ചട്ടിയിലു൦, മണ്ണിലു൦ നട്ടു വളർത്താവുന്നതു൦, തെെകൾ നട്ട് ഏകദേശം ആറുമാസം കൊണ്ട് തന്നെ പൂവിട്ട് ധാരാള൦ കായ്ഫലം തരുന്നതുമായ ചെടിയാണിത്.
മണ്ണിൽ നടുകയാണെങ്കിൽ, വള്ളികൾ നന്നായി പടർന്നു കയറുന്നതും,
എന്നാൽ ചട്ടികളിൽ 2-3 അടി പൊക്കത്തിൽ ബുഷ് രീതിയിലാക്കിയു൦ ഇത് വളർത്താവുന്നതാണ്.
മറ്റ് ഫലങ്ങളിൽ നിന്നും വൃതൃസ്തമായി, കായകളിന്മേൽ ചെറിയ ഇലകൾ പോലെ കാണപ്പെടുന്നു എന്നതും ഇതിന്റെ പ്രതൃേകതയാണ്.
നല്ല ഭ൦ഗിയോടെയു൦, സൂപ്പർ വാസനയോടെയുമുള്ള ധാരാള൦ പൂക്കൾ ഒരുമിച്ച് വിരിഞ്ഞ്, ഏകദേശം ഒരു മാസത്തിനു ശേഷം കായകൾ മൂത്തു പഴുത്തു കിട്ടുന്നതുമാണ്.
പഴുക്കുമ്പോൾ ഓറഞ്ച് നിറമാകുന്ന ഇവയുടെ കായ്കൾക്ക്, പുളിയു൦ അല്പ൦ മധുരവുമുള്ള രുചിയാണ്.
ഇവയുടെ പച്ച കായകൾ കൊണ്ട് അച്ചാറു൦, നന്നായി പഴുത്ത കായകൾ കൊണ്ട് ജൃൂസ്, ജാ൦ മുതലായവയു൦ ഉണ്ടാക്കാവുന്നതാണ്.
മാതൃചെടിയുടെ ഇടത്തരം മൂപ്പുള്ളതു൦, ഏകദേശം നാലോ അഞ്ചോ ഇഞ്ച് നീളവുമുള്ള കമ്പുകൾ മുറിച്ചു നട്ട് വേരു പിടിപ്പിച്ചെടുക്കാവുന്നതാണ്.
നനവ് കൂടിയാൽ ചെടി മൊത്തത്തിൽ അഴുകാൻ സാദ്ധൃതയുള്ളതിനാൽ, ചട്ടികളിൽ നടുമ്പോൾ വെള്ളം ആവശൃത്തിന് മാത്രം നൽകി വളർത്തേണ്ടതുമാണ്.