Updated on: 4 December, 2020 11:18 PM IST
മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന പദ്ധതിയുടെ ഭാഗമായി എറണാകുളം കൂവപ്പടിയില്‍ യന്ത്രവത്കൃത നെല്‍കൃഷിക്ക് തുടക്കമായി. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ദാരിദ്ര്യലഘൂകരണ പദ്ധതിയാണ് എം.കെ.എസ്.പി.
യന്ത്രവത്കൃത കൃഷി സമ്പ്രദായങ്ങളില്‍ വനിതകള്‍ക്ക് പരിശീലനം നല്‍കി, നെല്‍കൃഷി പുനരുദ്ധരിക്കുകയാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. സ്ത്രീകളുടെ വരുമാനം വര്‍ദ്ധിപ്പിക്കുക, പാഴ്‌നിലങ്ങളെ കൃഷിയോഗ്യമാക്കുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, കര്‍ഷക തൊഴിലാളിക്ഷാമം പരിഹരിക്കുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു.
 
നെല്‍കൃഷിയുടെ വിളവെടുപ്പ് വരെയുള്ള ഘട്ടം യന്ത്രത്തിന്റെ സഹായത്തോടെ പൂര്‍ത്തിയാക്കുന്നതിനുള്ള പരിശീലനമാണ് നല്‍കുന്നത്. നടീല്‍ വരെയുള്ള പരിശീലനമാണ് നിലവില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം കുറഞ്ഞത് 40 ദിവസമെങ്കിലും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുത്തിട്ടുള്ള 18 നും 50 നും മദ്ധ്യേ പ്രായമുള്ള വനിതകളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. 40 വനിതകള്‍ക്ക് യന്ത്രവത്കൃത നെല്‍കൃഷിയില്‍ പരിശീലനം നല്‍കി. യന്ത്രങ്ങള്‍, പരിശീലനത്തിനുള്ള ചെലവ് എന്നിവ എം.കെ.എസ്.പി നിര്‍വഹിക്കും. 
 
English Summary: mahila kisan saktheekaran pariyojana programme
Published on: 13 July 2019, 03:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now