മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി നിയമം, 1971 ഭേദഗതി ചെയ്യുന്നതിനുള്ള മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (ഭേദഗതി) ബിൽ, 2021, മാർച്ച് 16 ന് രാജ്യസഭ പാസാക്കി. 2020 മാർച്ച് 17 ന് ലോക്സഭയും ബിൽ അംഗീകരിച്ചു.
ഭേദഗതിയുടെ പ്രധാന സവിശേഷതകൾ:
- എം.ടി.പി. ചട്ടങ്ങളിലെ ഭേദഗതികളിൽ നിർവചിക്കപ്പെടുന്ന ബലാത്സംഗത്തിനിരയാവർ, നിഷിദ്ധസംഗമത്തിന് ഇരയായവർ, മറ്റ് ദുർബലരായ സ്ത്രീകൾ (ഭിന്ന ശേഷിയുള്ള സ്ത്രീകൾ, പ്രായപൂർത്തിയാകാത്തവർ തുടങ്ങിയവർ) ഉൾപ്പെടെയുള്ള പ്രത്യേക വിഭാഗത്തിലുള്ള സ്ത്രീകൾക്ക് ഗർഭാവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള ഉയർന്ന ഗർഭകാല പരിധി 20 ൽ നിന്ന് 24 ആഴ്ച ആയി വർദ്ധിപ്പിച്ചു.
- 20 ആഴ്ച വരെയുള്ള ഗർഭാവസ്ഥ അവസാനിപ്പിക്കുന്നതിന് ഒരാളുടെയും, 20 മുതൽ 24 ആഴ്ച വരെയുള്ള ഗർഭാവസ്ഥ അവസാനിപ്പിക്കുന്നതിന് രണ്ട് പേരുടെയും അഭിപ്രായം ആവശ്യമാണ്.
- ഗർഭധാരണത്തിൽ ഗണ്യമായ തകരാറുള്ള കേസുകളിൽ ഉയർന്ന കാലപരിധി ബാധകമല്ല. ഇത്തരം കേസുകൾ മെഡിക്കൽ ബോർഡിന് നിർണ്ണയിക്കാവുന്നതാണ്. മെഡിക്കൽ ബോർഡിന്റെ ഘടന, പ്രവർത്തനങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവ പിന്നീട് നിർദ്ദേശിക്കും.
- ഗർഭാവസ്ഥ അവസാനിപ്പിക്കുന്ന സ്ത്രീയുടെ പേരും മറ്റ് വിവരങ്ങളും നിയമത്തിൽ അധികാരപ്പെടുത്തിയ വ്യക്തിക്ക് ഒഴികെ വെളിപ്പെടുത്താൻ പാടില്ല
- ഗർഭനിരോധ ഉപാധികളുടെ പരാജയത്തിന്റെ ബാധ്യത സ്ത്രീക്കും പങ്കാളിക്കും തുല്യമാക്കി നിശ്ചയിച്ചു.