കൃഷി രീതി
നടീല്‍ കവറിലോ, ചട്ടിയിലോ നട്ട തൈകള്‍ ഒരു വര്‍ഷം പ്രായമാകുമ്പോള്‍ കൃഷിസ്ഥലത്ത് നടാവുന്നതാണ്. 3*3 മീറ്റര്‍ അകലത്തില്‍ തൈകള്‍ നടാം. അരമീറ്റര്‍ സമചതുരവും ആഴവുമുള്ള കുഴികളില്‍ മേല്‍മണ്ണും ഉണങ്ങിപ്പൊടിഞ്ഞ ചാണകവും നിറച്ച് തൈകള്‍ നടാവുന്നതാണ്.
വളപ്രയോഗം കായ്ക്കുന്ന മരമൊന്നിന് പ്രതിവര്‍ഷം 50 കിലോഗ്രാം ചാണകവും അല്ലാത്തവയ്ക്ക് അതിനനുസരണമായി കുറച്ചു ചാണകവും നല്‍കണം. ഇവ രണ്ടു തവണയായി നല്‍കാം. നൈട്രജൻ ഫോസ്ഫറസ് പൊട്ടാസ്യം വളങ്ങൾ കൂടെ ആവശ്യമുണ്ട്.
മറ്റു പരിപാലനമുറകള്‍
വേനല്‍ക്കാലത്ത് നനയ്ക്കുന്നതു നല്ലതാണ്. കായ്ഫലം മെച്ചപ്പെടുത്താന്‍ മഴക്കാലത്തിനു മുന്നോടിയായി കൊമ്പുകോതല്‍ അനുവര്‍ത്തിക്കാം. ഒരു വര്‍ഷമായ തൈകളിലെ ശാഖകള്‍ തറ നിരപ്പില്‍നിന്ന് 60 സെ.മീ. ഉയരത്തിലുള്ള മൂന്നോ നാലോ എണ്ണം നിര്‍ത്തി ബാക്കി മുറിച്ചുമാറ്റണം
വീട്ടിൽ ചെറുനാരങ്ങ വാങ്ങിയാൽ കുരു മുളപ്പിച്ച് തൈകൾ ഉണ്ടാക്കി വളർത്തിയെടുക്കാം.
1. ചെറുനാരങ്ങ പാതി മുറിച്ച് ഉള്ളിലുള്ള വിത്തുകൾ എടുക്കുക
2. വിത്തുകളുടെ പുറത്തുള്ള ആവരണം വളരെ ശ്രദ്ധിച്ച് എടുത്തു കളയുക
3. ഒരു ടിഷ്യു പേപ്പറിൽ ചെറുതായി വെള്ളം നനച്ച് നാരങ്ങയുടെ വിത്തുകൾ വെക്കുക. ടിഷ്യു പേപ്പർ മടക്കുക. ഒരു ബോക്സിൽ അടച്ചു വെക്കുക. രണ്ടാഴ്ച ഫ്രിഡ്ജിൽ വെക്കുക.
4. രണ്ടാഴ്ചയ്ക്ക് ശേഷം ഒരു പാത്രത്തിൽ ചകിരിച്ചോറും മണ്ണും നിറച്ച് ഈ കുരു ചെറിയ കുഴികളിൽ നടുക
5. 20 ദിവസത്തിന് ശേഷം കുരു മുളച്ച് വന്നതായി കാണാം
6. തൈകൾ കുറച്ച് വലുതാകുമ്പോൾ ഒരു വലിയ ചട്ടിയിൽ ചാണകം, മണ്ണ്, ചകിരിച്ചോറ് എന്നിവ യോജിപ്പിച്ച് അതിലേക്ക് മാറ്റി നടാവുന്നതാണ്
നാല് വർഷങ്ങൾ കഴിഞ്ഞാൽ ചെറുനാരങ്ങ വിളവെടുക്കാം
️️️ ഹൈബ്രിഡ് തൈകൾ വീടിന്റെ മുറ്റത്തോ ടെറസ്സിലോ ചെടിച്ചട്ടികളിലും വരെ വളർത്താൻ കഴിയും .
️️2 വർഷത്തിനുള്ളിൽ വിളവെടുക്കുവാൻ കഴിയുന്ന ഹൈബ്രിഡ് ഹൈയിൽഡ് ചെടിയാണെങ്കിൽ രണ്ടാം വർഷം ഏറ്റവും കുറഞ്ഞത് 5 കിലോ നാരങ്ങ വിളവെടുക്കുവാൻ കഴിയും.