1. News

സർക്കാർ ജീവനക്കാർക്കായി എസ് ബി .ഐ  ഭവന വായ്പ

സംസ്ഥാന സർക്കാർ ജീവനക്കാർക്കും കേന്ദ്ര സർക്കാർ ജീവനക്കാരും ഭവന വായ്പകൾ എസ് .ബി .ഐ താങ്ങാവുന്ന നിരക്കിൽ ലഭ്യമാകും.

Asha Sadasiv
SBI
സംസ്ഥാന സർക്കാർ ജീവനക്കാർക്കും കേന്ദ്ര സർക്കാർ ജീവനക്കാരും ഭവന വായ്പകൾ എസ് .ബി .ഐ താങ്ങാവുന്ന നിരക്കിൽ ലഭ്യമാകും. സർക്കാർ ജീവനക്കാർക്ക് അവരുടെ പ്രിവിലേജ് ഹോം ലോൺ സ്‌കീമിൽ ഉൾപെടുത്തിക്കൊണ്ടാണ് എസ്.ബി.ഐ. കുറഞ്ഞ ഇ.എം.ഐ.നിലവിലുള് (പ്രതിമാസ തിരിച്ചടവ്‌).   

പ്രിവിലേജ് ഹോം ലോൺ

കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർക്ക്പ്രി എസ് .ബി .ഐ വിലേജ് ഹോം ലോണുമായി പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. സർക്കാർ ജീവനക്കാർക്ക് മാത്രമായി ആരംഭിച്ച എസ് .ബി .ഐ പ്രിവിലേജ് ഹോം ലോൺ, പൊതുമേഖലാ ബാങ്കുകളിലെ ജോലിക്കാർ, കേന്ദ്ര ഗവൺമെൻറിൻറെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലിക്കാർ, പെൻഷനബിൾ സേവനമുള്ള മറ്റു വ്യക്തികൾ എന്നിവർക്കുൾപ്പടെ ഈ ഭവന വായ്പയ്ക്കു അപേക്ഷിക്കാവുന്നതാണ്.

കുറഞ്ഞ പലിശ നിരക്ക് അപേക്ഷകന്റെ വരുമാനം, തിരിച്ചടവ് ശേഷി, പ്രായം ആസ്തികൾ,ബാധ്യതകൾ,  നിർദിഷ്ട വീട് / ഫ്ലാറ്റ് മുതലായവ പരിഗണിച്ചാണ് വായ്പ തുക നിശ്ചയിക്കുന്നത്. എസ് .ബി .ഐ പ്രിവിലേജ് ഹോം വായ്പയുടെ സവിശേഷതകൾ: കുറഞ്ഞ പലിശ നിരക്ക് സീറോ പ്രോസസ്സിംഗ് ഫീസ് മറ്റു നിരക്കുകൾ ഇല്ല പ്രീ പേയ്മെന്റ് പെനാൽറ്റി ഇല്ല 30 വർഷത്തേകുള്ള തിരിച്ചടവ് കാലാവധി വനിതകൾക്ക് പലിശ ഇളവ് .
യോഗ്യത 
ഇന്ത്യയിൽ വസിക്കുന്നവർ ആയിരിക്കണം കുറഞ്ഞ പ്രായം: 18 വയസ്സ് പരമാവധി പ്രായം: 75 വയസ്സ് വായ്പയുടെ കാലാവധി: 30 വർഷം വരെ..നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വളരെ നല്ലതാണെങ്കിൽ, നിങ്ങളുടെ വായ്പ തിരിച്ചടയ്ക്കാൻ നിങ്ങൾ വിശ്വാസയോഗ്യവും നിങ്ങള്ക്ക് കഴിവുമുണ്ടെന്നു ബാങ്കിന് ബോധ്യപ്പെട്ടാൽ  ഹോം ലോൺ ലഭിക്കുക വളരെ എളുപ്പമാണ്.
എസ്. ബി.ഐ ശൗര്യ ഹോം ലോൺ 

ഇത് പ്രധാനമായും സൈനിക ഉദ്യോഗസ്ഥരെ ഉദ്ദേശിച്ചിട്ടുള്ളതാണ്. കുറഞ്ഞ പലിശ നിറയ്ക്കും, മറ്റ് ആനുകൂല്യങ്ങളും ഇതിന്റെ പ്രത്യേകത ആണ്. വായ്പ തിരിച്ചടയ്ക്കാനായി കൂടുതൽ  കാലാവധിയുമുണ്ട്. പ്രിവിലേജ് ഹോം ലോണിൻ്റെ സവിശേഷതകൾപോലെ തന്നെ കുറഞ്ഞ പലിശ നിരക്ക് സീറോ പ്രോസസ്സിംഗ് ഫീസ് മറ്റു നിരക്കുകൾ ഇല്ല പ്രീ പേയ്മെന്റ് പെനാൽറ്റി ഇല്ല 30 വർഷത്തേകുള്ള തിരിച്ചടവ് കാലാവധി വനിതകൾക്ക് പലിശ ഇളവ് .ഇന്ത്യയിൽ വസിക്കുന്നവർ ആയിരിക്കണം, കുറഞ്ഞ പ്രായം: 18 വയസ്സ് പരമാവധി പ്രായം: 75 വയസ്സ് വായ്പയുടെ കാലാവധി: 30 വർഷം വരെ എന്നിവയാണ് മറ്റു സവിശേഷതകൾ .ചെക്ക്ഓഫ് ,വിത്ത് ഔട്ട് ചെക്ക് ഓഫ്  എന്നിങ്ങനെ രണ്ട് പലിശ നിരക്കുകളാണ് ഇതിനുള്ളത്.

അപേക്ഷകൻ്റെ ഐഡന്റിറ്റി കാർഡ്,  പൂരിപ്പിച്ച , വായ്‌പയുടെ അപേക്ഷ ഫോറതോടൊപ്പം മൂന്ന് പാസ് പോർട്ട് സൈസ് ഫോട്ടോകൾ,തിരിച്ചറിയൽ രേഖയ്ക്കായി പാൻ കാർഡ് ,ആധാർ കാർഡ് ,ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ കോപ്പിയോ സമർപ്പിക്കുക.
English Summary: SBI home loan for Government Employees

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds