Updated on: 8 August, 2022 4:15 PM IST
സ്വയം പ്രകാശമാകാം, പ്രകാശം നൽകാം: സന്ദേശവുമായി മേദിതി രവികാന്ത് ഐഎഎസ്

'ഹര്‍ ഘര്‍ തിരംഗ'യുടെ ഭാഗമായി പ്രൊജക്ട്സ് ആന്റ് ഡെവലപ്മെന്റ് ഇന്ത്യ ലിമിറ്റഡിന്റെ എംഡി ഡോ. മേദിതി രവികാന്ത് ഐഎഎസ് കൃഷി ജാഗരൺ സന്ദർശിച്ചു. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്തു. കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് പ്രൊജക്ട്സ് ആന്റ് ഡെവലപ്മെന്റ് ഇന്ത്യ ലിമിറ്റഡ്.

കൂടുതൽ വാർത്തകൾ: കുട്ടികൾക്ക് പോഷകാഹാരം ലഭ്യമാക്കുന്നതിൽ കേരളം ലോകത്തിന് മാതൃക: എം.വി ഗോവിന്ദൻ മാസ്റ്റർ

“ഏറ്റവും കൂടുതൽ ചൂഷണം നേരിടേണ്ടി വരുന്ന വിഭാഗമാണ് കർഷകർ. അവരുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ് വിലയിരുത്തുകയും സഹായിക്കുകയും ചെയ്യുന്ന കൃഷി ജാഗരണിന്റെ പ്രയത്നം അഭിനന്ദനാർഹമാണ്. കർഷകർക്ക് തന്റെ പ്രശ്നങ്ങൾ അധികാരികൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കൃഷി ജാഗരൺ ഒരുക്കുന്ന അവസരം വളരെ വലുതാണ്”, രവികാന്ത് പറഞ്ഞു.  

“ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് മാനസിക സംഘർഷം വളരെ കുറയായിരിക്കും. കാരണം അവർ അടുത്ത ദിവസത്തെ പറ്റി ചിന്തിച്ച് വിഷമിക്കാറില്ല. അതുപോലെ ഇന്നത്തെ ജീവിതം ജീവിക്കുക, നാളത്തെ പ്രശ്നം നാളെ തീർക്കുക. ധനികരുടെയല്ല, നല്ല മനുഷ്യന്മാരുടെ ജീവിതവുമായി സ്വന്തം ജീവിതം താരതമ്യപ്പെടുത്താൻ ശ്രമിച്ചാൽ സന്തോഷം ഉണ്ടാകും. ചെടികളുടെ വളർച്ചയ്ക്ക് ഓക്സിജനും പോഷക ഘടകങ്ങൾക്കും വളരെയധികം പ്രാധാന്യമുണ്ട്. അവ നമുക്ക് ആഹാരം തരികയും, മണ്ണിനെ സംരക്ഷിക്കുകയും ചെയ്യുന്നു. അതുപോലെ സ്വയം പ്രകാശത്തിൽ ജീവിക്കുകയും പ്രകാശം നൽകുകയും ചെയ്യണം”, അദ്ദേഹം കൂട്ടിച്ചേർത്തു.   

എസ്.സി ഗുപ്ത, ഐഎഎസിന് ശേഷമാണ് രവികാന്ത് PDIL എംഡിയായി ചുമതലയേറ്റത്. 1986 കേരള കേഡർ ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം കേരള സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറി, ഊർജ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലെ മെൽബൺ സർവകലാശാലയിൽ നിന്നും എംബിഎ നേടിയ അദ്ദേഹം ഇത്രയും വർഷത്തിനിടയിൽ 37 വിദേശ രാജ്യങ്ങളും, 64 പ്രമുഖ നഗരങ്ങളും സന്ദർശിച്ചിട്ടുണ്ട്.

കൂടാതെ, കേരള സർക്കാരിന്റെയും ഡൽഹി സർക്കാരിന്റയും വിവിധ വകുപ്പുകളിലും കേന്ദ്രസർക്കാരിന്റെ വിവിധ സ്ഥാനങ്ങളിലും അദ്ദേഹം തന്റെ പ്രവർത്തനം കാഴ്ച വച്ചിട്ടുണ്ട്. ഇന്ത്യയിലെ രാസവള വ്യവസായത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കാൻ പ്രോജക്ട്‌സ് ആൻഡ് ഡെവലപ്‌മെന്റ് ഇന്ത്യ ലിമിറ്റഡിന് സാധിച്ചിട്ടുണ്ട്. ഡിസൈനിംഗ്, എഞ്ചിനീയറിംഗ്, അനുബന്ധ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ നാല് പതിറ്റാണ്ടിലേറെ പരിചയമുള്ള കമ്പനിയാണിത്.  ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (HUDCO) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു ഡോ. മേദിതി രവികാന്ത്.

English Summary: Let yourself be light, give light: Medithi Ravi Kanth IAS
Published on: 08 August 2022, 04:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now