Updated on: 4 December, 2020 11:18 PM IST

സവാളയുടെ ലഭ്യതക്കുറവ് മൂലം രാജ്യത്തുണ്ടായ പ്രതിസന്ധി മറികടക്കാന്‍ ഇറക്കുമതി ചെയ്ത ടണ്‍ കണക്കിന് സവാള ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുകയാണിപ്പോള്‍.34,000 ടണ്‍ സവാളയാണ് ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുന്നത്. തുര്‍ക്കി, ഈജിപ്ത് എന്നിവിടങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്ത സവാളയ്ക്ക് ഇന്ത്യന്‍ ഉള്ളിയുടെയത്ര എരിവ് ഇല്ലാത്തതാണ് ആവശ്യക്കാരില്ലാത്തതിന് കാരണം.

സവാളയുടെ രുചിക്കുറവ് മൂലം പല സംസ്ഥാനങ്ങളും ഈ സവാള വാങ്ങാന്‍ തയ്യാറാകുന്നില്ല. .അതുകൊണ്ട് വിലകുറച്ച്‌ വിറ്റഴിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. കിലോയ്ക്ക് 25 രൂപയ്ക്ക് ഈ സവോള വില്‍ക്കാന്‍ ഉദ്ദേശിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.സവാള കിലോയ്ക്ക് 55 രൂപയ്ക്ക് വില്‍ക്കാനാണ് നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇറക്കുമതി ചെയ്യുന്ന അതേ വിലയ്ക്ക് വിറ്റഴിക്കുമ്പോൾ സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടാകില്ലായിരുന്നു കണക്കുകൂട്ടൽ.എന്നാല്‍ ഇപ്പോള്‍ ഇതിന്റെ പകുതി വിലയ്ക്ക് വില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് വലിയ നഷ്ടത്തിനിടയാക്കിയേക്കും.

English Summary: Less demand imported onion
Published on: 20 January 2020, 04:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now