1992 മുതൽ ആണ് മാർച്ച് 24 ക്ഷയരോഗ ദിനമായി ലോകത്തെമ്പാടും ആചരിക്കാൻ തുടങ്ങിയത്. ലോക ആരോഗ്യ സംഘടനയുടെ പദ്ധതിയായ DOTS (Directly Observed Treatment Schedule) വഴി ക്ഷയരോഗം ഒരുപരിധിവരെ നിയന്ത്രണവിധേയമായി ഇരിക്കുന്നു. എന്നാൽ ഇന്നും ലോക ജനതയ്ക്ക് മുൻപിൽ വില്ലനായി ക്ഷയം നിലനിൽക്കുന്നു.
ഇന്നും ഇതിനെതിരെ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ തുടരുന്നു. ക്ഷയരോഗ നിവാരണത്തിനായി കേന്ദ്ര കേരള സർക്കാരുകൾ നിരവധി പദ്ധതികൾ ആവിഷ്കരിക്കുന്നു. 2025 ഓടുകൂടി ക്ഷയരോഗ നിവാരണ ലക്ഷ്യംവെച്ച് കേരള സർക്കാർ എൻറെ ക്ഷയരോഗ മുക്ത കേരളം എന്ന പദ്ധതി നടപ്പിലാക്കുന്നുണ്ട്. കേരള സർക്കാരിൻറെ ഏറ്റവും പുതിയ പദ്ധതിയും ജനപ്രീതി നേടിയ പദ്ധതിയുമാണ് അക്ഷയ കേരളം. കോവിഡ് കാലഘട്ടത്തിൽ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്കുവേണ്ടി രൂപംകൊണ്ടതാണ് ഈ പദ്ധതി.
ഈ അതിജീവനത്തിന്റെ കാലഘട്ടത്തിൽ ക്ഷയരോഗ സാധ്യതകൾ ഉള്ളവരെ കണ്ടെത്തുവാനും, അവർക്കുവേണ്ട സേവനങ്ങൾ എത്തിച്ചു നൽകുവാനും അക്ഷയ കേരളം പദ്ധതി വഴി സാധിച്ചുവെന്നത് പ്രശംസനീയം. ഈ പദ്ധതിയുടെ സ്വീകാര്യത തന്നെയാണ് പൊതുജനാരോഗ്യ സംവിധാനത്തിൽ രാഷ്ട്രീയ മികച്ച മാതൃക പദ്ധതിയായി അക്ഷയ കേരളം തെരഞ്ഞെടുക്കുവാൻ കാരണമായത്.
കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് 37% ക്ഷയരോഗം നിരക്ക് സംസ്ഥാനത്ത് കുറഞ്ഞുവെന്ന് കേന്ദ്രസർക്കാർ വിദഗ്ധസമിതിയുടെ റിപ്പോർട്ടുകളിൽ പറയുന്നു. ഒരോ വർഷവും ഇന്ത്യയിൽ ഇരുപതിനായിരം ആളുകൾ ക്ഷയരോഗത്തിന്റെ പിടിയിൽ അകപ്പെടുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ക്ഷയരോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതും, ക്ഷയരോഗ സാധ്യതകൾ അറിയുവാനും, അവർക്ക് വേണ്ട ഫലപ്രദമായ പ്രതിരോധ മാർഗങ്ങൾ ആവിഷ്കരിക്കുവാനും നമ്മൾ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്.
ക്ഷയരോഗം പകരുന്നത് വായുവിലൂടെയാണ്. രണ്ടാഴ്ചയിലധികം ഉള്ള ചുമയാണ് ക്ഷയരോഗത്തിന് പ്രധാന ലക്ഷണമായി കണക്കാക്കുന്നത്. ഇത്തരത്തിൽ ഒരു ലക്ഷണം നിങ്ങൾക്കുണ്ടെങ്കിൽ തീർച്ചയായും കഫ പരിശോധനയ്ക്ക് വിധേയമാകണം. പ്രമേഹരോഗികൾക്കും, പുകവലി മദ്യപാനം ഉള്ളവർക്കും, എയ്ഡ്സ് ബാധിതർക്കും വരാനുള്ള സാധ്യത കൂടുതലാണ്. ഒരു ക്ഷയരോഗ ബാധിതൻ ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും ഇതിൽ നിന്നുള്ള ആളുകൾ നിരവധി ആളുകളിലേക്ക് പകരുന്നു.
March 24 has been World Tuberculosis Day since 1992. Tuberculosis is under control to some extent through the DOTS (Directly Observed Treatment Schedule) program of the World Health Organization. But even today, tuberculosis remains a villain in the eyes of the people of the world. Prevention and control measures are still in place today. The Central and Kerala Governments are formulating various schemes for the prevention of tuberculosis. The Government of Kerala is implementing My Tuberculosis Free Kerala Project with the objective of eradicating tuberculosis by 2025. Akshaya Kerala is the latest and most popular project of the Government of Kerala. The project was conceived during the Kovid period for the prevention of tuberculosis. It is commendable that the Akshaya Kerala project has been able to identify and provide services to those at risk of tuberculosis during this period of survival. The acceptance of this project is the reason why Akshaya Kerala was selected as the best political model project in the public health system.
ക്ഷയരോഗം ഭേദമാക്കാനുള്ള ഏറ്റവും നല്ല വഴി ഡോട്ട്സ് വഴിയുള്ള ചികിത്സാരീതിയാണ്. ക്ഷയ രോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് രോഗപ്രതിരോധ ശേഷി ഇല്ലാത്ത വ്യക്തികളെയാണ്. അതുകൊണ്ടുതന്നെ വൈറ്റമിൻ സി ധാരാളം അടങ്ങിയ പഴവർഗങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ശുദ്ധജലം ധാരാളമായി കുടിക്കുക. ധാന്യങ്ങളും, പയർവർഗങ്ങളും, തൈര് പാൽ തുടങ്ങിയവയും ഭക്ഷണത്തിൽ നന്നായി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. കൂടാതെ പൊതുഇടങ്ങളിൽ,നമ്മൾ തുമ്മുമ്പോഴും, തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക. പൊതുഇടങ്ങളിൽ തുപ്പാതിരിക്കുക. ക്ഷയരോഗത്തെ നേരിടാൻ അല്പം ശ്രദ്ധയാണ് വേണ്ടത്.