1. News

Odisha: അങ്കണവാടി ജീവനക്കാരുടെ അനിശ്ചിതകാല ധർണ, 60,000 കേന്ദ്രങ്ങൾ അടച്ചു

ഒഡീഷയിലുടനീളമുള്ള 60,000 അംഗൻവാടികൾ അടച്ചുപൂട്ടി, സർക്കാർ ജീവനക്കാരുടെ പദവിയും വേതനം വർദ്ധനയും ആവശ്യപ്പെട്ട് അങ്കണവാടി ജീവനക്കാർ ചൊവ്വാഴ്ച അനിശ്ചിതകാല ധർണയിലാണ്.

Raveena M Prakash
Anganwadi workers protest in Odisha, 60,000 centers closed
Anganwadi workers protest in Odisha, 60,000 centers closed

ഒഡീഷയിലുടനീളമുള്ള 60,000 അങ്കണവാടികൾ അടച്ചുപൂട്ടി, സർക്കാർ ജീവനക്കാരുടെ പദവിയും വേതനം വർദ്ധനയും ആവശ്യപ്പെട്ട് അങ്കണവാടി ജീവനക്കാർ ചൊവ്വാഴ്ച അനിശ്ചിതകാല ധർണയിലാണ്. നിയമസഭയുടെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അംഗൻവാടി ജീവനക്കാർ തിങ്കളാഴ്ച ഭുവനേശ്വറിൽ പ്രകടനവും നിയമസഭാ മന്ദിരത്തിന് സമീപം ധർണയും നടത്തി. സർക്കാർ ജീവനക്കാരാണെന്ന ടാഗ് നിർബന്ധമായും അങ്കണവാടി ജീവനക്കാർക്കു ലഭ്യമാക്കണമെന്നും ഒപ്പം മാസം 18,000 രൂപയും, സഹായികൾക്ക് 9,000 രൂപയും പ്രതിമാസ വേതനം നൽകണമെന്നാണ് അംഗൻവാടി ജീവനക്കാർ ആവശ്യപെട്ടു. കൂടാതെ, 5,000 രൂപ പെൻഷൻ എന്ന ആവശ്യവും നിറവേറ്റണം എന്നും ആവശ്യപ്പെട്ടു.

'ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഞങ്ങളുടെ സമരം അവസാനിപ്പിക്കില്ലെന്ന്' ഓൾ ഒഡീഷ അങ്കണവാടി ലേഡി വർക്കേഴ്‌സ് പ്രസിഡന്റ് പറഞ്ഞു. സേവന കാലയളവിൽ അങ്കണവാടി ജീവനക്കാരി മരിച്ചാൽ അവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നതും ഇവരുടെ ആവശ്യത്തിലുണ്ട്. തിങ്കളാഴ്ച്ച തുടങ്ങിയ പ്രതിഷേധമാണ്, തിങ്കളാഴ്ച 50,000 വനിതാ അങ്കണവാടി ജീവനക്കാരുടെ വൻ പ്രകടനത്തിന് ശേഷം ഇന്ന് മുതൽ അനിശ്ചിതകാല ധർണയിൽ ഇരിക്കുകയാണ്. 500 ഓളം സ്ത്രീകൾ ഇന്ന് ധർണയിൽ ഇരിക്കുന്നുണ്ടെന്ന് ഓൾ ഒഡീഷ അങ്കണവാടി ലേഡീസ് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടറി പറഞ്ഞു.

314 ബ്ലോക്കുകളിലെയും ഞങ്ങളുടെ സഹപ്രവർത്തകർ ബ്ലോക്ക് ഓഫീസുകൾക്ക് സമീപം പ്രക്ഷോഭം നടത്തുന്നുണ്ട്. ഒഡിഷ സംസ്ഥാന സർക്കാരിന്റെ പദ്ധതികളായ മമത യോജന, ഹരിശ്ചന്ദ്ര യോജന എന്നിവ വിജയിച്ചത് അങ്കണവാടി ജീവനക്കാർ മൂലമാണെന്ന് അവകാശപ്പെട്ട സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടാതെ തുടരുകയാണെന്ന് പറഞ്ഞു. 24 മണിക്കൂറും ജോലി ചെയ്തിട്ടും അങ്കണവാടി ജീവനക്കാർക്ക് പ്രതിമാസം 7,500 രൂപ ലഭിക്കുന്നുണ്ടെന്ന് ഒഡീഷ അംഗൻവാടി ലേഡി വർക്കേഴ്‌സ് പ്രസിഡന്റ് പറഞ്ഞു. എന്നാൽ അങ്കണവാടി വർക്കേഴ്സ്ന്റെ ആവശ്യങ്ങളെ പിന്തുണച്ച് 100ഓളം കത്തുകൾ സംസ്ഥാന സർക്കാരിന് അയച്ചിട്ടുണ്ട്. എന്നാൽ ആ കത്തുകളോട് സർക്കാർ പ്രതികരിച്ചില്ല. 

പകരം സർക്കാർ ഞങ്ങളെ അപമാനിക്കുകയും കൂടുതൽ ഭാരം ചുമത്തുകയും ചെയ്തുവെന്ന് അഖിൽ ഭാരതീയ അങ്കണവാടി മഹാസംഘയുടെ ഓർഗനൈസിംഗ് സെക്രട്ടറി പറഞ്ഞു. സർക്കാരിന് 15 ദിവസത്തെ നോട്ടീസ് നൽകിയ ശേഷമാണ് ഈ സമരത്തിനിറങ്ങിയത് എന്ന് അവർ വ്യക്തമാക്കി. അങ്കണവാടി ജീവനക്കാരോട് സംസ്ഥാന സർക്കാരിന് അനുഭാവമുണ്ടെന്ന് വനിതാ-ശിശു വികസന മന്ത്രി ബസന്തി ഹെംബ്രാം പറഞ്ഞു. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും പങ്കിടൽ അടിസ്ഥാനത്തിലാണ് അവർക്ക് പ്രതിഫലം ലഭിക്കുന്നത്. ആവശ്യങ്ങൾ ഉന്നയിക്കുന്ന കാര്യത്തിൽ ഒഡീഷ സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ: ഛത്തീസ്ഗഡ്: നെല്ല് സംഭരണ ​​കേന്ദ്രം ആവശ്യപ്പെട്ട് ഗ്രാമവാസികൾ ഹൈവേ ഉപരോധിച്ചു

English Summary: Anganwadi workers protest in Odisha, 60,000 centers closed

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds