1. Technical

കൃഷിയന്ത്രങ്ങള്‍ വേഗം കുഴിയെടുക്കാന്‍ വിവിധതരം യന്ത്രങ്ങള്‍

റബ്ബര്‍, തെങ്ങ്, വാഴ, പഴവര്‍ഗ വിളകള്‍ എന്നിവ ശാസ്ത്രീയമായി കൃഷിചെയ്യുവാന്‍ 50 മുതല്‍ 90 സെന്റീമീറ്റര്‍ വലുപ്പമുള്ള കുഴി നിര്‍മിച്ച്ത അതില്‍ മേല്‍മണ്ണും ജൈവവളങ്ങളും നിറച്ച് തൈകള്‍ നടുകയാണ് പതിവ്. വനവത്കരണത്തിന്റെ ഭാഗമായി വിശാലമായ പ്രദേശങ്ങളില്‍ വൃക്ഷതൈ നടുവാന്‍ കൃത്യമായ അകലത്തില്‍ കുഴികളെടുക്കേണ്ടിവരും. ഇപ്രകാരം മനുഷ്യന്റെ കായികാധ്വാനം ഉഫയോഗപ്പെടുത്തി ഒരു കുഴി നിര്‍മിക്കാന്‍ 30 മുതല്‍ 50 രൂപ വരെ ചെലവാകും. ഒരു മണിക്കൂര്‍ സമയവും വേണ്ടിവരുന്നു. എന്നാല്‍ അനുയോജ്യമായ ഒരു കുഴിയെടുപ്പ് യന്ത്രം (ജീേെ ഒീലെ ഉശഴഴലൃ) ഉണ്ടെങ്കില്‍ വെറും അഞ്ചു മിനിട്ടിനുള്ളില്‍ വൃത്താകൃതിയില്‍ ഒരു കുഴി അനായാസം തയാറാക്കാം. ഇതിന്റെ ചെലവാകട്ടെ 10 രൂപയില്‍ താഴെ മാത്രവും

KJ Staff
റബ്ബര്‍, തെങ്ങ്, വാഴ, പഴവര്‍ഗ വിളകള്‍ എന്നിവ ശാസ്ത്രീയമായി കൃഷിചെയ്യുവാന്‍ 50 മുതല്‍ 90 സെന്റീമീറ്റര്‍ വലുപ്പമുള്ള കുഴി നിര്‍മിച്ച്ത അതില്‍ മേല്‍മണ്ണും ജൈവവളങ്ങളും നിറച്ച് തൈകള്‍ നടുകയാണ് പതിവ്. വനവത്കരണത്തിന്റെ ഭാഗമായി വിശാലമായ പ്രദേശങ്ങളില്‍ വൃക്ഷതൈ നടുവാന്‍ കൃത്യമായ അകലത്തില്‍ കുഴികളെടുക്കേണ്ടിവരും. ഇപ്രകാരം മനുഷ്യന്റെ കായികാധ്വാനം ഉഫയോഗപ്പെടുത്തി ഒരു കുഴി നിര്‍മിക്കാന്‍ 30 മുതല്‍ 50 രൂപ വരെ ചെലവാകും. ഒരു മണിക്കൂര്‍ സമയവും വേണ്ടിവരുന്നു. എന്നാല്‍ അനുയോജ്യമായ ഒരു കുഴിയെടുപ്പ് യന്ത്രം (post hole digger) ഉണ്ടെങ്കില്‍ വെറും അഞ്ചു മിനിട്ടിനുള്ളില്‍ വൃത്താകൃതിയില്‍ ഒരു കുഴി അനായാസം തയാറാക്കാം. ഇതിന്റെ ചെലവാകട്ടെ 10 രൂപയില്‍ താഴെ മാത്രവും.

കുഴിയുടെ വ്യാസം 30 സെന്റീമീറ്ററിന് താഴെയാണെങ്കില്‍ ഇലക്ട്രിക് മോട്ടോറുകള്‍ ഉപയോഗിച്ചോ ഓയില്‍ എന്‍ജിന്‍ ഉഫയോഗിച്ചോ പ്രവര്‍ത്തികപ്പിക്കാവുന്ന ചെറിയ കുഴിയെടുപ്പ് യന്ത്രങ്ങള്‍ മതി. എന്നാല്‍ 30 സെന്റീമീറ്റര്‍ കൂടുതല്‍ വ്യാസമുള്ള കുഴികളാണ് വേണ്ടതെങ്കില്‍ ട്രാക്ടറില്‍ ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിക്കതാവുന്ന ശക്തികൂടിയ കുഴിയെടുപ്പ് യന്ത്രങ്ങള്‍ വേണ്ടിവരുന്നു. ഇത്തരം യന്ത്രങ്ങളെയാണ് ഇന്ന് കൃഷിക്കാര്‍ കൂടുതലും ആശ്രയിക്കുന്നത്.

പ്രധാന ഭാഗങ്ങള്‍

ട്രക്ടറിന്റെ ശക്തി പുറത്തെടുക്കല്‍ (Power take of Shaft- PTO) സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന യന്ത്രത്തിന് - ട്രക്ടറിന്റെ യന്ത്രകൈകളാല്‍ ഘടിപ്പിക്കാവുന്ന ഏകദേശം ഒന്നര മീറ്റര്‍ നീളമുള്ള ഫാഷ്റ്റിന്റെ അറ്റത്തായി ഒരു ഗിയര്‍ബോക്‌സ് സംവിധാനവും (Bevel Gear Mechanism) അതിനോടനുബന്ധമായി മണ്ണിലേക്ക് തുളച്ചുകയറുന്നതിന് - ഒരു സ്‌ക്രൂ ഓഗറും (screw Augur) ഓഗറിനോട് ചേര്‍ന്ന് മണ്ണ് അരിഞ്ഞുമാറ്റി പുറംതള്ളുന്ന വാര്‍പ്പ് ഉരുക്കുകൊണ്ട് (cast steel) നിര്‍മിച്ച വക്രാകൃതിയിലുള്ള (Hellical) കത്തിയുമാണ് ഇതിന്റെ പ്രധാന ഭാഗം.
പ്രവര്‍ത്തനം

കുഴിയെടുപ്പ് യന്ത്രതത്തെ ട്രാക്ടറിന്റെ യന്ത്രക്കൈകളുമായി കൊളുത്തുകളുപയോഗിച്ച് ഘടിപ്പിച്ച ശേഷം ട്രാക്ടറിന്റെ പി.ടി.ഒ സംവിധാനവും യന്ത്രത്തിന്റെ ഗിയര്‍ ബോക്‌സുമായി പ്രൊപ്പലര്‍ ഷാഫ്റ്റ് ഉപയോഗിച്ച് ബന്ധിപ്പിക്കുക. തുടര്‍ന്ന് യന്ത്രത്തോടൊപ്പം ട്രാക്ടര്‍ കുഴിയെടുക്കേണ്ട സ്ഥലത്ത് എത്തിയാല്‍ യന്ത്രക്കൈകള്‍ താഴ്ത്തി കുഴിയെടുപ്പ് യന്ത്രം ഭൂമിക്ക് ലംബമായി നിര്‍ത്തുക. ട്രാക്ടര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയാല്‍ പി.ടി.ഒ ഷാഫ്റ്റില്‍ നിന്ന് യാന്ത്രികശക്തി കുഴിയെടുപ്പ് യന്ത്രത്തിന്റെ ഓഗറിനെ ശക്തിയായി കറക്കുകയും ഒഫ്പം ഓഗറും വശങ്ങളിലേക്ക് ഉരുക്ക് ബ്ലെയിഡുകളും മണ്ണിലേക്ക് ആഴ്ന്നിറങ്ങി കുഴിയില്‍ നിന്ന് മണ്ണിനെ തള്ളിമാറ്റി വൃത്താകതിയിലുള്ള കുഴി രൂപപ്പെടുത്തുന്നു. കുഴിയുടെ ആവും വ്യാസവും ഓഗറിന്റെ വലിപ്പത്തിന് ആനുപാതികമായാരിക്കും. ട്രാക്ടറിന് എത്താന്‍ കതഴിയുന്ന ഏറെക്കുറെ നിരപ്പായ സ്ഥലങ്ങളില്‍ മാത്രമേ ഇത്തരം കുഴിയെടുപ്പ് യെന്ത്രം പ്രവര്‍ത്തിപ്പിക്കാനാകൂ. കൂടാതെ കൂടുതല്‍ കല്ലുകളും മരക്കുറ്റികളും വേരുകളുമുള്ള പ്രദേശങ്ങളില്‍ ഇത്തരം കുഴിയെടുപ്പ് യന്ത്രങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമാകില്ല. പുതുകൃഷിക്കു വേണ്ടി വിശാലമായ പ്രദേശങ്ങളില്‍ ഇടയകലംപാലിച്ച് തൈകള്‍നടുവാനും അതിര്‍ത്തിവേലകള്‍ക്ക് പോസ്റ്റുകള്‍ഉറപ്പിക്കാന്‍ വേണ്ടി വേഗം കതുഴികളെടുക്കാനും കുഴിയെടുപ്പ് യന്ത്രം വളരെ ഉപകാരപ്രദമാണ്.
(ഫോണ്‍: 9447452227)
English Summary: post hole digger

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds