Updated on: 15 October, 2023 11:29 AM IST
എൽപിജി സിലിണ്ടർ വിതരണം മുടങ്ങും? ട്രക്ക് ഡ്രൈവർമാർ സമരത്തിലേക്ക്

1. സംസ്ഥാനത്ത് ഗ്യാസ് സിലിണ്ടർ (LPG Cylinder) വിതരണം പ്രതിസന്ധിയിലേക്ക്. നവംബർ 5 മുതൽ എൽപിജി ട്രക്ക് ഡ്രൈവർമാർ അനശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് അറിയിപ്പ്. സേവന വേതന വ്യവസ്ഥകൾ പരിഷ്കരിച്ച് പുതുക്കണം എന്നാവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകൾ പണിമുടക്കിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ ദിവസം രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ നടത്തിയ സൂചന പണിമുടക്കിൽ സംസ്ഥാനത്തുടനീളം ഗ്യാസ് വിതരണം തടസപ്പെട്ടിരുന്നു. ഡിസംബറിൽ കാലാവധി തീർന്ന വേതന കരാറിന്റെ വിഷയത്തിൽ നടന്ന ചർച്ചകളിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് തൊഴിലാളികൾ സൂചന പണിമുടക്ക് നടത്തിയത്.

2. ഇടുക്കിയുടെ കാർഷിക മുന്നേറ്റത്തിന് സ്‌പൈസസ് പാർക്ക് (Spices Park) വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുട്ടം തുടങ്ങനാട്ട് ആരംഭിച്ച ജില്ലയിലെ ആദ്യത്തെ ആധുനിക സ്‌പൈസസ് പാർക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസംസ്കൃത വസ്തുക്കൾ സംസ്കരിക്കുന്നതിനും സൂക്ഷിക്കുന്നതിനും ആധുനിക സംവിധാനങ്ങൾ ഉണ്ടാകണം. അത്തരത്തിൽ കർഷകരെ സഹായിക്കുന്നതിനാണ് സ്‌പൈസസ് പാർക്കുകളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. സ്‌പൈസസ് പാർക്കിന്റെ രണ്ടാം ഘട്ടം അടുത്ത 9 മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. 2021 ൽ തന്നെ 80 ശതമാനം പ്ലോട്ടുകളും അലോട്ട് ചെയ്യാൻ കഴിഞ്ഞുവെന്നത് കിൻഫ്രയുടെ വലിയ നേട്ടമാണ്. ദക്ഷിണേന്ത്യയിലെ മികച്ച 12 വ്യവസായപാർക്കുകളിൽ 5 എണ്ണവും കിൻഫ്രയുടേതാണ്.

3. മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് കാട വളര്‍ത്തലില്‍ പരിശീലനം നൽകുന്നു. ഈമാസം 17 ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ പരിശീലനം നടക്കും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 0491 2815454, 9188522713 നമ്പറുകളിൽ ബന്ധപ്പെട്ട് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.

4. കയർമേഖല പുതിയ മാറ്റത്തിന് സജ്ജമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ്. കയർ മേഖലയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ അന്തിമ റിപ്പോർട്ട് ഉടനെ ലഭ്യമാകും. ആലപ്പുഴ കയർ കോർപ്പറേഷനിൽ ആരംഭിക്കുന്ന എക്‌സ്‌പോർട്ട് ഡിവിഷൻ, റിസർച്ച് ആൻഡ് പ്രോഡക്ട് ഡിസൈൻ സെന്റർ, ഇന്റർ നാഷണൽ ഡിസ്‌പ്ലേ സെന്റർ, കയർ പാർക്ക് എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ഓണക്കാലത്ത് കയർമേഖലയിൽ സർക്കാർ ചെലവഴിച്ചത് 45 കോടി രൂപയാണ്. ചെറുകിട ഉൽപാദകർക്ക് ആദ്യമായിട്ടാണ് പ്രവർത്തന മൂലധനവും മാനേജീരിയൽ സബ്‌സിഡിയും അനുവദിച്ചതെന്നും ഇവ അടുത്തവർഷവും നൽകുമെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു.

English Summary: lpg cylinder truck drivers go on strike from november
Published on: 15 October 2023, 11:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now