Updated on: 22 November, 2022 5:06 PM IST
Make In India, Vocal for Local will helps to create employment opportunity

'മെയ്ക്ക് ഇൻ ഇന്ത്യ' അല്ലെങ്കിൽ 'വോക്കൽ ഫോർ ലോക്കൽ' ഇതു പോലുള്ള പദ്ധതികൾ രാജ്യത്ത് തൊഴിലും സ്വയം തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നുണ്ടെന്ന് പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി മോദി പറഞ്ഞു. റോസ്ഗാർ മേളയിൽ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ടവർക്ക് 71,056 നിയമന കത്തുകൾ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് വഴി വിതരണം ചെയ്തു. യുവാക്കൾക്ക് സർക്കാർ ജോലി നൽകാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീർ, ആൻഡമാൻ ദ്വീപുകൾ, ഗുജറാത്ത്, യുപി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ മേള നടന്ന കാര്യം പരാമർശിച്ച പ്രധാനമന്ത്രി, യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകാനുള്ള സംരംഭം തടസ്സമില്ലാതെ തുടരുമെന്നും അത് രാജ്യത്തിന്റെ രാഷ്ട്ര നിർമ്മാണത്തിനു സഹായിക്കുമെന്നും പറഞ്ഞു. പുതിയ തൊഴിലവസരങ്ങളുടെ മികച്ച സ്രോതസ്സായി പ്രൊഡക്ഷൻ ലിങ്ക് ഇനിഷ്യേറ്റീവ് (PLI) എന്ന പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പരാമർശിച്ചു.

പിഎൽഐ(PLI) സ്കീമിന് കീഴിൽ മാത്രം 60 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെയ്ക്ക് ഇൻ ഇന്ത്യ അല്ലെങ്കിൽ വോക്കൽ ഫോർ ലോക്കൽ ആകട്ടെ, ഈ പദ്ധതികളെല്ലാം രാജ്യത്ത് തൊഴിലിനും സ്വയം തൊഴിലിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയാണ്. സർക്കാർ, സർക്കാരിതര ജോലികൾ നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. "ഒരു പ്രത്യേക യുഗത്തിലാണ് നിങ്ങൾക്ക് ഈ പുതിയ ഉത്തരവാദിത്തം ലഭിക്കുന്നത്. രാജ്യം അമൃത് കാലിലേക്ക് പ്രവേശിച്ചു. ഈ കാലയളവിൽ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാനുള്ള പ്രമേയം പൗരൻമാരായ ഞങ്ങൾ എടുത്തിട്ടുണ്ട്. രാജ്യത്തിന്റെ ഈ പ്രമേയം കൈവരിക്കുന്നതിന്, നിങ്ങൾ 'സാരഥി' ആകാൻ പോകുകയാണ്. " എന്നു അദ്ദേഹം പറഞ്ഞു. "രാജ്യത്തെ ബാക്കിയുള്ള ജനങ്ങളുടെ മുന്നിൽ, ഈ പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പോകുന്ന നിങ്ങളെല്ലാവരും ഒരു തരത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി നിയമിക്കപ്പെടുകയാണ്," പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഗവൺമെന്റിനുള്ളിലെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി പുതിയ റിക്രൂട്ട്‌മെന്റുകൾ ശേഷി വർദ്ധിപ്പിക്കാൻ പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 

"സർക്കാരിനുള്ളിലെ കാര്യക്ഷമത വർധിപ്പിക്കാൻ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. ഇന്ന് 45 നഗരങ്ങളിലായി 71,000-ത്തിലധികം യുവാക്കൾക്ക് നിയമന കത്തുകൾ നൽകുന്നുണ്ട്. ഇത് ആയിരക്കണക്കിന് കുടുംബങ്ങളുടെ വീടുകളിൽ സന്തോഷം പകരും," അദ്ദേഹം പറഞ്ഞു. മെയ്ക്ക് ഇൻ ഇന്ത്യ അല്ലെങ്കിൽ വോക്കൽ ഫോർ ലോക്കൽ പദ്ധതികൾ യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. "ഇത് മേക്ക് ഇൻ ഇന്ത്യ ആയാലും വോക്കൽ ഫോർ ലോക്കൽ ആയാലും, ഓരോ പദ്ധതിയും യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ്. ഈ അവസരങ്ങൾ ഇന്ത്യയുടെ എല്ലാ ഭാഗത്തും നമ്മുടെ യുവാക്കളിൽ എത്തുന്നുണ്ട്. സ്വകാര്യ കമ്പനികൾക്കായി ബഹിരാകാശ മേഖല തുറന്നുകൊടുക്കുന്നതിലൂടെ യുവാക്കൾക്ക് നേട്ടങ്ങൾ ലഭിക്കുന്നു. സ്വകാര്യമേഖല എങ്ങനെയാണ് ബഹിരാകാശ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത് എന്ന് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യ സാക്ഷ്യം വഹിച്ചു," അദ്ദേഹം പറഞ്ഞു. 

ഇന്ന് രാവിലെ, റോസ്ഗർ മേളയിൽ എല്ലാ പുതിയ നിയമനക്കാർക്കുമായി കർമ്മയോഗി മൊഡ്യൂൾ - ഓൺലൈൻ ഓറിയന്റേഷൻ കോഴ്‌സ് പ്രധാനമന്ത്രി മോദി വീഡിയോ കോൺഫറൻസ് വഴി ആരംഭിച്ചു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ചുവടുവെപ്പാണ് റോസ്ഗർ മേള. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ റോസ്ഗർ മേള ഒരു ഉത്തേജകമായി പ്രവർത്തിക്കുമെന്നും യുവാക്കൾക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തിൽ നേരിട്ട് പങ്കാളിത്തത്തിനും അർത്ഥവത്തായ അവസരങ്ങൾ നൽകുമെന്നും പ്രതീക്ഷിക്കുന്നതായി പിഎംഒ പറഞ്ഞു. "പുതിയ നിയമിതർക്കുള്ള നിയമന കത്തുകളുടെ ഫിസിക്കൽ കോപ്പികൾ രാജ്യത്തുടനീളമുള്ള 45 സ്ഥലങ്ങളിൽ ഗുജറാത്ത്, ഹിമാചൽ പ്രദേശ് ഒഴികെ കൈമാറും," പ്രസ്താവനയിൽ പറയുന്നു. നേരത്തെ നികത്തിയ തസ്തികകൾക്ക് പുറമെ അധ്യാപകർ, ലക്ചറർമാർ, നഴ്‌സുമാർ, നഴ്‌സിങ് ഓഫീസർമാർ, ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, റേഡിയോഗ്രാഫർമാർ, മറ്റ് സാങ്കേതിക, പാരാമെഡിക്കൽ തസ്തികകളിലേക്കും നിയമനം നടത്തുന്നുണ്ട്. വിവിധ കേന്ദ്ര സായുധ പോലീസ് സേനകളിൽ (CAPF) ആഭ്യന്തര മന്ത്രാലയം ഗണ്യമായ എണ്ണം തസ്തികകൾ നികത്തുന്നു.

ബന്ധപ്പെട്ട വാർത്തകൾ: Odisha: അങ്കണവാടി ജീവനക്കാരുടെ അനിശ്ചിതകാല ധർണ, 60,000 കേന്ദ്രങ്ങൾ അടച്ചു

English Summary: Make In India, Vocal for Local will helps to create employment opportunity
Published on: 22 November 2022, 04:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now