Updated on: 28 May, 2022 6:06 PM IST
LPG: കൃത്രിമത്വം തടയാം, കരുതലോടെ ഉപയോഗിക്കാം

പരമ്പരാഗത പാചക ഇന്ധനങ്ങളായ വിറക്, കല്‍ക്കരി തുടങ്ങിയ പാചക ഇന്ധനങ്ങള്‍ എന്നിവയുടെ ഉപഭോഗം പൊതുവെ ഇന്ന് കുറഞ്ഞിരിക്കുന്നു. എൽപിജി സിലിണ്ടറിന് (LPG Cylinder) ഓഫറുകളും സബ്സിഡികളും നൽകിയതാണ് സാധാരണക്കാരനും കൂടുതലായി ഇത് ഉപയോഗിക്കുന്നതിന് സഹായകരമായത്.

ബന്ധപ്പെട്ട വാർത്തകൾ: Oil Price: ഇത് സന്തോഷ വാർത്ത! ഭക്ഷ്യഎണ്ണയുടെ വില കുറയുന്നു

എന്നാൽ, വീട്ടാവശ്യത്തിനായി എൽപിജി സിലിണ്ടർ വാങ്ങുമ്പോൾ നിങ്ങൾ കബളിക്കപ്പെടാറുണ്ടോ? എങ്കിൽ എങ്ങനെ ഇത്തരം തട്ടിപ്പുകളിൽ നിന്ന് നിങ്ങൾക്ക് മുക്തമാകാമെന്ന് നോക്കാം.

ഗാര്‍ഹികോപയോഗ പാചക വാതക സിലിണ്ടര്‍ മറ്റേത് സാധന സാമഗ്രികളെയും പോലെ തൂക്കം നോക്കി വാങ്ങാവുന്നതാണെന്ന് ലീഗല്‍ മെട്രോളജി വകുപ്പ്. വീട്ടാവശ്യത്തിനുള്ള പാചക വാതകം സിലിണ്ടറില്‍ 14.2 കിലോയുണ്ടാകും. വാണിജ്യാടിസ്ഥാനത്തിലുള്ള എല്‍.പി.ജി വാതകത്തിന് 19 കിലോ ഭാരവുമാണുള്ളത്. പാചക വാതകം ഉള്‍പ്പടെയുള്ള ഭാരം സിലിണ്ടറില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.

സിലിണ്ടര്‍ വാങ്ങുന്നതിന് മുമ്പ് വിതരണ വാഹനത്തിലെ ത്രാസ് ഉപയോഗിച്ച് ഉപഭോക്താവിന് ഈ തൂക്കം ഉറപ്പ് വരുത്താം. തൂക്കത്തില്‍ കൃത്രിമം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉപഭോക്താവിന് അതത് താലൂക്കുകളിലെ ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ പരാതി നല്‍കാം.

പാചക വാതക വിതരണത്തില്‍ കൃത്രിമത്വം കണ്ടെത്തിയാല്‍ 5000 രൂപയാണ് പിഴ. പിഴ അടച്ചില്ലെങ്കില്‍ കേസ് കോടതിക്ക് കൈമാറും. ഉപഭോക്താക്കള്‍ക്ക് നഷ്ട പരിഹാരത്തിനായി ഉപഭോക്തൃ കോടതിയെ സമീപിക്കാനുമാകും. പാചകവാതകത്തിന് വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉപയോഗ ക്രമീകരണവും ഭാരപരിശോധനയും ഉപഭോക്താക്കള്‍ ഉറപ്പാക്കണം.

പാചകാവശ്യങ്ങള്‍ക്ക് പരമാവധി പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുന്നതിലൂടെ ഇന്ധനം ലാഭിക്കാനാവും. ഇന്ധന ചോര്‍ച്ചയില്ലെന്ന് ഉറപ്പ് വരുത്തുന്നതോടൊപ്പം സിലിണ്ടറില്‍ നിന്നുള്ള ട്യൂബ് പരിശോധിച്ച് ആവശ്യമെങ്കില്‍ മാറ്റുകയും വേണം. ഉപയോഗ ശേഷം സിലിണ്ടര്‍ ഓഫ് ചെയ്യുന്നത് ഇന്ധന ചോര്‍ച്ച തടയുന്നതിനും സുരക്ഷയ്ക്കും സഹായകമാകും.

അതേ സമയം, പെട്രോളിന്റെയും ഡീസലിന്റെയും വിലക്കുറവിന് പിന്നാലെ പാചകവാതകത്തിന്‍റെ എക്സൈസ് തീരുവയും കഴിഞ്ഞ ആഴ്ച കേന്ദ്ര സർക്കാർ കുറച്ചിരുന്നു. പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഉപഭോക്താക്കൾക്കായി എൽപിജി സിലിണ്ടറിന്‍റെ സബ്സിഡി കേന്ദ്രം പുനഃസ്ഥാപിച്ചു. ഒരു സിലിണ്ടറിന് 200 രൂപ സബ്സിഡി നൽകുമെന്നാണ് അറിയിപ്പ്.

ബന്ധപ്പെട്ട വാർത്തകൾ: LPG Best Offer: സൗജന്യമായും വിലയിളവിലും ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ നിങ്ങൾ ചെയ്യേണ്ടത്

പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ 9 കോടിയിലധികം ഗുണഭോക്താക്കൾക്ക് ഇത് ആശ്വാസകരമായ വാർത്തയായിരുന്നു. ഇതനുസരിച്ച് വർഷം തോറും ഗ്യാസ് സിലിണ്ടറിന് 200 രൂപ സബ്‌സിഡി നൽകുമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയത്.
വിലക്കുറവ് പ്രഖ്യാപിച്ചത് വഴി സര്‍ക്കാരിന് പ്രതിവര്‍ഷം 6,100 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ പാവപ്പെട്ട അമ്മമാര്‍ക്കും, സഹോദരിമാര്‍ക്കും ഇത് ആശ്വാസകരമായ വാർത്തയായിരിക്കുമെന്നും കരുതുന്നു.

English Summary: LPG: You Can File Complaint If Find Fraud In Gas Cylinders
Published on: 28 May 2022, 05:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now