കാലടി: കോവിഡ് 19 ന്റെ ഭാഗമായി തൊഴില്‍ ഒന്നും ഇല്ലാത്തതിനാല്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ജനങ്ങളെ സഹായിക്കാനും, ദിവസവും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പാല്‍ കുടിക്കണം എന്നുള്ളതുകൊണ്ടും മേക്കാലടി ക്ഷീരസംഘം ദൈനംദിനം പാല്‍ വാങ്ങുന്ന ജനങ്ങള്‍ക്ക് പ്രാദേശിക വില്പന ലിറ്ററിന് 55 രൂപ എന്നുള്ളതില്‍ നിന്ന് 5 രൂപ കുറച്ചിരിക്കുന്നതായി സംഘം പ്രസിഡന്റ് ടി.പി ജോര്‍ജ്ജ് അറിയിച്ചു.
കൂടാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് സംഘത്തില്‍ അളക്കുന്ന ഒരു ലിറ്റര്‍ പാലിന് മില്‍മയുടെ ചാര്‍ട്ടിന് പുറമെ 2 രൂപ അധികം നല്‍കാനും 2020 ഏപ്രില്‍ 1 മുതല്‍ 30 വരെ അളന്ന പാലിന്റെ കണക്കനുസരിച്ച് ഒരു ചാക്കു കാലിത്തീറ്റയ്ക്ക് 400 രൂപ വിലകുറച്ച് സബ്‌സിഡിയായി കൊടുക്കാനും തീരുമാനിച്ചു.According to milk, which was measured on April 1 to 30, it was decided to reduce the price of a sack of fodder by 400 rupees.
ഈ കോവിഡ് കാലഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനും വിലവര്‍ദ്ധിപ്പിച്ചും സംസ്ഥാന സര്‍ക്കാര്‍ വൈദ്യുതി ബില്ല് വര്‍ദ്ധിപ്പിച്ചും ജനങ്ങളെ ബുദ്ധിമുട്ടിക്കുമ്പോള്‍ മേക്കാലടി ക്ഷീരസംഘം ഒള്ള അധികാരം ഉപയോഗിച്ച് ജനങ്ങളെയും ക്ഷീരകര്‍ഷകരേയും സഹായിക്കുന്ന നിലപാട് എല്ലാവരും ഒരു മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഡയസിന്റെ വാക്കുകള്‍ ശ്രദ്ധിക്കാം