Updated on: 15 August, 2022 8:49 PM IST
LIC Jeevan Umang Policy

സുരക്ഷിതവും അതേസമയം നല്ല വരുമാനവും നേടിത്തരുന്ന പോളിസികളാണ് എല്ലാ കാലത്തും എൽഐസി (LIC) അവതരിപ്പിക്കുന്നത്.  പോളിസി എടുത്തവർക്ക് സാമ്പത്തിക സഹായം ഉറപ്പു വരുത്തുന്ന മാര്‍ഗ്ഗമാണ് ഇന്‍ഷുറന്‍സ്.  കേന്ദ്ര ഗവണ്‍മെന്റിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം വ്യത്യസ്ത പ്രായത്തിലും അവരവരുടെ ആവശ്യങ്ങള്‍ക്കും അനുസരിച്ച് നിരവധി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള ഒരു പദ്ധതിയാണ് എൽഐസിയുടെ ജീവൻ ഉമാംഗ് പോളിസി.

ബന്ധപ്പെട്ട വാർത്തകൾ: എൽ‌ഐ‌സി കന്യാദാൻ പോളിസി : 121 രൂപ നിക്ഷേപിച്ച് മകളുടെ വിവാഹത്തിന് 27 ലക്ഷം നേടാം. ആവശ്യമായ പ്രമാണങ്ങൾ, ആപ്ലിക്കേഷൻ പ്രോസസ്സ്

പോളിസി എടുത്തവർക്ക് മാത്രമല്ല, പോളിസി ഉടമയുടെ കുടുംബത്തിനും വരുമാനവും പരിരക്ഷയും നൽകുന്ന ഒരു പോളിസിയാണ് ജീവൻ ഉമാംഗ്.  പ്രീമിയം അടയ്‌ക്കുന്ന കാലയളവിന്റെ അവസാനം മുതൽ മെച്യൂരിറ്റി വരെ ലഭിക്കുന്ന വാർഷിക അതിജീവന ആനുകൂല്യങ്ങൾ മാത്രമല്ല, കാലാവധി പൂർത്തിയാകുമ്പോഴോ പോളിസി ഉടമയുടെ ജീവിതത്തിലുടനീളം പെന്‍ഷനായോ ഇത് തിരികെ ലഭിക്കുന്നതുമാണ്.

ബന്ധപ്പെട്ട വാർത്തകൾ: എൽഐസി ജീവൻ അക്ഷയ് പ്ലാൻ; ഒറ്റത്തവണ നിക്ഷേപിച്ചാൽ, മാസം 20,000 രൂപ പെൻഷൻ ലഭിക്കും

ഇൻഷ്വർ ചെയ്തയാളുടെ കുടുംബത്തിന് വരുമാനവും പരിരക്ഷയും നൽകുന്ന നോൺ-ലിങ്ക്ഡ് അഷ്വറൻസ് പദ്ധതിയാണിത്. പ്രതിദിനം 45 രൂപ നിക്ഷേപിച്ചാൽ 36,000 രൂപ വാർഷിക പെൻഷൻ ലഭിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഉദാഹരണത്തിന്, 4.5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയ്‌ക്കായി 26 വയസ്സിൽ 1,350 രൂപ പ്രതിമാസം നൽകിയാൽ മതിയാകും. അതായത് ദിവസം 45 രൂപ എന്ന കണക്കിൽ. അങ്ങനെയാണെങ്കിൽ നിങ്ങളുടെ വാർഷിക പ്രീമിയം 15,882 രൂപയും നിങ്ങളുടെ പ്രീമിയം പേയ്‌മെന്റ് 30 വർഷത്തിന് ശേഷം 47,6460 രൂപയും ആയിരിക്കും.

ബന്ധപ്പെട്ട വാർത്തകൾ: മികച്ച വരുമാനവും നേടാൻ രാമച്ചം കൃഷി

30 വർഷം തുടർച്ചയായി പ്രീമിയം അടച്ചാൽ 31-ാം വർഷത്തിൽ നിങ്ങളുടെ നിക്ഷേപത്തിന്റെ റിട്ടേണായി എൽഐസി പ്രതിവർഷം 36,000 രൂപ വച്ച് നിങ്ങൾക്ക് നൽകും. റിട്ടേൺ കിട്ടുന്ന വർഷം മുതൽ 100 വയസ് വരെ നിങ്ങൾ ജീവിച്ചിരിക്കുകയാണെങ്കിൽ നിങ്ങൾക്ക് 36 ലക്ഷം രൂപ ലഭിക്കും. പോളിസിയുടെ അടിസ്ഥാന സം അഷ്വേർഡ് 2 ലക്ഷം രൂപയാണ്. എൽഐസി ജീവൻ ഉമാംഗ് പോളിസി ഉടമ 100 വയസ്സിനുമുമ്പ് മരണപ്പെട്ടാലും നോമിനിക്ക് ഇത് പിൻവലിക്കാനാകും. വേണമെങ്കിൽ തവണകളായും തുക പിൻവലിക്കാം. ജീവൻ ഉമാംഗ് പോളിസിയുടെ പ്രീമിയം എടുക്കാവുന്നത് 15 വർഷം, 20 വർഷം, 25 വർഷം, 30 വർഷം എന്നീ വർഷങ്ങളിലേക്കാണ്.

English Summary: LIC Jeevan Umang Policy: Pension of Rs 36000 if you contribute Rs 45 per day
Published on: 15 August 2022, 08:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now