Updated on: 1 November, 2023 7:57 PM IST
മലമ്പുഴ അണക്കെട്ടില്‍ രണ്ടാംവിളക്കുള്ള ജലവിതരണത്തിന് 23 ദിവസത്തേക്കുള്ള വെളളം മാത്രം

പാലക്കാട്: മലമ്പുഴ ജലസേചന പദ്ധതിയിലുള്ള മലമ്പുഴ അണക്കെട്ടില്‍ രണ്ടാംവിളക്കുള്ള ജലവിതരണത്തിന് 23 ദിവസത്തേക്കുള്ള വെളളം മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 223.60 Mm3 ആണ് ഡാമിന്റെ മാക്‌സിമം ലൈവ് സ്റ്റോറേജ്. 

ഒക്ടോബര്‍ 31 ന് ഡാമിലെ ജലനിരപ്പ് 108.68 മീറ്ററും ലൈവ് സ്റ്റോറേജ് 97.271 Mm3 ആണ്. ഇതില്‍ വരള്‍ച്ചാ സാഹചര്യം ഒഴിവാക്കാന്‍ പുഴയിലേക്ക് വെള്ളം തുറന്നുവിടുന്നതിനും കുടിവെള്ളത്തിനുമായി 50 Mm3 ജലം മാറ്റിവച്ച് ബാക്കി വരുന്നതില്‍നിന്നും രണ്ടാംവിളക്ക് 23 ദിവസത്തേക്ക് ജലവിതരണത്തിനുള്ള വെള്ളമാണ് അവശേഷിക്കുക.

പോത്തുണ്ടി ജലസേചന പദ്ധതിയിലുള്ള പോത്തുണ്ടി ഡാമിന്റെ മാക്സിമം ലൈവ് സ്റ്റോറേജ് 43.891 Mm3 ആണ്. ഒക്ടോബര്‍ 31ലെ ജലനിരപ്പ് 97.68 മീറ്ററും ലൈവ് സ്റ്റോറേജ് 12.87 Mm3 ആണ്. ഇതില്‍ വരള്‍ച്ച സാഹചര്യം ഒഴിവാക്കാന്‍ പുഴയിലേക്ക് വെള്ളം തുറന്നുവിടുന്നതിനും കുടിവെള്ളത്തിനുമായി നാല് Mm3 ജലം മാറ്റിവച്ച് ബാക്കി വരുന്നതില്‍നിന്നും രണ്ടാം വിളക്കായി 16 ദിവസത്തേക്ക് ജലവിതരണത്തിനുള്ള വെള്ളം മാത്രമേ അവശേഷിക്കുന്നുള്ളൂ.

മംഗലം ജലസേചന പദ്ധതിയിലുള്ള മംഗലം ഡാമിന്റെ മാക്സിമം ലൈവ് സ്റ്റോറേജ് 25.344 Mm3 ആണ്. ഒക്ടോബര്‍ 31 ലെ ജലനിരപ്പ് 77.69 മീറ്ററും ലൈവ് സ്റ്റോറേജ് 24.39 Mm3 ആണ്. രണ്ടാം വിളക്കായി 69 ദിവസത്തേക്ക് ജലവിതരണം നടത്താന്‍ കഴിയുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

English Summary: Malampuzha dam has water only for 23 days for water supply for the second lamp
Published on: 01 November 2023, 07:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now