ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് സ്ഥാപനമായ എൽഐസി കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന പദ്ധതിയാണ് എൽഐസി ജീവൻ തരുൺ പോളിസി. ഈ പോളിസിയിൽ പ്രതിദിനം 150 രൂപ അടച്ച് കുട്ടികളുടെ ജീവൻ സുരക്ഷിതമാക്കാൻ സഹായിക്കുന്നു.
ഈ പ്ലാനിൽ കുട്ടികൾക്കായി പ്രതിദിനം 150 രൂപ നിക്ഷേപിച്ചാൽ പ്രതിവർഷം 54,000 രൂപ ലാഭിക്കാം. എൽഐസി ജീവൻ തരുൺ പ്ലാനിൽ ഈ തുക പ്രീമിയം അടച്ചാൽ നിങ്ങൾക്ക് മികച്ച തുക മൊത്തമായി ലഭിക്കും. 3 മാസം മുതൽ 12 വയസ്സു വരെയുള്ള കൂട്ടികൾക്കായാണ് ജീവൻ തരുൺ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. കുട്ടിക്ക് 20 വയസ്സാവുന്നത് വരെ പ്രീമിയം അടയ്ക്കണം. ഈ പ്ലാനിന് 5 വർഷത്തെ ലോക്ക്-ഇൻ പിരീഡ് ഉണ്ട്. നിങ്ങളുടെ കുട്ടിക്ക് 25 വയസ്സ് തികയുമ്പോൾ, അവരുടെ കോളേജ് ഫീസിനോ അതിലധികമുള്ള ചെലവുകൾക്കോ ഉപയോഗിക്കാവുന്ന പണം ഈ പ്ലാൻ വഴി തിരിച്ചു ലഭിക്കും.
ഈ പ്ലാനിന്റെ ഏറ്റവും കുറഞ്ഞ സം അഷ്വേർഡ് 75,000 രൂപ ആയിരിക്കും. സം അഷ്വേർഡിന് ഉയർന്ന പരിധിയില്ല. കുട്ടിക്ക് 12 വയസ്സ് പ്രായമുണ്ടെങ്കിൽ, പോളിസി കാലാവധി 13 വർഷമായിരിക്കും. ഈ സാഹചര്യത്തിൽ മിനിമം സം അഷ്വേർഡ് 5 ലക്ഷം രൂപ ആയിരിക്കും.
നിങ്ങളുടെ കുട്ടിക്ക് 12 വയസ്സ് പ്രായമുണ്ടെങ്കിൽ 54000 രൂപ പ്രീമിയം അടയ്ക്കുകയാണെങ്കിൽ, 4,32,000 രൂപ നിക്ഷേപത്തിലെത്തുമായിരുന്നു. എട്ട് വർഷത്തിനും ലോക്ക് ഇൻ കാലയളവിനും ശേഷം 8,44,500 രൂപ ലഭിക്കും. ഇതിന്റെ ആകെ വില 2,47,000 രൂപയാണ്. ലോയൽറ്റി ബോണസ് 97,000 രൂപയാണ്.
നിങ്ങളുടെ കുട്ടിക്ക് 2 വയസ്സാണ് പ്രായമെങ്കിൽ, അടുത്ത 18 വർഷത്തേക്ക് നിങ്ങൾ പ്രതിദിനം 171 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾ 1,08,9196 രൂപ സമ്പാദിക്കാം. 23 വർഷത്തിന് ശേഷം നിങ്ങൾക്ക് 28,24,800 രൂപയായി തിരികെ ലഭിക്കുമെന്ന് എൽഐസി പറയുന്നു.