Updated on: 4 June, 2024 12:01 AM IST
LIC Jeevan Utsav

സാധാരണക്കാർ അടക്കം എല്ലാ തരക്കാർക്കും ആനുകൂല്യം ലഭിക്കുന്ന തരത്തിലുള്ള പോളിസികൾ എല്ലാ കാലങ്ങളിലും  ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അവതരിപ്പിക്കുന്നുണ്ട്.  ഇത്തരം എൽ.ഐ.സി പോളിസിയുടെ പലിശ നിരക്ക് സ്റ്റോക്ക് മാർക്കറ്റ് ചലനത്തെ ആശ്രയിക്കുന്നില്ല എന്നതുകൊണ്ട്  സുരക്ഷിതമായി നിക്ഷേപം വളർത്താൻ ആഗ്രഹിക്കുന്നവർക്കും ഈ പദ്ധതി നേട്ടം തരും. ഇത്തരത്തിൽ എൽ.ഐ.സി അവതരിപ്പിച്ച മറ്റൊരു പോളിസിയാണ് എൽ.ഐ.സി ജീവൻ ഉത്സവ്.

എൽഐസിയുടെ ജീവൻ ഉത്സവ് ഒരു നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത, സേവിംഗ്സ്, ഹോൾ ലൈഫ് ഇൻഷുറൻസ് പ്ലാനാണ്. പോളിസി ഉടമയുടെ ജീവിതകാലം മുഴുവൻ ലൈഫ് ഇൻഷുറൻസ് പരിരക്ഷ ജീവൻ ഉത്സവ് വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

സം അഷ്വേര്‍ഡും പ്രീമിയം കാലാവധിയിലുള്ള ഗ്യാരന്റി അഡിഷനും പോളിസി ഉടമയുടെ മരണാനന്തരം അവകാശിക്ക് ലഭിക്കും.

അഞ്ചുവര്‍ഷം മുതല്‍ 16 വര്‍ഷം വരെ പരിമിതപ്പെടുത്തിയ പ്രീമിയം കാലയളവാണ് ജീവൻ ഉത്സവ് വാഗ്ദാനം ചെയ്യുന്നത്. അതായത് ഏറ്റവും കുറഞ്ഞ പ്രീമിയം അടയ്‌ക്കേണ്ട കാലാവധി 5 വർഷവും പരമാവധി പ്രീമിയം അടയ്‌ക്കുന്ന കാലാവധി 16 വർഷവുമാണ് എന്ന് സാരം. പ്രീമിയം അടവ് കാലയളവില്‍ ഗ്യാരണ്ടീഡ് അഡിഷന്‍സ് ലഭിക്കും. മൂന്നുമാസം മാത്രം പ്രായമുള്ള കുട്ടികള്‍ക്ക് മുതല്‍ 65 വയസ് വരെയുള്ളവര്‍ക്ക് ഈ പ്ലാനില്‍ ചേരാം. ഏറ്റവും കുറഞ്ഞ ഇൻഷുറൻസ് തുക 5,00,000 ലക്ഷം രൂപയാണ്.

എൽഐസി വെബ്സൈറ്റ് പ്രകാരം പരമാവധി ഇൻഷുറൻസ് തുകയ്ക്ക് പരിധിയില്ല. പ്രീമിയം അടവ് കാലയളവില്‍ ഗ്യാരണ്ടീഡ് അഡിഷന്‍സ് ലഭിക്കും.

വരുമാനത്തിനായി രണ്ട്‌ ഓപ്‌ഷനുകളുണ്ട്‌. മൂന്നു മുതല്‍ ആറുവര്‍ഷത്തിനുശേഷം എല്ലാം വര്‍ഷവും അടിസ്‌ഥാന ഇന്‍ഷുറന്‍സ്‌ തുകയുടെ 10 ശതമാനം വരുമാനമായി ലഭിക്കുന്ന റെഗുലർ ഇൻകം ഓപ്ഷനും വര്‍ഷംതോറും വര്‍ധിക്കുന്ന ഈ തുക പിന്നീട്‌ ഇഷ്‌ടാനുസരണം പിന്‍വലിക്കാവുന്ന ഫ്‌ളെക്‌സി ഇന്‍കം ഓപ്ഷനും.

English Summary: LIC Jeevan Utsav: Get 10 percent return for lifetime
Published on: 03 June 2024, 11:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now