100 രൂപയുടെ സമ്മാനങ്ങൾക്ക് നൽകുന്ന ഏജന്റ്സ് പ്രെസ് 10 രൂപയിൽ നിന്നും 20 രൂപയാക്കും.
മറ്റെല്ലാ സമ്മാനങ്ങളിന്മേലുള്ള ഏജന്റ്സ് പ്രൈസും 12 ശതമാനമായി വർദ്ധിപ്പിക്കുന്നു.
എല്ലാ സ്ലാബിലുമുള്ള ഡിസ്കൗണ്ട് അരശതമാനം വീതം വർദ്ധിപ്പിക്കുന്നു.
ക്ഷേമനിധി അംഗങ്ങളായ ഭാഗ്യക്കുറി വിൽപ്പനക്കാർക്ക് ഭവന നിർമ്മാണ സഹായം നൽകുന്നതിനായി 'ലൈഫ് ബംബർ ഭാഗ്യക്കുറി നടത്തും. അടുത്ത മാർച്ച് മാസത്തിൽ ഇതിന്റെ നറുക്കെടുപ്പ് നടത്തും.
വിൽപ്പനക്കാർക്കും തൊഴിലാളികൾക്കുമുള്ള ക്ഷേമാനുകൂല്യങ്ങളിൽ വലിയ വർദ്ധനവ് വരുത്തിയിട്ടുണ്ട്.
• വിവാഹ ധനസഹായം 5000 ൽ നിന്നും 25000 രൂപ ആയി
• പ്രസവാനുകൂല്യം 5000 ൽ നിന്നും 10000 രൂപ ആയി
• പ്രത്യേക ചികിത്സാ സഹായം 20000 ൽ നിന്നും 50000 രൂപ ആയി
• ചികിത്സാ ധനസഹായം 3000 ൽ നിന്നും 5000 രൂപ ആയി
ഹയർ സെക്കണ്ടറി മുതൽ ബിരുദ-ബിരുദാനന്തരതലം വരെയും പ്രൊഫഷണൽ കോഴ്സുകൾക്കും പ്രതിവർഷ സ്കോളർഷിപ്പ് കൊണ്ടുവന്നു.
1500 മുതൽ 7000 രൂപ വരെ വിവിധ കോഴ്സുകൾക്കുള്ള സ്കോളർഷിപ്പ്.
ഏജന്റ് മരണപ്പെടുന്ന സാഹചര്യമുണ്ടായാൽ നോമിനിക്ക് ടിക്കറ്റുകൾ സംരക്ഷിച്ചു നൽകും.
ഇതിന് ആവശ്യമായ ചട്ടഭേദഗതികൾ കൊണ്ടുവരും.
ബാങ്ക് ഗ്യാരണ്ടിയിന്മേൽ ഏജന്റുമാർക്ക് ബംബർ ടിക്കറ്റുകൾ നൽകും. ഇതിന് ആവശ്യമായ സോഫ്റ്റ്വെയർ പരിഷ്കരണം പൂർത്തിയായിട്ടുണ്ട്.
ജി.എസ്.ടി ഓൺലൈനായി ഒടുക്കുന്നതിന് സംവിധാനമുണ്ടാക്കും.