COVID-19 ൻറെ രണ്ടാം തരംഗവും രാജ്യത്തുടനീളമുള്ള ലോക്ക്ഡോണും കാരണം ഇന്ത്യയിലെ എല്ലാ വാഹന നിർമ്മതാക്കളുടെയും വിൽപന തകർന്നുകൊണ്ടിരിക്കുകയാണ്.
ഈ ആഘാതത്തിൽ നിന്ന് വാഹന വിപണിക്ക് ഉണർവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് മഹീന്ദ്ര പുതിയ സ്കീം അവതരിപ്പിച്ചിരിക്കുന്നത്. കമ്പനി വാഹനങ്ങളുടെ വിൽപ്പന ഉയർത്താൻ ഇതുവഴി സാധിക്കുമെന്ന് മഹീന്ദ്ര കരുതുന്നു. കൂടുതൽ ഉപഭോക്താക്കളെ മഹീന്ദ്രയിലേക്ക് അവതരിപ്പിക്കാനും ഇതുവഴി സാധിക്കും.
സ്വന്തമായി ഒരു വാഹനം ഏതൊരാളുടെയും സ്വപ്നങ്ങളിൽ ഒന്നാകും. ഈ അവസ്ഥയിൽ പെട്ടെന്ന് ഒരു പെട്ടെന്നൊരു വാഹനം വാങ്ങുക അത്ര എളുപ്പമല്ല കാര്യമല്ല. എന്നാൽ നിങ്ങളുടെ ആഗ്രഹം സാധിച്ച് തരാൻ മഹീന്ദ്രയുടെ പുതിയ ഓഫറിലൂടെ സാധിക്കും. "ഓൺ നൗ പേ ലേറ്റർ" (Own Now Pay Later) എന്ന സ്കീമിലൂടെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട മഹീന്ദ്രയുടെ വാഹനം ഇപ്പോൾ സ്വന്തമാക്കാം പണം പിന്നീട് നൽകിയാൽ മതിയാകും.
എന്താണ് മഹിന്ദ്ര "ഓൺ നൗ പേ ലേറ്റർ" പദ്ധതി
ഉടനെ പണം അടയ്ക്കാൻ സാധിക്കാത്തവർക്കായണ് മഹിന്ദ്ര ഈ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. പദ്ധതിയിലൂടെ വാഹനം സ്വന്തമാക്കി 90 ദിവസങ്ങള്‍ക്ക് ശേഷം പണം അടച്ചാല്‍ മതിയാകും. 90 ദിവസങ്ങള്‍ക്ക് ശേഷം ഇഎംഐ തവണകളകളായി അടയ്ക്കാനുള്ള സൗകര്യവും ലഭിക്കും. ഈ ഓഫര്‍ മഹീന്ദ്രയുടെ എല്ലാ മോഡലുകള്‍ക്കും ലഭ്യമാണ്. കൂടാതെ ഇഎംഐകളില്‍ ക്യാഷ്ബാക്ക്, ആകര്‍ഷകമായ പലിശനിരക്ക് തുടങ്ങിയ ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് മാഹീന്ദ്ര ആന്റ് മഹീന്ദ്ര വ്യക്തമാക്കി.
കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായതോടെ വാഹന വിപണി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് മഹീന്ദ്രയെയും കാര്യമായി തന്നെ ബാധിച്ചിരുന്നു. പാസഞ്ചര്‍ വിഭാഗത്തില്‍ മെയ് മാസം ആഭ്യന്തര വിപണിയില്‍ കമ്പനി 8,004 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചത്. ഏപ്രിലിലെ 18,285 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 56 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
വാണിജ്യ വാഹന വിഭാഗത്തില്‍ കഴിഞ്ഞ മാസം 7,508 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ മൊത്തം 1,935 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു.