ഭാരതത്തിലെ എറ്റവും വലിയ കമ്പനികളിൽ ഒന്നായ Mahendra & Mahedra Ltd. ൻറെ Farm Equipment Sector (FES) Dewulf മായി സഹകരിച്ച് 8th September, 2020 ന് അവരുടെ പുതിയ മെഷിനറിയായ ഉരുളക്കിഴങ്ങ് വിത്ത് പാകുന്നതിനുള്ള machinery കണ്ടുപിടിച്ചിരിയ്ക്കുന്നു. “പ്ലാന്റിങ് മാസ്റ്റർ പൊട്ടറ്റോ +” (Planting Master Potato +) എന്ന പേരിലാണ് ഈ കാർഷിക ഉപകരണം അറിയപ്പെടുന്നത്.
ഭാരതീയ കൃഷിസ്ഥിതിയെ മുൻനിർത്തി വികസിപ്പിച്ചെടുത്തതാണ് ഈ machinery യുടെ കണ്ടുപിടുത്തം. ഇതു ഉപയോഗിച്ച് ഉരുളകിഴങ്ങിന്റെ ഗുണമേന്മയും വിളവും മെച്ചപ്പെടുത്താമെന്നു തെളിയിച്ചിരിക്കുന്നു. ആദ്യമായി ഈ ഉപകരണം പഞ്ചാബിലെ കർഷകർ ഉപയോഗിക്കുകയും അവർക്കു മെച്ചപ്പെട്ട വിളവെടുക്കാൻ കഴിയുകയും ചെയ്തതായി അഭിപ്രായപ്പെട്ടു. ഉരുളകിഴങ്ങിന്റെ ഉത്പാദനത്തിൽ 20-25% വർദ്ധനവുണ്ടായെന്ന് ഇവർ അവകാശപ്പെടുന്നു.
പ്ലാന്റിങ് മാസ്റ്റർ പൊട്ടറ്റോ + നെക്കുറിച്ച്:
സാധാരണയായി ഉരുളകിഴങ്ങു പാരമ്പരാഗതമായി ചെയ്തുവരുന്ന രീതിയിൽ പല ന്യുനതകളും കാണപ്പെട്ടിരുന്നു. മാത്രമല്ല വളരെ കഠിനാദ്ധ്വാനം ചെയ്തിട്ടും വിളവ് മെച്ചപ്പെടുത്താൻ പറ്റുന്നില്ലായിരുന്നു. നല്ല രീതിയിലുള്ള വിളവെടുപ്പിന് പല ഘടകങ്ങളും കാരണമാകുന്നുണ്ട്. ഉചിതമായ കൃഷി technique ന്റെ ഉപയോഗം അതിൽ എറ്റവും പ്രധാനപ്പെട്ടതാണ്.
പ്ലാന്റിങ് മാസ്റ്റർ പൊട്ടറ്റോ പ്ലസ് മെഷിനറി ഉപയോഗിച്ച് വിത്ത് പാകുമ്പോൾ മെച്ചപ്പെട്ട രീതിയിലുള്ള singulation ഉറപ്പാക്കുന്നു. അതായത് ഉരുളകിഴങ്ങിന്റെ ഒരു വിത്ത് പോലും പ്രയോജനരഹിതമായി പോകുന്നില്ല. മാത്രമല്ല ഒരു വിത്തിന്റെ സ്ഥാനത്തു ഒന്നിലധികം വിത്ത് വീഴുകയുമില്ല. വിത്തുകൾ തമ്മിലുള്ള അകലം മണ്ണിൽ നിഷേപിക്കുമ്പോഴുള്ള ആഴം ഒരേപോലെ ക്രമീകരിച്ച് നല്ല രീതിയിലുള്ള നടീൽ നടക്കുന്നത് മൂലം എല്ലാ ചെടികൾക്കും ഒരേപോലെ സൂര്യപ്രകാശവും, വെള്ളവും അതിന്റെ ട്യൂബർ) വളരാൻ വേണ്ടത്ര സ്ഥലവും കിട്ടുന്നു. തന്മൂലം ഉരുളകിഴങ്ങിന്റെ ഉത്പാദനവും ഗുണമേന്മയും വർധിപ്പിക്കാനും കഴിയുന്നു.
ലോകത്തിൽ ഉരുളക്കിഴങ്ങു ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഭാരതത്തിനു പ്ലാന്റിങ് മാസ്റ്റർ പൊട്ടറ്റോ + machinery ഉപയോഗിച്ച് വലിയ ഒരു നേട്ടം കാഴ്ച വെയ്ക്കാൻ പറ്റുമെന്നു മഹേന്ദ്ര & മഹേന്ദ്ര കമ്പനിയുടെ president Mr. Hemant Sikka പറഞ്ഞു.
ഈ മെഷിനറിയുടെ ലഭ്യതയെക്കുറിച്ച് :
ഭാരതത്തിലെ കർഷകർക്ക് ഇത് വാങ്ങിക്കുന്നതിനും, ഇതിന്റെ service വാടകക്ക് ലഭിക്കുന്നതിനുമുള്ള സൗകര്യവും ഉണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല വാങ്ങുവാൻ ഉദ്ദേശിയ്ക്കുന്ന കർഷകർക്ക് easy finance facility യും കമ്പനി ഏർപ്പെടുത്തിയിട്ടുണ്ട്. ഉത്തരപ്രദേശിൽ വാങ്ങിക്കാനും, വാടകയ്ക്കും, ഗുജറാത്തിൽ വാടകയ്ക്ക് ലഭിക്കുന്നതിനുള്ള സൗകര്യവും മഹേന്ദ്രയുടെ Rental Entrepreneur Network മുഖാന്തരം ഉണ്ടാക്കിയിരിയ്ക്കുന്നു .കൂടാതെ ഒരു വർഷത്തെ warranty യും ഉറപ്പാക്കിയിട്ടുണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വിസ്മയകരം ഈ ഇലക്കറി വിളകള്‍
#Farm#farmer#Krishi#Agriculture#Krishijagran