കാനറാ ബാങ്ക് ഉപഭോക്താക്കളുടെ ബിസിനസ്സ് പുനരുജ്ജീവിപ്പിക്കുന്നതിനും അവരുടെ ജീവിതം സാധാരണ നിലയിൽ പുന:സ്ഥാപിക്കുന്നതിനുമുള്ള പണ ലഭ്യത ഉറപ്പു വരുത്തുന്നതിന് രാജ്യത്തുടനീളമുള്ള ബാങ്കിന്റെ എല്ലാ ശാഖകളിൽ നിന്നും സ്വർണ്ണ വായ്പ സൗകര്യം ലഭ്യമാണ് .
കൃഷി ,കാർഷിക അനുബന്ധ മേഖലകൾ എന്നിവയ്ക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്‌പകൾ ലഭ്യമാണ്. ഒരു ലക്ഷം വരെയുള്ള വായ്‌പക്ക് ഈട് ആവശ്യമില്ല. എന്നാൽ ഒരു ലക്ഷത്തിനു മുകളിലുള്ള വായ്‌പക്ക് ബാങ്ക് നിർദ്ദേശിക്കുന്ന ഈട് കൊടുക്കണം.മാത്രമല്ല, മറ്റു ധനകാര്യ സ്ഥാപങ്ങളിൽ ഒന്നും വായ്‌പയ്‌ടുത്തു കുടിശ്ശിക ഉണ്ടായിരിക്കരുത് എന്നൊരു നിബന്ധന ബാങ്ക് വയ്ക്കുന്നുണ്ട്.
കൊറോണ വൈറസ് സാമൂഹിക-സാമ്പത്തിക ക്രമത്തിൽ മാറ്റം വരുത്തിയതിനാൽ, ദൈനംദിന ചെലവ്, ബിസിനസ്സ് തുടർച്ച, ആരോഗ്യം, കുടുംബ സംരക്ഷണം എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള വെല്ലുവിളി മറികടക്കുന്നതിനാണു പുതിയ വായ്‌പാ പദ്ധതി.കൊറോണ വൈറസ് മഹാമാരിയെ തുടർന്നുള്ള സാമ്പത്തിക തകർച്ചയെ മറികടക്കാനാണു കുറഞ്ഞ പലിശ നിരക്കിൽ കാനറാ ബാങ്ക് പുതിയ സ്വർണ്ണ വായ്പ പദ്ധതി പുറത്തിറക്കിയത്..
കൃഷി, കാർഷിക അനുബന്ധ മേഖലകൾ, മെഡിക്കൽ, വ്യക്തിഗത അത്യാഹിതങ്ങൾ, ഓവർ ഡ്രാഫ്റ്റ് സൗകര്യങ്ങൾ എന്നിവയ്ക്കായി വായ്പയെടുക്കാനാണ് കാനറാ ബാങ്ക് സ്വർണം പണയം വച്ചുള്ള വായ്പ പദ്ധതി ആരംഭിച്ചിരിക്കുന്നത്.ആഭരണങ്ങളുടെയും നാണയങ്ങളുടെയും രൂപത്തിൽ ഇന്ത്യക്കാർ ധാരാളം സ്വർണം വാങ്ങി സൂക്ഷിക്കാറുണ്ട്.
പണത്തിന് അത്യാവശ്യമുള്ള സമയത്ത് ഇവ വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യാം. സ്വർണം പണയം വയ്ക്കുമ്പോൾ പിന്നീട് പണമുണ്ടാകുമ്പോൾ വായ്പ തിരിച്ചടയ്ക്കുകയും നിങ്ങളുടെ സ്വർണം വീണ്ടും സ്വന്തമാക്കുകയും ചെയ്യാം. ആവശ്യമുള്ള സമയങ്ങളിൽ, അടിയന്തരമായി പണത്തിന്റെ ആവശ്യകതകൾ നിറവേറ്റാൻ പറ്റുന്ന ഒരു മികച്ച നിക്ഷേപമാണ് സ്വർണം. വിവിധ മേഖലകൾക്കായി ബാങ്ക് നൽകുന്ന സ്വർണ വായ്പയെക്കുറിച്ച് കൂടുതൽ അറിയാം.
രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ എടുക്കുമ്പോൾ സ്വർണം കൈവശം ഉണ്ടെങ്കിൽ, ഇനിമുതൽ ഭൂമി പണയം വയ്ക്കേണ്ട. സ്വർണ്ണം മാത്രം പണയംവെച്ചു കൊണ്ട് 4% നിരക്കിൽ കനറാ ബാങ്കിൽ നിന്നും കിസാൻ ക്രെഡിറ്റ് വായ്പ നേടാം. അപേക്ഷയോടൊപ്പം ആധാരത്തിന്റെ ഫോട്ടോ കോപ്പിയും, കരമടച്ച ഒറിജിനൽ റസീറ്റും, കൈവശ സർട്ടിഫിക്കറ്റും നൽകേണ്ടതാണ്.
അപേക്ഷകന് മൂന്നു ലക്ഷം വരെ വായ്പ ലഭിക്കാൻ സ്കെയിൽ ഓഫ് ഫിനാൻസ് പ്രകാരം കുറഞ്ഞത് ഒരേക്കറെങ്കിലും കൃഷിസ്ഥലം ആവശ്യമാണ്.സ്വന്തമായി കൃഷിയിടം ഇല്ലാത്തവർക്ക് അടുത്ത ബന്ധുവിന്റെയോ സുഹൃത്തിന്റെയോ ഒരേക്കർ സ്ഥലത്തെങ്കിലും കൃഷി ചെയ്തുവരുന്നുണ്ടെങ്കിൽ സ്ഥലം ഉടമയുമായുള്ള ലീസ് എഗ്രിമെൻറോ, അല്ലെങ്കിൽ വാക്കാലുള്ള പാട്ട കരാറോ ഒറിജിനൽ നികുതി ശീട്ടിനൊപ്പം നൽകിക്കൊണ്ട് ബാങ്കിൽ നിന്നും നാല് ശതമാനം നിരക്കിൽ വായ്പ 3 ലക്ഷം വരെ നേടാവുന്നതാണ്.
മൂന്ന് ലക്ഷം രൂപ കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ ലഭിക്കാൻ മാർക്കറ്റ് റേറ്റ് പ്രകാരമുള്ള തുല്യ സ്വർണം കൊളാറ്ററൽ സെക്യൂരിറ്റിയായി നൽകേണ്ടതുണ്ട്
പ്രോസസിങ് ചാർജ്, ഇൻസ്പെക്ഷൻ ചാർജ്, ഡോക്യുമെന്റേഷൻ ചാർജ് എന്നിവ പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു.കാനറാ ബാങ്കിന്റെ ഈ വായ്പ പദ്ധതി അനുസരിച്ച് മൂന്ന് വർഷത്തിനുള്ളിൽ നിങ്ങൾ എടുക്കുന്ന വായ്പ തിരിച്ചടച്ചാൽ മതി. കൂടാതെ 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ നിങ്ങൾക്ക് വായ്പ എടുക്കാവുന്നതാണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കനറാ ബാങ്കിൽ നിന്നും 4% പലിശയ്ക്കു കിസാൻ ക്രെഡിറ്റ് കാർഡ് സ്വർണ്ണ വായ്പ .