Updated on: 12 February, 2022 5:58 PM IST
ദുബായ് 16-ാമത് അന്താരാഷ്ട്ര വിള ശാസ്ത്ര സമ്മേളന-പ്രദർശനം

കാർഷിക മേഖലയ്ക്ക് ഉണർവേകി, പെസ്റ്റിസൈഡ്സ് മാനുഫാക്ചേഴ്സ് & ഫോർമുലേഷൻസ് അസോസിയേഷൻ ഓഫ് ഇന്ത്യ (PMFAI- പിഎംഎഫ്എഐ) ഫെബ്രുവരി 14, 15 തീയതികളിൽ ദുബായിൽ ഒരു അന്തരാഷ്ട്ര ഉച്ചക്കോടി സംഘടിപ്പിക്കുന്നു. ജൈവകീടനാശിനികൾ, ലബോറട്ടറികൾ, ഗവേഷണ സ്ഥാപനങ്ങൾ, അനുബന്ധ രാസവസ്തുക്കൾ മുതലായവയ്ക്കുള്ള വിപണിയും അസംസ്‌കൃത വസ്തുക്കളുടെ വിതരണക്കാർ, കൺസൾട്ടന്റുമാർ, ഗവേഷകർ ഉൾപ്പെടെയുള്ള കാർഷിക- വ്യവസായ- വ്യാപാരരംഗത്തുള്ള വ്യക്തികൾക്കുള്ള വേദിയുമാണ് ഇന്ത്യയുടെ ഏറ്റവും വലിയ അഗ്രി- ഇൻപുട്ട് ട്രേഡ് ഉച്ചക്കോടി ( ICSCE- India’s biggest Agri Inputs Trade Summit)യിലൂടെ സാധ്യമാകുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: സ്ഥലമില്ലെങ്കിൽ സാരമില്ല! കുറ്റിപ്പയറും ചീരയും തക്കാളിയും മുളകും വെർട്ടിക്കൽ ഫാമിങ് ചെയ്യാം

ഇന്ത്യൻ സംരംഭങ്ങൾക്ക് അന്താരാഷ്‌ട്ര വിപണിയിൽ എത്തുന്നതിനും പുതിയ ബന്ധങ്ങൾ ഉണ്ടാക്കുന്നതിനും അവരുടെ ബിസിനസ്സ് അഭിവൃദ്ധിപ്പെടുത്തുന്നതിനും ഈ പരിപാടി അവസരമൊരുക്കുന്നു.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കുന്ന പരിപാടിയിൽ 1000ലധികം പ്രമുഖ വ്യക്തിത്വങ്ങൾ സാന്നിധ്യമറിയിക്കുന്നു. കർഷകർക്കൊപ്പം എന്നും ചുവടുറച്ച് നിൽക്കുന്ന കൃഷി ജാഗരണും യുഎഇയിലെ എയർപോർട്ട് റോഡിലെ മെറിഡിയൻ ഹോട്ടൽസ് & കോൺഫറൻസ് സെന്ററിൽ സംഘടിപ്പിച്ചിരിക്കുന്ന ICSCEയിൽ പങ്കെടുക്കുന്നു.

ICSCEന്റെ പ്രത്യേകത

ഇന്ത്യൻ സംരംഭങ്ങൾ അന്താരാഷ്‌ട്ര വിപണിയിൽ എത്തുന്നതിനും പുതിയ ബന്ധങ്ങൾ കെട്ടിയുറപ്പിക്കുന്നതിനും, കൂടാതെ തങ്ങളുടെ ബിസിനസ്സ് അഭിവൃദ്ധിപ്പെടുത്തുന്നതിനും ഈ പരിപാടി ഒരു മികച്ച വേദിയാണ്.
വിതരണക്കാർ, ആർ ആൻഡ് ഡി എക്സിക്യൂട്ടീവുകൾ, ടെക്നിക്കൽ എക്സിക്യൂട്ടീവുകൾ, നിർമാതാക്കൾ, കൺസൾട്ടന്റുകൾ, കയറ്റുമതിക്കാർ, ഇറക്കുമതിക്കാർ, അഗ്രോണമിസ്റ്റുകൾ, ഗവേഷണ സ്ഥാപനങ്ങൾ, ശാസ്ത്രജ്ഞർ, വ്യാപാരികൾ, പത്രപ്രവർത്തകർ, വിതരണ ശൃംഖല മാനേജ്മെന്റ് & കോ-ഓപ്പറേറ്റീവ് ക്യാപ്പിറ്റൽസ്,എന്നിവരെ കാണാനും പരിചയപ്പെടാനും കാർഷിക- വ്യവസായ മേഖലയെ ലക്ഷ്യമിട്ടുള്ള ഈ പ്രദർശന പരിപാടി അവസരം നൽകുന്നു.

കർഷകർ, ഡീലർമാർ, അനുബന്ധ രാസവസ്തുക്കൾ വിതരണക്കാർ, വിത്ത് കമ്പനികൾ, സ്പ്രേയിങ്, ജലസേചന ഉപകരണങ്ങളുടെ നിർമാതാക്കൾ, തോട്ടം, ഹോർട്ടികൾച്ചറൽ ഉൽപ്പാദകർ, ജൈവ കീടനാശിനികളുടെ നിർമാതാക്കൾ, വിതരണക്കാർ, ജൈവവളങ്ങൾ, സൂക്ഷ്മ പോഷകങ്ങൾ എന്നിവയുടെ നിർമാതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, ഗവേഷകർ, ഇൻഡസ്ട്രി അസോസിയേഷനുകൾ, ചേംബർ ഓഫ് കൊമേഴ്‌സ് എന്നിവരെല്ലാം പരിപാടിയിൽ പങ്കാളികളാകുന്നു.
വിജ്ഞാനാധിഷ്ഠിത സമ്മേളനങ്ങളിലും ചർച്ചകളിലും പങ്കെടുക്കുകയും വർക് ഷോപ്പുകളിൽ വിപുലമായ അറിവ് നേടുകയും ചെയ്യുക എന്നതാണ് ICSCEയിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യയിൽ നിന്നും ഉയർന്നുവരുന്ന ആഗോള നേതാക്കളെ പരിചയപ്പെടാനും ചടങ്ങിലൂടെ സാധിക്കും.

ഫെബ്രുവരി 14, 15 തീയതികളിൽ നടത്തുന്ന പരിപാടിയുടെ വിശദ വിവരങ്ങൾ

ഒന്നാം ദിവസം: 2022 ഫെബ്രുവരി 14 (തിങ്കൾ)

  • PMFAI പ്രസിഡന്റും എയിംകോ പെസ്റ്റിസൈഡ്സ് ലിമിറ്റഡിന്റെ ചെയർമാനുമായ പ്രദീപ് ദാവെ അതിഥികളെയും പങ്കെടുക്കുന്നവരെയും സ്വാഗതം ചെയ്യും.

  • ശേഷം യുപിഎൽ ലിമിറ്റഡ് ഗ്രൂപ്പ് ഡയറക്ടർ വിക്രം ഷ്രോഫ് മുഖ്യപ്രഭാഷണം നടത്തും.

  • അഭിഷേക് അഗർവാൾ, പ്രസിഡന്റ് (സെയിൽസ് & സ്ട്രാറ്റജിക് അലയൻസ്) കാർഷിക രംഗത്തെ നിലവിലെ സാഹചര്യങ്ങളും അവസരങ്ങളും വിശദീകരിക്കും.

  • ഡോ. റെനെ ഹെൻസൽ ടെക്നിക്കൽ ഡയറക്ടർ അഗ്രികൾച്ചർ & ഗ്ലോബൽ എക്സ്പെർട്ട് (ഇവോണിക് ന്യൂട്രീഷൻ & കെയർ ജിഎംബിഎച്ച് യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക) മൈക്രോബ് അധിഷ്ഠിത ബയോ സൊല്യൂഷനുകൾക്കായുള്ള സുസ്ഥിര ഫോർമുലേഷൻ സാങ്കേതികവിദ്യകളെക്കുറിച്ച് സംസാരിക്കും.

  • ഡോ. ഹ്രുഷികേശ് മിർഗൽ (റിസർച്ച് ആൻഡ് ടെക്നിക്കൽ മാനേജർ-ലൈഫ് സയൻസസ് ക്രോഡ ഇന്ത്യ) ക്രോഡ ക്രോപ്പ് കെയർ: മൈക്രോബയൽ ഫോർമുലേഷനുകളെ കുറിച്ച് ചർച്ച ചെയ്യും.

  • സൾഫർ മിൽസ് ലിമിറ്റഡ് സ്‌പോൺസർ ചെയ്യുന്ന PMFAI- SML അവാർഡുകൾ ഫെബ്രുവരി 14 ന് വൈകുന്നേരം 6.00 മണിക്ക് വിതരണം ചെയ്യും.

രണ്ടാം ദിവസം: 2022 ഫെബ്രുവരി 15 (ചൊവ്വാഴ്ച)

  • അജയ് ജോഷി (സീനിയർ കൺസൾട്ടന്റ്, കെമിക്കൽസ്, മെറ്റീരിയൽസ് & ന്യൂട്രീഷൻ, ഫ്രോസ്റ്റ് & സള്ളിവൻ) സൗത്ത് ഏഷ്യയുടെ അഗ്രോകെമിക്കൽസ് മാർക്കറ്റിൽ പുതിയ ചൈനീസ് ഊർജ്ജ നയത്തിന്റെ സ്വാധീനത്തിൽ ചർച്ച നടത്തും.

  • ഡോ. ബോബ് ഫെയർക്ലോ (പ്രിൻസിപ്പൽ കൺസൾട്ടന്റ് കൈനെക് ജർമനി)- ഗ്ലോബൽ ക്രോപ്പ് പ്രൊട്ടക്ഷൻ മാർക്കറ്റ് ട്രെൻഡുകൾ, മഹാമാരിയിൽ നിന്നുള്ള തിരിച്ചുവരവ്, ചൈനയിൽ നിന്നുള്ള വിതരണ വെല്ലുവിളികളുടെ ആഘാതം ഉൾപ്പെടെ ഭാവി പദ്ധതികളെ കുറിച്ച് വിശദീകരിക്കും.

  • സിംഗപ്പൂരിലെ സ്റ്റെപാൻ അഗ്രികൾച്ചറൽ സൊല്യൂഷൻസിലെ പ്രമുഖ ശാസ്ത്രജ്ഞനായ ശ്രീകാന്ത് അഹെർക്കർ- പ്രകൃതിദത്തമായി ഉരുത്തിരിഞ്ഞ ഫലപ്രദമായ ഡ്രോൺ ആപ്ലിക്കേഷനുകളിൽ സംവാദം നടത്തും.

  • ഐഎച്ച്എസ് മാർക്കിറ്റിലെ സീനിയർ അനലിസ്റ്റ് ലോറൻസ് മിഡ്‌ലർ അടുത്ത പത്ത് വർഷത്തിനുള്ളിൽ പേറ്റന്റ് ലഭിക്കാത്ത അഗ്രോകെമിക്കൽ ഉൽപ്പന്നങ്ങളെ കുറിച്ച് സംസാരിക്കും.

ഓസ്‌ട്രേലിയ, അർജന്റീന, അഫ്ഗാനിസ്ഥാൻ, ബ്രസീൽ, ബെൽജിയം, ബംഗ്ലാദേശ്, ചൈന, ചിലി, കൊളംബിയ, ഷാർലറ്റ്, ഈജിപ്ത്, എത്യോപ്യ, യൂറോപ്പ്, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറാൻ, ഇറ്റലി, ജോർദാൻ, കൊറിയ, കെനിയ, കുവൈറ്റ്, മലാവി, മൊറോക്കോ, നൈജീരിയ, നെതർലാൻഡ്സ്, നോർവേ, പലസ്തീൻ, ഫിലിപ്പീൻസ്, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, സ്വിറ്റ്സർലൻഡ്, സിറിയ, സിംഗപ്പൂർ, സ്വീഡൻ, തായ്‌വാൻ, തായ്‌ലൻഡ്, ടാൻസാനിയ, യുഎസ്എ , യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), വിയറ്റ്നാം തുടങ്ങി വിവിധ രാജ്യങ്ങളുടെ പങ്കാളിത്തത്തിന് കഴിഞ്ഞ വർഷത്തെ ICSCE സാക്ഷ്യം വഹിച്ചു.

English Summary: Meet Krishi Jagran Team at 16th ICSCE in Dubai
Published on: 12 February 2022, 05:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now