1. Livestock & Aqua

കാടകൾ കൂടുതൽ മുട്ടയിടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുതൽമുടക്ക് വളരെ കുറവ് മാത്രം ആവശ്യമുള്ള ഒരു കാർഷിക സംരംഭമാണ് കാടവളർത്തൽ. മുട്ടകൾ വളരെ പോഷകമൂല്യമുള്ളതുകൊണ്ട് കാടമുട്ടക്ക് മാർക്കറ്റിൽ നല്ല ഡിമാൻഡ് ആണുള്ളത്. കാട ഇറച്ചിക്കും ആവശ്യക്കാർ ഏറെയുണ്ട്. അധികം ശാരീരികാധ്വാനത്തിൻറെ ആവശ്യവുമില്ല. വളർത്തുവാനുള്ള കുറഞ്ഞ തീറ്റച്ചെലവും, ഹ്രസ്വജീവിതചക്രവും കാടകളുടെ സവിശേഷതകളാണ്.

Meera Sandeep
Quail farming
Quail farming

മുതൽമുടക്ക് വളരെ കുറവ് മാത്രം ആവശ്യമുള്ള ഒരു കാർഷിക സംരംഭമാണ് കാടവളർത്തൽ. മുട്ടകൾ  വളരെ പോഷകമൂല്യമുള്ളതുകൊണ്ട് കാടമുട്ടക്ക് മാർക്കറ്റിൽ നല്ല ഡിമാൻഡ് ആണുള്ളത്. കാട ഇറച്ചിക്കും ആവശ്യക്കാർ ഏറെയുണ്ട്. അധികം ശാരീരികാധ്വാനത്തിൻറെ ആവശ്യവുമില്ല. വളർത്തുവാനുള്ള കുറഞ്ഞ തീറ്റച്ചെലവും, ഹ്രസ്വജീവിതചക്രവും കാടകളുടെ സവിശേഷതകളാണ്. കാടകളുടെ മുട്ട വിരിയുന്നതിന് 16-18 ദിവസങ്ങൾ മതിയാകും. ശരീരവലിപ്പം കുറവായതിനാൽ ഇവയെ വളർത്തുന്നതിന് കുറച്ചുസ്ഥലം മതിയാകും.

മാംസത്തിനുവേണ്ടി വളർത്തുന്ന കാടകളെ 5-6 ആഴ്ച പ്രായത്തിൽ വിപണിയിലെത്തിക്കാം. കാടകൾ വർഷത്തിൽ 300-ഓളം മുട്ടകൾ നൽകുന്നു[ കാടമുട്ടയ്ക്ക് കാടയുടെ ശരീരഭാഗത്തിൻറെ 8 ശതമാനം തൂക്കമുണ്ടായിരിക്കും. കാടകൾക്ക് രോഗപ്രതിരോധശേഷിയും കൂടുതലാണ്.  ആയതിനാൽ കടവളർത്താൽ സംരംഭം ലാഭകരമായി ചെയ്യാവുന്ന ഒരു സംരംഭമാണ്.

45 ദിവസം പ്രായമാകുമ്പോൾ തന്നെ കാടകൾ മുട്ടയിടാൻ തുടങ്ങുന്നു.വളരെയധികം ആരോഗ്യപ്രദമായ കാടമുട്ടക്ക് മാർക്കറ്റ് കണ്ടെത്താൻ എളുപ്പമാണ്. ഇത്തരത്തിൽ ദിവസവും ലഭിക്കുന്ന മുട്ട അന്നന്നു തന്നെ വിൽക്കുവാൻ സാധിച്ചാൽ കാടക്കോഴി വളർത്തൽ ഏറെ ലാഭകരമാണ്. 1 വർഷം വരെ കാടക്കോഴികൾ മുട്ടയിടുന്നു, പിന്നീട് ഇവയെയും ഇറച്ചിക്ക് വിൽക്കാവുന്നതാണ്. മുട്ടയുടെ എണ്ണം കുറഞ്ഞുതുടങ്ങുമ്പോൾ തന്നെ പുതിയ കുഞ്ഞുങ്ങളെ വളർത്തി തുടങ്ങുക.

ബന്ധപ്പെട്ട വാർത്തകൾ: വീട്ടിലുണ്ടാക്കുന്ന തീറ്റ നൽകിയാൽ കാട മുട്ടയിടുമോ?

മുട്ടയിടൽ കൂട്ടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കടകൾക്ക് പോഷകങ്ങളുടെ കുറവ് മൂലമുണ്ടാകുന്ന രോഗങ്ങളാണ് അധികവും കാണുപ്പെടുന്നത്. ജീവകം-എ, ജീവകം ബി കോംപ്ലക്‌സ്, ജീവകം-ഡി-3 എന്നിവയുടെയും കാൽസ്യം, ഫോസ്ഫറസ് ധാതുക്കളുടെയും കുറവു പരിഹരിച്ചാൽ മുട്ടയുല്‍പാദനം കൂടും. വിപണിയിൽ മരുന്നുകൾ ലഭ്യമാണ്. വെറ്ററിനറി ഡോക്ടറുടെ ശുപാർശയനുസരിച്ച് നല്‍കുക. കേജ് രീതിയിൽ വളർത്തുന്ന കാടകൾക്ക് സൂര്യപ്രകാശത്തിന്റെ സഹായത്താൽ തൊലിയിലുണ്ടാകുന്ന ജീവകം ഡി-3 ആവശ്യത്തിനു കിട്ടാതെ വരുന്നതിനാൽ അതിന്റെ കമ്മി ഉണ്ടാകുന്നു. ഇത് കാൽസ്യത്തിന്റെയും ഫോസ്ഫറസിന്റെയും ശരിയായ ആഗിരണം തടസ്സപ്പെടുത്തുന്നു. ഇതുകൊണ്ട് മുട്ടയുല്‍പാദനം കുറയുന്നു. മുട്ടയുടെ കട്ടിയും കുറയും. ജീവകം-ബിയുടെ അഭാവം നാഡീഞരമ്പുകളെ തളർത്തുന്നു. ഇത് കാല്‍വിരൽ ഉളളിലേക്ക് വളഞ്ഞിരിക്കാൻ കാരണമാകുന്നു.

English Summary: How to make Quail farming profitable?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds