പാചകവാതകത്തിന് പൊള്ളുന്ന വിലയാണ്. യുദ്ധ പശ്ചാത്തലം വിലക്കുതിപ്പിലേക്ക് നയിക്കുമോ എന്ന ആശങ്കയും വ്യാപകമാണ്. അങ്ങനെയെങ്കിൽ അത് സാധാരണക്കാരന് താങ്ങാവുന്നതിലും അധികമായിരിക്കും. പാചക വാതകത്തിന്റെ വില വർധനവ് മാത്രമല്ല സാധാരണക്കാരനെ വെട്ടിലാക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: LPG സബ്സിഡി പണം അക്കൗണ്ടിലെത്തിയോ ഇല്ലയോ എന്ന് പരിശോധിക്കാം…
LPG ഗ്യാസ് ബുക്കിങ്ങിലെ സങ്കീർണതകളും, സിലിണ്ടർ വരുന്നതിലെ കാലതാമസവുമെല്ലാം വളരെ ബുദ്ധിമുട്ടാകാറുണ്ട്. എന്നാൽ, ഭക്ഷണവും മറ്റും ഓൺലൈനായി ബുക്ക് ചെയ്യുന്നത് പോലെ, ഗ്യാസ് സിലിണ്ടറുകളും ബുക്ക് ചെയ്യാനായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ടോ?
ഗ്യാസ് ബുക്ക് ചെയ്ത് മണിക്കൂറുകൾക്കകം അത് നമ്മുടെ വീട്ടുപടിക്കൽ എത്തുകയാണെങ്കിൽ എത്ര ഗുണപ്രദമാണ് അല്ലേ? അതെ ബുക്കിങ് പൂർത്തിയായാൽ വെറും 2 മണിക്കൂറിനുള്ളിൽ ഗ്യാസ് സിലിണ്ടറുകൾ വീട്ടുപടിക്കൽ എത്തിക്കാം. ഇതിനായി സർക്കാർ എണ്ണ വിപണന കമ്പനിയായ ഇന്ത്യൻ ഓയിൽ (ഐഒസിഎൽ) പുതിയ സേവനം ആരംഭിച്ചിരിക്കുകയാണ്. അതായത്, തത്കാൽ സേവയിലൂടെ ഇനിമുതൽ നിസ്സാരം 2 മണിക്കൂർ കൊണ്ട് ഗ്യാസ് സിലിണ്ടറുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു എന്നതാണ് എടുത്തുപറയേണ്ട സവിശേഷത.
ഇതിനായി ഉപഭോക്താക്കൾ ഐവിആർഎസ്, ഇന്ത്യൻ ഓയിൽ വെബ്‌സൈറ്റ് അല്ലെങ്കിൽ ഇന്ത്യൻ ഓയിൽ വൺ ആപ്പ് എന്നിവ പ്രയോജനപ്പെടുത്തണം. ഇവയിലൂടെ വളരെ നാമമാത്രമായ പ്രീമിയത്തിൽ സേവനം ലഭിക്കുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: LPG Best Offer: സൗജന്യമായും വിലയിളവിലും ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ നിങ്ങൾ ചെയ്യേണ്ടത്
ഹൈദരാബാദിൽ തൽക്കാൽ സേവ ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു ആരംഭിച്ചത്. തൽക്കാൽ സേവ ആദ്യമായി തുടങ്ങിയ ഇന്ത്യൻ നഗരവും ഹൈദരാബാദ് തന്നെയാണ്. നിങ്ങൾ ഒരു SBC ഉപഭോക്താക്കാവോ അതുമല്ലെങ്കിൽ സിംഗിൾ സിലിണ്ടർ കണക്ഷനുള്ള വ്യക്തിയോ ആണെങ്കിൽ ഈ സേവനം ലഭിക്കും. ഹൈദരാബാദിലെ GHMC മേഖലയിൽ 62 വിതരണക്കാരുടെ കീഴിൽ ഏകദേശം 6.5 ലക്ഷം ഗുണഭോക്താക്കൾ ഉണ്ടെന്ന് കമ്പനി അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: LPG Offer: വെറും 634 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, വേഗം ബുക്ക് ചെയ്യൂ...
തത്കാൽ/പ്രീമിയം ചാർജ് സിലിണ്ടറിന്റെ റീട്ടെയിൽ വിൽപ്പന വിലയ്ക്ക് 25 രൂപ കൂടുതലാണ്. അതായത്, സാധാരണ ജോലി സമയങ്ങളിൽ മുൻഗണനാ രീതിയിൽ ഡെലിവറി സൗകര്യങ്ങൾക്കായി ഈടാക്കുന്ന നിരക്കിന് ഇത് തുല്യമാണ്. തത്കാൽ ഡെലിവറിയിലൂടെ ഗ്യാസ് ബുക്കിങ് പേഴ്‌സൺ ആപ്പിലേക്ക് പൂർത്തിയാക്കാൻ സാധിക്കും.
എങ്ങനെ LPG സിലിണ്ടർ ബുക്ക് ചെയ്യാം? (How to download LPG cylinders?)
ഐവിആർഎസ് വഴിയും ഇന്ത്യൻ ഓയിൽ വൺ ആപ്പിലൂടെയും നിങ്ങൾക്ക് ഈ പ്രത്യേക സേവനം പ്രയോജനപ്പെടുത്താനാകും. അതുമല്ലെങ്കിൽ cx.indianoil.in എന്ന വെബ്‌സൈറ്റിലും സേവനം ലഭ്യമാകുന്നു. ഇതുകൂടാതെ, 8454955555 എന്ന നമ്പരിലേക്ക ഒരു മിസ്ഡ് കോൾ മാത്രം നൽകിയാൽ മതി. ഒരു മിസ്ഡ് കോൾ വഴി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാമെന്നാണ് ഇന്ത്യൻ ഓയിൽ ഒരു ട്വീറ്റിൽ വ്യക്തമാക്കിയത്. ബുക്ക് ചെയ്ത് 2 മണിക്കൂറിനുള്ളിൽ നിങ്ങളുടെ വീട്ടുവാതിൽക്കൽ എൽപിജി കണക്ഷൻ നേടാം. നിലവിലുള്ള ഇൻഡെൻ ഉപഭോക്താക്കൾക്കും അവരുടെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽ നിന്ന് ഒരു മിസ്ഡ് കോൾ നൽകി റീഫില്ലുകൾക്കായി ബുക്ക് ചെയ്യാം.
ബന്ധപ്പെട്ട വാർത്തകൾ: ഈ മൊബൈൽ ആപ്പ് ഉണ്ടെങ്കിൽ നിങ്ങൾക്കും നേടാം LPG ക്യാഷ്ബാക്ക് ഓഫർ