Updated on: 4 July, 2023 12:27 PM IST
LPG സിലിണ്ടറിന് വീണ്ടും വില ഉയർന്നു; പുതിയ നിരക്കുകൾ അറിയാം..

രാജ്യത്ത് പാചക വാതക സിലിണ്ടറിന് വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഒന്നിന് 7 രൂപയാണ് വർധിപ്പിച്ചത്. അതേസമയം, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

കൂടുതൽ വാർത്തകൾ: കമ്പോള വില നിലവാരം 04/07/2023: തക്കാളി, സവാള, വഴുതന

വില വർധിപ്പിച്ചതോടെ 19 കിലോ വാണിജ്യ സിലിണ്ടറുകൾക്ക് ഡൽഹിയിൽ 1,780 രൂപയായി ഉയർന്നു. 1,773 രൂപയായിരുന്നു മുമ്പത്തെ വില. മുംബൈയിൽ 1,725 രൂപ, കൊൽക്കത്തയിൽ 1,875.50 രൂപ, ചെന്നൈയിൽ 1,937രൂപ എന്നിങ്ങനെയാണ് വില.

തുടർച്ചയായി ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ എൽപിജി സിലിണ്ടറുകളുടെ വില വെട്ടിക്കുറച്ചതിനു ശേഷമാണ് കുത്തനെ വില ഉയർത്തിയത്. ഇതിനുമുമ്പ് ഈ വർഷം മാർച്ച് 1നാണ് 50 രൂപ കൂട്ടിയത്. തുടർന്ന്, 91.50 രൂപ, 171.50 രൂപ, 83.50 രൂപ എന്നിങ്ങനെ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ കുറച്ചിരുന്നു.

 

Image Credits:The Hindu, The Hans India

English Summary: LPG cylinder prices rise again in india
Published on: 04 July 2023, 12:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now