Updated on: 4 December, 2020 11:19 PM IST

തരിശുനിലങ്ങില്‍ പൊന്നുവിളയിക്കാന്‍ പദ്ധതികളൊരുക്കി വയനാട് ജില്ലയിലെ മാനന്തവാടി നഗരസഭ(mananthavady municipality of wayanad district). സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് പ്രദേശത്തെ തരിശ് ഭൂമികള്‍ കണ്ടെത്തി കൃഷിയിറക്കാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നത്. ആദ്യഘട്ടത്തില്‍ നെല്ല് കൃഷി പ്രോത്സാഹനത്തിനായി തരിശിലൊരു നെല്‍പാടം പദ്ധതി നടപ്പാക്കും. നഗരസഭ പരിധിയിലെ നൂറ് ഏക്കറിലധികം തരിശുനിലങ്ങളിലാണ് നെല്‍കൃഷി ആരംഭിക്കുക. നെല്‍ക്കൃഷിക്ക് മുന്‍കൈയെടുക്കുന്ന കര്‍ഷകര്‍ക്ക് ഹെക്ടറിന് 40000 രൂപ സുഭിക്ഷ കേരളം പദ്ധതിയിലൂടെ ധനസഹായമായി നല്‍കും.

ആധുനിക സമ്പ്രദായങ്ങള്‍ക്കൊപ്പം പരമ്പരാഗതമായ നാട്ടറിവ്(traditional knowledge) സാധ്യതകളും കൃഷിയില്‍ ഉപയോഗപ്പെടുത്തും. പദ്ധതിയുടെ ഭാഗമായി ചെയ്യുന്ന മുഴുവന്‍ കൃഷിയും വിള ഇന്‍ഷുറന്‍സിന്റെ(crop insurance) ഭാഗമായി ഇന്‍ഷൂര്‍ ചെയ്യും. പരമ്പര്യനെല്‍വിത്തുകളുടെ കൃഷി പ്രത്യേകം പരിഗണിക്കും. സുഗന്ധ നെല്‍കൃഷിയും ഇതിനോടൊപ്പം പ്രോത്സാഹിപ്പിക്കും. വിവിധ വകുപ്പുകളുടേയും, മിഷനുകളുടേയും, ഏജന്‍സികളുടേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നഗരസഭാതലത്തില്‍ കൃഷി ഓഫീസറുടെ നേതൃത്വത്തില്‍ സമിതിക്ക് രൂപം നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വൃക്ഷത്തൈ വിതരണം

English Summary: Mananthavady municipality began subhiksh keralam programme
Published on: 23 May 2020, 06:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now