കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന മസഗോൺ ഡോക് ഷിപ്ബിൽഡേഴ്സ് ലിമിറ്റഡിലെ (MDL) വിവിധ വകുപ്പുകളിലെ 1388 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
പത്താം ക്ലാസ് പാസ്സായവർക്ക് അപേക്ഷിക്കാം . എ.സി മെക്കാനിക്ക്, കംപ്രസർ അറ്റന്റന്റ്, ചിപ്പർ ഗ്രൈന്റർ, കോംപോസിറ്റ് വെൽഡർ, ജൂനിയർ ഡ്രാഫ്ട്സ്മാൻ, ഫിറ്റർ തുടങ്ങിയ നോൺ എക്സിക്യൂട്ടീവ് തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മസഗോൾ ഡോക് ഷിപ്യാർഡ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://mazagondock.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.
അവസാന തീയതി (Last Date)
ജൂലൈ 4 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ഒഴിവുകൾ (Vacancies)
എ.സി, റെഫ്രിജറേറ്റർ മെക്കാനിക്ക്- 5, കംപ്രസർ അറ്റന്റന്റ്- 5, കാർപ്പെന്റർ- 81, ചിപ്പർ ഗ്രൈന്റർ- 132, കോംപോസിറ്റ് വെൽഡർ- 132, ഡീസൽ ക്രെയിൻ ഓപ്പറേറ്റർ- 5, ഡീസൽ കോം മോട്ടോർ മെക്കാനിക്ക്- 4, ഇലക്ട്രോണിക്- 54, ജൂനിയർ- 119, ജൂനിയർ ക്യൂ.സി ഇൻസ്പെക്ടർ- 13, ഗ്യാസ് കട്ടർ- 38, മൈൽറൈറ്റ് മെക്കാനിക്ക്- 10, പെയിന്റർ- 100, പൈപ്പ് ഫിറ്റർ- 140, റിഗ്ഗർ- 88, സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ- 125, സ്റ്റോർ കീപ്പർ- 10, യൂട്ടിലിറ്റി ഹാൻഡ്മേഡ്- 145, പ്ലാനർ- 2 എന്നിങ്ങനെ ആകെ 1388 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
യോഗ്യതകൾ (Eligibility)
വിവിധ തസ്തികകൾ അനുസരിച്ച് യോഗ്യതകൾ നിശ്ചയിച്ചിട്ടുണ്ട്. അതത് ട്രേഡുകളിലെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
പ്രായപരിധി (Age limit)
18 വയസിനും 30 വയസിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
ട്രേഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.