കോട്ടയം: മിനി കഫേ തുടങ്ങാനും കന്നുകുട്ടി പരിപാലനം, കോഴി വളർത്തൽ തുടങ്ങ്യ ഫാമിങ്ങ് പ്രോജക്ടുകൾക്കും സബ്സിഡിയോടുകൂടിയ വായ്‌പയുമായി മുന്നോക്ക വിഭാഗ കോർപറേഷൻ.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കാണ് സംസ്ഥാന മുന്നോക്ക സമുദായ കോർപറേഷന്റെ സംരംഭകത്വ വികസന പദ്ധതിയനുസരിച്ചുള്ള വായ്‌പ ലഭിക്കുന്നത്. അപേക്ഷകർ സംസ്ഥാനത്തിലെ സംവരണേതര വിഭാഗത്തിൽ ഉൾപെടുന്നവരായിരിക്കണം
കുടുംബ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. അപേക്ഷകർ എന്ന ഡേറ്റ ബാങ്കിൽ രജിസ്റ്റർ ചെയ്യണം.വ്യക്തിഗത വായ്‌പകളും നാലോ അഞ്ചോപേർചേർന്നുള്ള വായ്‌പകളും ആകാം. ധനലഷ്മി ബാങ്ക് മുഖേനയാണ് വായ്‌പ അനുവദിക്കുന്നത്. പരമാവധി വായ്‌പ തുക ബാങ്ക് നിശ്ചയിക്കും.
ബാങ്ക് നിരക്കുകൾക്കനുസരിച്ചാണ് വായ്‌പ പലിശ. ഫാമിങ് പ്രോജെക്ടിന് പദ്ധതിയുടെ 30%അല്ലെങ്കിൽ പരമാവധി 120000 രൂപ വരെയും തൂശനില, മിനി കഫേ പ്രോജെക്റ്റിന് നഗരപ്രദേശങ്ങളിൽ ഉള്ളവർക്ക് ലോൺ തുകയുടെ 60%അല്ലെങ്കിൽ പരമാവധി രണ്ടു ലക്ഷം രൂപ വരേയും 50%അല്ലെങ്കിൽ 150000 രൂപ വരെയും മൂല ധന സബ്സിഡിയായി ലഭിക്കും.
രണ്ടു ഗഡുക്കളായാണ് സഹായ ധനം അനുവദിക്കുന്നത്.തിരിച്ചടവ് കാലാവധി ബാങ്കു നിശ്ചയിക്കും.പദ്ധതി മാനദണ്ഡങ്ങൾക്കനുസരണമായി ആരംഭിച്ചുവെന്ന് ബാങ്ക് ശുപാർശ ചെയ്യുന്ന മുറയ്ക്ക് ആദ്യ ഗഡുവായ 50%കിട്ടും. അപേക്ഷാഫോമിന്റെ മാതൃകയും വിശദ വിവരങ്ങളും വെബ് സൈറ്റ് ആയ http://www.kswcfc.org/ൽ ലഭിക്കും .
പൊതു അപേക്ഷയ്‌ക്കൊപ്പം ലോണുകൾക്കുള്ള ധനലക്ഷ്മി ബാങ്കിന്റെ അപേക്ഷയും അനുബന്ധ രേഖകളും ചേർത്ത് ധനാലക്ഷ്മി ബാങ്കിന്റെ ശാഖകളിൽ സമർപ്പിക്കണം. അപേക്ഷിക്കാൻ ഒരു ദിവസം കൂടി ബാക്കി.