കോവിഡില്‍ പൊലിഞ്ഞ പാലക്കാടന്‍ കര്‍ഷകരുടെ സ്വപ്നങ്ങള്‍ക്കൊരു കൈത്താങ്ങുമായി ആരംഭിച്ച''മാമ്പഴോത്സവം മുൻ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ആർ.നാസർ ഉദ്ഘാടനം ചെയ്തു.എസ്.രാധാകൃഷ്ണൻ ആദ്യ വിൽപ്പന ഏറ്റുവാങ്ങി.ബാങ്ക് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ ഭരണ സമിതിയംഗങ്ങളായ ജി.മുരളി, റ്റി ആർ ജഗദീശൻ, വി.എ.സാംജി, ജി.ഉദയപ്പൻ, പി.ഗീത ,നിഷാദ് മാരാരി എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വച്ച് പ്രസാർ ഭാരതിമാദ്ധ്യമ അവാർഡു നേടിയ ദൂരദർശൻ ആലപ്പുഴ റിപ്പോർട്ടർ ആർ.രവികുമാറിനെ ആദരിച്ചു.മെയ് 14മുതല്‍ 30 വരെ കഞ്ഞിക്കുഴി സര്‍വ്വീസ് ബാങ്കി (1558)ല്‍ നിന്നും..അല്‍ഫോന്‍സ,ബംഗനപ്പളളി,സിന്ദൂരം,പ്രിയൂര്‍,കലപ്പാടി,മല്‍ഗോവ,ഗുഡ്ഡു,ബംഗളോര,നീലം,പ്രിയൂര്‍,മൂവാണ്ടന്‍ തുടങ്ങീ പത്തോളം ഇനം കൊതിയൂറും മാമ്പഴങ്ങള്‍ ലഭിക്കും..
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരമായ ഈയിനങ്ങള്‍ യാതൊരുവിധ രാസവസ്തുക്കളും ഉപയോഗിക്കാതെ നാടന്‍ രീതിയില്‍ പഴുപ്പിച്ചെടുത്തതാണ്.. മാരാരിഫ്രെഷുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മാമ്പഴോത്സവം മെയ് 14 മുതൽ രണ്ടാഴ്ച കാലമുണ്ടാകും. ദേശീയപാതയോരത്ത് കഞ്ഞിക്കുഴിയിലെ ഇന്ത്യൻ കോഫി ഹൗസിനു സമീപമുള്ള ബാങ്ക് ഹെഡാഫീസിനു മുമ്പിലാണ് മാമ്പഴമേള സംഘടിപ്പിച്ചിട്ടുള്ളത് 'മാരാരി ഫ്രഷിന്റെ മറ്റു പച്ചക്കറി ഉൽപ്പന്നങ്ങളും നാടൻ പപ്പായയും സ്റ്റാളിൽ നിന്ന് ലഭിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നുണ്ട്. വനിതാ സെൽഫിയുടെ നാടൻ ഭക്ഷ്യമേളയിൽ ചക്കക്കുരു ചുട്ടതും പുഴുങ്ങിയതുംമുതൽ ഗോതമ്പുണ്ടയും വെള്ളവും വരെയുണ്ട്. ഇനി നല്ല പഴുത്തമാങ്ങ ചെത്തി പായ്ക്കു ചെയ്തു നൽകുന്നതും ആലോചിക്കുന്നുണ്ട്. റെഡി ടു ഈറ്റായി.