Updated on: 4 December, 2020 11:19 PM IST
Agri machine

കാടുവെട്ട് യന്ത്രം മുതല്‍ കൊയ്ത് മെതി യന്ത്രം വരെയുള്ള ചെറുതും വലുതുമായ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും ഭക്ഷ്യസംസ്‌കരണ യന്ത്രങ്ങളും വീട്ടിലിരുന്ന് വാങ്ങാം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവത്കരണ ഉപ പദ്ധതിയിലൂടെയാണിത്. 40 മുതല്‍ 80 ശതമാനം വരെ സബ്‌സിഡി ലഭിക്കും. കര്‍ഷക ഗ്രൂപ്പുകള്‍ക്കും സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും അപേക്ഷിക്കാം. വിശദാംശങ്ങള്‍ https://www.agrimachinery.nic.in വെബ്‌സൈറ്റില്‍ ലഭിക്കും.
രജിസ്‌ട്രേഷന്‍, പ്രൊജക്ട് സമര്‍പ്പിക്കല്‍, അപേക്ഷയുടെ നിജസ്ഥിതി അറിയല്‍, സബ്‌സിഡി ലഭിക്കല്‍ തുടങ്ങി പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഓണ്‍ലൈന്‍ വഴി ആയതിനാല്‍ ഗുണഭോക്താവിന് ഓഫീസുകളെ സമീപിക്കേണ്ടതില്ല. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പക്കല്‍ നിന്ന് താത്പര്യമുള്ള യന്ത്രം വിലപേശി സ്വന്തമാക്കാം.

Agri machine

കര്‍ഷക ഗ്രൂപ്പുകള്‍ക്കും സംരംഭകര്‍ക്കും 40 ശതമാനം വരെ സബ്‌സിഡിയോടെ 60 ലക്ഷം രൂപവരെ വിലയുള്ള കാര്‍ഷിക യന്ത്രങ്ങള്‍ ലഭ്യമാകും. 25 ലക്ഷത്തിലധികം ചെലവ് വരുന്ന പദ്ധതിക്ക് ബാങ്ക് വായ്പയെ ആശ്രയിക്കാം. കര്‍ഷക ഗ്രൂപ്പുകള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും 80 ശതമാനം സബ്‌സിഡിയോടെ 10 ലക്ഷം രൂപവരെ വിലവരുന്ന യന്ത്രങ്ങള്‍ സ്വന്തമാക്കാമെന്ന മറ്റൊരു ഘടകവും പദ്ധതയിലുണ്ട്. എട്ടില്‍ കുറയാതെ അംഗങ്ങളുള്ള നിയമാനുസൃതം രജിസ്റ്റര്‍ ചെയ്ത സ്വന്തമായി ബാങ്ക് അക്കൗണ്ടും പാന്‍ കാര്‍ഡുമുള്ള ഗ്രൂപ്പുകള്‍ക്കും സംഘങ്ങള്‍ക്കും മാത്രമേ പദ്ധതിയുടെ ആനുകൂല്യം ലഭിക്കൂ.Farmers' groups and entrepreneurs will get agricultural machinery worth up to Rs 60 lakh with a subsidy of up to 40 per cent. Bank loans can be relied upon for a project costing over Rs 25 lakh. Another component of the scheme is that farmers' groups and co-operative societies can acquire machinery worth up to Rs. 10 lakhs with 80 per cent subsidy. Only for groups and groups with their own bank account and PAN card, which are legally registered with at least eight members.

Agri machine

വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് കാര്‍ഷിക ഉപകരണങ്ങള്‍/യന്ത്രങ്ങള്‍, ഭക്ഷ്യസംസ്‌കരണ യന്ത്രങ്ങള്‍(പരമാവധി രണ്ടെണ്ണം) എന്നിവ 40 മുതല്‍ 60 ശതമാനം വരെ സബ്‌സിഡിയോടെ വാങ്ങുന്നതിന് പദ്ധതി ഉപയോഗപ്പെടുത്താം. എസ് സി/എസ് ടി/വനിത/ചെറുകിട നാമമാത്ര കര്‍ഷകര്‍ എന്നിവര്‍ക്ക് മുന്‍ഗണന ഉള്ളതിനാല്‍ അപേക്ഷിക്കുന്നവര്‍ ജാതി, ലിംഗം, സ്ഥലത്തിന്റെ വിവരങ്ങള്‍ എന്നിവ കൃത്യമായി നല്‍കണം. രജിസ്‌ട്രേഷന് ആധാര്‍, ഫോട്ടോ, 2020-21 വര്‍ഷത്തെ നികുതിചീട്ട്, ബാങ്ക് പാസ് ബുക്ക് എന്നിവ ആവശ്യമാണ്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കൃഷിയന്ത്രങ്ങള്‍ വേഗം കുഴിയെടുക്കാന്‍ വിവിധതരം യന്ത്രങ്ങള്‍

#Agri Machine#Farmer#Subsidy#Agriculture

English Summary: Machinery ranging from logging to harvesting threshing can be purchased at home with 40 to 80 per cent subsidy.
Published on: 18 August 2020, 09:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now