Updated on: 12 July, 2021 7:23 PM IST
LIC Aadhaar Shila

ലൈഫ് ഇൻഷുറൻസിനൊപ്പം വരുമാനവും വാഗ്ദാനം ചെയ്യുന്ന ചില പോളിസികൾ എൽഐസിക്കുണ്ട്. അത്തരത്തിൽ വനിതകളെ ഉൾപ്പെടെ ലക്ഷ്യമിട്ടുള്ള ഒരു പോളിസിയാണ് എൽ‌ഐ‌സി ആധാർ ശില. എൽ‌ഐ‌സി ആധാർ ശില പദ്ധതിയിൽ ഏറ്റവും കുറഞ്ഞ മെച്യൂരിറ്റി തുക 75,000 രൂപയാണ്. പരമാവധി ലഭിക്കുന്ന തുക. നാലു ലക്ഷം രൂപയും. പ്രതിദിനം 29 രൂപ വീതം മാറ്റി വെച്ച് പദ്ധതിയിൽ അംഗമാകാം.

എന്താണ് എൽ‌ഐ‌സി ആധാർ ശില പദ്ധതി?

എൽഐസി ആധാര്‍ ശില പദ്ധതിക്ക് കീഴിൽ വനിതകൾക്ക് കുറഞ്ഞത് 10 വർഷം മുതൽ പരമാവധി 20 വർഷം വരെ നിക്ഷേപം നടത്താൻ ആകും. പദ്ധതിയിൽ അക്കൗണ്ട് തുറക്കാൻ നിക്ഷേപകർക്ക് ആധാർ കാർഡ് ആവശ്യമാണ്, ഉറപ്പുള്ള റിട്ടേൺ വാഗ്ദാനം ചെയ്യുന്ന എൻ‌ഡോവ്‌മെൻറ് പോളിസിയാണിത്. താൽ‌പ്പര്യമുള്ള വര്‍ക്ക് എൽ‌ഐ‌സി ഏജൻറുമായി ബന്ധപ്പെട്ടോ അടുത്തുള്ള ശാഖ വഴിയോ സ്കീമിനു കീഴിൽ നിക്ഷേപം ആരംഭിക്കാൻ കഴിയും.

ഇൻഷുറൻസ്, ലോൺ ആനുകൂല്യങ്ങളും

പോളിസി കാലയളവിൽ ഇൻഷുറൻസ് ഉടമ മരണപ്പെട്ടാൽ തുക നോമിനിക്ക് ലഭിക്കും. വാർഷിക പ്രീമിയത്തിൻെറ 10 മടങ്ങ് വരെയും അടിസ്ഥാന തുകയും മരിക്കുന്നതു വരെ അടച്ച എല്ലാ പ്രീമിയങ്ങളുടെയും 105 ശതമാനവും ഉൾപ്പെടെയാണ് ഈ തുക ലഭിക്കുക. ഇല്ലെങ്കിലും നഷ്ടം സംഭവിക്കില്ല. പോളിസി കാലവധി പൂര്‍ത്തിയാകുമ്പോൾ ലോയൽറ്റി ഉൾപ്പെടെ നിശ്ചിത തുക നിക്ഷേപകര്‍ക്ക് നൽകുന്ന പദ്ധതിയാണിത്. ഇതിൽ നിന്ന് തന്നെ ലോൺ എടുക്കാനുമാകും.

4 ലക്ഷം രൂപ എങ്ങനെ ലഭിക്കും?

നിക്ഷേപം നാലു ലക്ഷം രൂപയായി വളർത്തുന്നതിന്, വനിതാ നിക്ഷേപകർ പ്രതിവർഷം 10,959 രൂപ വീതമാണ് നിക്ഷേപിക്കണ്ടത്, 20 വർഷത്തേക്ക് 4.5 ശതമാനമാണ് നികുതി.  ഇതിന് ദിവസേന പ്രതിദിനം 29 രൂപ വീതം നീക്കി വയ്ക്കാം. പദ്ധതിക്ക് കീഴിൽ 2,14,696 രൂപയാണ് നിക്ഷേപകര്‍ നൽകുന്നതെങ്കിലും പദ്ധതി മെച്യൂരിറ്റി കാലാവധി പൂർത്തിയാകുമ്പോൾ നാലു ലക്ഷം രൂപ തിരികെ നൽകും. 

നിക്ഷേപകർക്ക് തന്നെ പ്രീമിയം കാലാവധി നിശ്ചയിക്കാം. പ്രതിമാസമോ, ത്രൈമാസ അടിസ്ഥാനത്തിലോ അല്ലെങ്കിൽ ആറു മാസം കൂടുമ്പോഴോ പണം അടയ്ക്കാം.

English Summary: LIC Aadhaar Shila: Keep Rs 29 aside everyday and earn Rs 4 lakh
Published on: 12 July 2021, 07:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now