എല്ലാ കാലങ്ങളിലും സാധാരണക്കാരുടെ ജീവിതം സുഗമമാക്കാൻ സഹായിക്കുന്ന തരത്തിലുള്ള വിവിധ പോളിസികളാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ (LIC) അവതരിപ്പിക്കുന്നത്. അതിലൊന്നാണ് എൽഐസി ജീവൻ ലാബ് പോളിസി (LIC Jeevan Labh Policy).
ബന്ധപ്പെട്ട വാർത്തകൾ: LIC കന്യാദാൻ പോളിസി; മക്കളുടെ കല്യാണത്തിന് വേണ്ടി സമ്പാദ്യശീലം തുടങ്ങാം
പരിമിതമായ പ്രീമിയം അടവുള്ള, ലാഭം പങ്കുവെയ്ക്കുന്ന ലൈഫ് ഇൻഷുറൻസ് പ്ലാനാണ് ജീവൻ ലാബ് പോളിസി. വിപണിയുമായി ലിങ്ക് ചെയ്യാത്ത നോൺ-ലിങ്ക്ഡ് പോളിസിയാണിത്. സമ്പാദ്യവും ലൈഫ് ഇൻഷുറൻസും ഒരുമിച്ച് നൽകുന്നു എന്നുള്ളതാണ് ജീവൻ ലാബ് പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. ഇൻഷുറൻ തുകയ്ക്ക് പുറമേ എൽ.ഐ.സി യുടെ ലാഭത്തിന്റെ പങ്കും ലഭിച്ചേക്കാമെന്നർഥം. എൽഐസി ജീവൻ ലാബ് പോളിസിയിൽ ചേരാനുള്ള കുറഞ്ഞ പ്രായം 8 വയസാണ്. കുറഞ്ഞ സം അഷ്വേഡ് തുക 2 ലക്ഷം രൂപയുമാണ്.
എൽഐസി ജീവൻ ലാബ് പോളിസിയുടെ പ്രധാന ആനുകൂല്യങ്ങൾ
- സം അഷ്വേർഡ് ഓൺ ഡെത്ത്, സിമ്പിൾ റിവേർഷണറി ബോണസ്, ഫൈനൽ അഡീഷണൽ ബോണസ് എന്നിവയുടെ ആകെ തുക പോളിസി ഉടമയ്ക്ക് മരണാനുകൂല്യമായി കൈമാറും. മെച്യൂരിറ്റി ബെനിഫിറ്റ്: പോളിസിയുടെ കാലാവധി പൂർത്തിയാകുമ്പോൾ പോളിസി ഉടമയ്ക്ക് മെച്യൂരിറ്റിയിൽ അഷ്വേർഡ് തുക ഒരു മൊത്തമായി ലഭിക്കും. നികുതി ഇളവ്: 1.5 ലക്ഷം വരെയുള്ള പോളിസിക്കായി അടച്ച പ്രീമിയം തുകയ്ക്ക് നികുതി ഇളവ് ലഭിക്കും. 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 10(10D) പ്രകാരം, കാലാവധി തീരുമ്പോൾ ലഭിക്കുന്ന തുക നികുതി രഹിതമാണ്.
ബന്ധപ്പെട്ട വാർത്തകൾ: LIC Jeevan Kiran Plan: ഇന്‍ഷുറന്‍സും സമ്പാദ്യവും ഒന്നിച്ചു നേടാം
- കൃത്യമായി പ്രീമിയം തുക അടച്ചാൽ മാത്രമെ ജീവൻ ലാബ് പോളിസിയിൽ നിന്നും ദീർഘകാല പരിരക്ഷ ലഭിക്കുകയുള്ളു. രണ്ടു വർഷങ്ങൾക്ക് ശേഷം പോളിസി ഉടമകൾക്ക് വായ്പാ സൗകര്യങ്ങൾ ഉപയോഗിക്കാം. 5, 10, 15 വർഷങ്ങളിലോ മരണ ശേഷമോ പോളിസി ആനുകൂല്യങ്ങൾ ലഭിക്കും. പോളിസിയുടെ പ്രീമിയം വാർഷിക, അർദ്ധ വാർഷിക, ത്രൈമാസ, അല്ലെങ്കിൽ പ്രതിമാസ അടിസ്ഥാനത്തിൽ അടയ്‌ക്കാം എന്നതും പ്രത്യേകതയാണ്.
- ജീവൻ ലാബ് പോളിസിയ്ക്ക് കീഴിൽ മൂന്ന് വ്യത്യസ്ത തരത്തിലുള്ള പോളിസി/ പ്രീമിയം അടവ് കാലയളവുകളാണ് എൽഐസി നിശ്ചയിച്ചിരിക്കുന്നത്. 16 വർഷത്തെ പോളിസി കാലയളവും പ്രീമിയം അടവ് 10 വർഷത്തേക്കും, 21 വർഷത്തെ പോളിസി കാലയളവും 15 വർഷത്തെ പ്രീമിയം അടവും , 25 വർഷത്തെ പോളിസി കാലയളവും 16 വർഷത്തെ പ്രീമിയം അടവും എന്നിങ്ങനെയാണവ.