Updated on: 5 July, 2023 4:15 PM IST
കയർഫെഡ് ഉൽപന്നങ്ങളുടെ വിപണനം കർണാടയിലേക്ക്; ധാരണാപത്രം ഒപ്പുവച്ചു

കയർഫെഡ് ഉൽപന്നങ്ങളുടെ വിപണനം കർണാടയിലേക്ക്. പ്രവർത്തനം കൂടുതൽ മികവുറ്റതാക്കുന്നതിൻ്റെ ഭാഗമായി ഹോംകെയര്‍ ഇന്ത്യയുമായി കയര്‍ഫെഡ് ധാരണപത്രം ഒപ്പുവച്ചു. റബ്ബറൈസ്ഡ് കയറുല്‍പ്പന്നങ്ങളുടെയും മാറ്റ്, മാറ്റിങ്ങുകളുടെയും വിപണനം കര്‍ണാടകയിൽ നടത്തുന്നതിനാണ് ധാരണാപത്രം ഒപ്പുവച്ചത്. കയറുൽപ്പന്നങ്ങൾക്ക് ഏറെ ഡിമാൻഡുള്ള കർണാടകയിൽ വിൽപന നടത്തുന്നതിലൂടെ കയർമേഖലയിൽ മാറ്റമുണ്ടാക്കാൻ സാധിക്കുമെന്നും ഇതിൻ്റെ ഭാഗമായി നിരവധി പദ്ധതികൾ സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുകയാണെന്നും വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു.

കൂടാതെ, കേരളത്തിൽ കയറുൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി കണ്‍സ്യൂമര്‍ഫെഡിന്‍റെ ഷോപ്പുകളില്‍ കയര്‍ഫെഡ് ഉല്‍പ്പന്നങ്ങളുടെ വിപണനം നടത്താനുള്ള ധാരണ പത്രവും ഒപ്പുവെച്ചു. കയര്‍ഫെഡിന്‍റെ റബ്ബറൈസ്ഡ് കയറുല്‍പ്പന്നങ്ങളുടെയും മാറ്റ്, മാറ്റിങ്ങുകളുടെയും സംസ്ഥാന അടിസ്ഥാനത്തിലുള്ള വിപണനത്തിന് മറ്റൊരു ധാരണപത്രം കൂടി ഒപ്പുവച്ചു.

കൂടുതൽ വാർത്തകൾ: കയർ മേഖല: ആവശ്യമായ പണം പൂർണമായും നൽകും

മന്ത്രിയുടെ വാക്കുകൾ (ഫേസ്ബുക്ക് കുറിപ്പ്) 

കയർ മേഖല പ്രതിസന്ധിയിലാണ്. ഇത് പരിഹരിക്കാൻ കൂടുതൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്താനാണ് സർക്കാർ ശ്രമം. ഇതിൻ്റെ ഭാഗമായി സഞ്ചരിക്കുന്ന കയര്‍ഫെഡ് ഷോറൂമുകൾ ആരംഭിച്ചിട്ടുണ്ട്. കയർഫെഡ് ഷോറൂമുകള്‍ ഇല്ലാത്ത ജില്ലകളിൽ കയറുല്‍പ്പന്നങ്ങളുടെ വിപണനത്തിനായി ഇവ ഉപയോഗിക്കും. ഒപ്പം നവീകരിച്ച് പ്രവർത്തനമാരംഭിച്ച പിവിസി ടഫ്റ്റഡ് യൂണിറ്റിൽ നിർമ്മിക്കുന്ന പിവിസി ടഫ്റ്റഡ് മാറ്റിന് ധാരാളം ഓര്‍ഡറുകള്‍ ലഭ്യമാക്കാൻ സാധിച്ചത് നേട്ടമാണ്.

വൈവിധ്യവൽക്കരണത്തിൻ്റെ ഭാഗമായി കയര്‍ഫെഡ് ആരംഭിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോര്‍ ആലപ്പുഴയില്‍ ആരംഭിക്കും. കയര്‍ഫെഡിന്‍റെ വിദേശ വ്യാപാര ലൈസന്‍സ് മുടങ്ങി കിടന്നത് പുതുക്കിയതിലൂടെ വിദേശ വിപണിയിലേയ്ക്ക് കയര്‍ഫെഡ് വിൽപ്പന ആരംഭിച്ചു. കയർ ഭൂവസ്ത്രത്തിൻ്റെ കാര്യത്തിലും വലിയ നേട്ടം കൈവരിക്കാൻ സാമ്പത്തിക വർഷമാരംഭിച്ച് 2 മാസത്തിനുള്ളിൽ കേരളത്തിന് സാധിച്ചു. ഇടുക്കി ജില്ലയില്‍ നിന്നും 1 ലക്ഷം സ്ക്വയര്‍ മീറ്റര്‍ കയര്‍ ഭൂവസ്ത്രത്തിന്‍റെ ഓര്‍ഡര്‍ ലഭിച്ചു. 2023-24 സാമ്പത്തികവർഷത്തിൽ കയർമേഖലയിൽ നിന്നും മികച്ച വരുമാനം നേടാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ.

 

Image Credits: Samayam, Mathrubhumi, This day, Madhyamam

English Summary: Marketing of coirfed products to Karnataka the MoU was signed
Published on: 05 July 2023, 04:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now