1. News

Oil Price: ഇത് സന്തോഷ വാർത്ത! ഭക്ഷ്യഎണ്ണയുടെ വില കുറയുന്നു

ഇന്ധനവില കുറഞ്ഞതിന് പിന്നാലെ രാജ്യത്തെ ഭക്ഷൃഎണ്ണയുടെ വില കുറയുമെന്നതാണ് പുതിയ വാർത്ത. ഭക്ഷ്യഎണ്ണയുടെ വില ഇന്തോനേഷ്യ കയറ്റുമതി പുനരാരംഭിച്ചതാണ് ഈ വിലക്കുറവിന് കാരണം.

Anju M U
price hike
Oil Price: ഇത് സന്തോഷ വാർത്ത! ഭക്ഷ്യഎണ്ണയുടെ വില കുറയുന്നു

കേന്ദ്ര സർക്കാർ പെട്രോൾ- ഡീസൽ വില കുറച്ചതും, പാചക വാതക സിലിണ്ടറിന് സബ്സിഡി പ്രഖ്യാപിച്ചതുമെല്ലാം വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനുമിടയിൽ നേരിയ ആശ്വാസം നൽകി.
പെട്രോള്‍ ലിറ്ററിന് 8 രൂപയും ഡീസല്‍ ലിറ്ററിന് 6 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവയില്‍ കുറച്ചത്. ഇതോടെ ഇന്ധനവില വർധനവിൽ നിന്നും സാധാരണക്കാരന് നേരിയ ആശ്വാസം ലഭിച്ചു.
ഇന്ധനവിലയിലെയും പാചക വാതക വിലയിലെയും കുറവ് മാത്രമല്ല, സാധാരണക്കാരന്റെ അടുക്കള ബജറ്റിൽ ആശ്വാസം നൽകുന്ന മറ്റൊരു വാർത്ത കൂടിയാണ് വരുന്നത്.

രാജ്യത്തെ ഭക്ഷൃഎണ്ണയുടെ (Cooking Oil) വില കുറയുമെന്നതാണ് സന്തോഷ വാർത്ത. ഇന്തോനേഷ്യ പാം ഓയിലിന്റെ കയറ്റുമതി (Palm Oil Export) പുനരാരംഭിച്ചതാണ് ഇന്ത്യയിൽ ഭക്ഷ്യഎണ്ണയുടെ വിലയിൽ കുറവ് വരുന്നതിനുള്ള കാരണം.

ബന്ധപ്പെട്ട വാർത്തകൾ: വെന്ത വെളിച്ചെണ്ണ അഥവാ ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കുന്ന വിധം

നേരത്തെ ആഭ്യന്തര വിപണിയില്‍ പാമോയിലിന്റെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ കയറ്റുമതി നിരോധിച്ചിരുന്നു. ഇത് ഇന്ത്യയുൾപ്പെടെയുള്ള പല രാജ്യങ്ങളിലെ പാമോയിലിന്റെ ഇറക്കുമതി ചെലവ് വർധിപ്പിച്ചു. ക്രമേണ ഭക്ഷ്യഎണ്ണയുടെ വിലയും ഉയർന്നു.

യുക്രെയ്‌ൻ- റഷ്യ യുദ്ധത്തിന്റെ സാഹചര്യത്തിൽ സൂര്യകാന്തി എണ്ണയുടെ വിതരണം സ്തംഭിച്ചതും ആഗോള പാം ഓയിലിന് ആവശ്യകത ഉയരുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഏപ്രിൽ 28ന് ഇന്തോനേഷ്യ പാം ഓയിൽ കയറ്റുമതിയ്ക്ക് നിരോധനം ഏർപ്പെടുത്തി.
ഭക്ഷ്യഎണ്ണയുടെ വില ഇന്തോനേഷ്യ കയറ്റുമതി പുനരാരംഭിച്ചതാണ് ഈ വിലക്കുറവിന് കാരണം. കൂടാതെ, കഴിഞ്ഞയാഴ്ച, ഭക്ഷ്യ എണ്ണ, എണ്ണക്കുരുക്കളിൽ ഭൂരിഭാഗവും വില കുറയുന്ന പ്രവണതയുണ്ടായിരുന്നു.
വിപണി വിലക്കണക്കുകൾ അനുസരിച്ച് കടുകെണ്ണയ്ക്ക് 40 രൂപ കുറഞ്ഞിട്ടുണ്ട്. ഭക്ഷ്യ എണ്ണയുടെ വിലയിലും കുറവ് രേഖപ്പെടുത്തി.

സോയാബീന്‍ എണ്ണയുടെയും വിലയിൽ കുറവുണ്ട്. രാജ്യത്ത് സോയാബീനിന്റെ വിലയിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും, വിദേശ വിപണികളില്‍ വർധനവ് ഉണ്ടായിട്ടുണ്ട്. സോയാബീൻ എണ്ണയുടെ വിലയ്ക്ക് പുറമെ നിലക്കടല എണ്ണയുടെയും വില കുറഞ്ഞു. മാത്രമല്ല, കഴിഞ്ഞയാഴ്ച, വിദേശ വിപണിയിലും വില വർധനവ് ഉണ്ടായത് അസംസ്‌കൃത പാമോയിലിന്‍റെ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മുരിങ്ങയില എണ്ണ തേച്ച് സമൃദ്ധമായി മുടി വളർത്താം

അതിനാൽ തന്നെ ഇന്തോനേഷ്യ കയറ്റുമതി പുനരാരംഭിച്ചത് നിത്യോപയോഗ സാധനങ്ങളുടെ വില കുറയാൻ കാരണമാകുമെന്നാണ് റിപ്പോട്ടുകൾ.

പഞ്ചസാരയ്ക്ക് നിയന്ത്രണം!

അതേ സമയം, വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സര്‍ക്കാര്‍ പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. രാജ്യത്ത് നിന്നുള്ള പഞ്ചസാര കയറ്റുമതി ഈ സീസണിൽ ഒരു കോടി ടണ്ണില്‍ ഒതുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ പഞ്ചസാര ഉൽപാദിപ്പിക്കുന്ന രാജ്യത്തിൽ ഒന്നാമതും, കയറ്റുമതിയിൽ രണ്ടാമതുമുള്ള ഇന്ത്യ പഞ്ചസാരയിൽ നിയന്ത്രണം കൊണ്ടുവന്നാൽ അത് ഉൽപാദക കമ്പനികളുടെ ഓഹരി വിലയിൽ ഇടിവുണ്ടാക്കും.
ലോകരാജ്യങ്ങളിൽ വിലക്കയറ്റത്തിനുള്ള പ്രധാന കാരണം റഷ്യ-യുക്രൈന്‍ സംഘര്‍ഷമാണ്. ഭക്ഷ്യ എണ്ണയുടെയും മാഗി പോലുള്ള സാധനങ്ങളുടെയും വില വർധിച്ചു. ഇതേ തുടർന്നാണ് വിവിധ രാജ്യങ്ങള്‍ ആഭ്യന്തര വിപണിയിലെ വില നിയന്ത്രിക്കുന്നതിനുള്ള നടപടിയിലേക്ക് കടന്നതും, ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ എത്തിച്ചേർന്നതും.

English Summary: Oil Price Latest: Good News! Cooking Oil Price To Come Down

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds