വാവക്കാട് കിഴക്ക് വാർഡിൽ ഔഷധ നെൽകൃഷിയും ചെറുധാന്യ കൃഷിയും ആരംഭിച്ചു. വാവക്കാട് ചെറുപിള്ളിൽ Dr. കനകലതയുടെ വീട്ടുവളപ്പിലെ ഒരേക്കർ സ്ഥലത്ത് ഔഷധ നെല്ലിനങ്ങളായ ഞവര ,രക്തശാലി യും ,ചെറു ധാന്യങ്ങളായ ചോളം ,റാഗി മുതലായവയും കൃഷിയാരംഭിച്ചു. കാർഷിക പ്രോത്സാഹനത്തിന് വടക്കേക്കര കൃഷി ഭവൻ നൽകുന്ന പിന്തുണ ചെറുതല്ലെന്നു വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് KM. അംബ്രോസ് `പറഞ്ഞു Vadakkekkara Grama Panchayat President KM Ambrose said that the support given by Vadakkekkara Krishi Bhavan for the promotion of agriculture is not small.
ജൈവ കാർഷിക രംഗത്ത് ചിട്ടയായ ഇടപെടലുകൾ നടത്തി തിനവർഗ്ഗ വിളകളുടെ കൃഷിക്കും ,ഔഷധനെൽകൃഷിക്കും വടക്കേക്കര കൃഷിഭവൻ പ്രോത്സാഹനം നൽകുന്നു. വിത്ത് വിതയ്ക്കൽ വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് KM. അംബ്രോസ് നിർവ്വഹിച്ചു. വാർഡ് മെമ്പർ ,ശ്രീമതി. രമ്യരാജീവ് ,ചെട്ടിക്കാട് സർവ്വീസ് സഹകരണ ബാങ്ക്പ്രസിഡൻ്റ് ശ്രീ.പ്രതാപൻ NREGES, AE നിവിൻ,കൃഷി അസിസ്റ്റൻ്റ് മാരായ SK. ഷിനു ,S. സാബു ,തൊഴിലുറപ്പ് തൊഴിലാളികൾ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വടക്കേക്കര ഇനി തരിശു രഹിതം
#Paddy#Pulses#Vadakkekkara#Krishi#Agricuture