News

കര്‍ഷകര്‍ പ്രതികരിക്കുന്നു -ഡയസിന്റെ വാക്കുകള്‍ ശ്രദ്ധിക്കാം

Farming

Photo-Courtesy- agricoop.nic.in

തമിഴ് നാട് മാതൃക/ Tamil Nadu model

ഞാന്‍ 2008 ല്‍ വാഴ കൃഷി കാര്യമായി ചെയ്തിരുന്നു. മലമ്പ്രദേശത്തുനിന്നും കുലകള്‍ വന്നതോടെ നാട്ടിലെ കുലയ്ക്ക് വിലയില്ലാതായി.കൃഷി നഷ്ടത്തില്‍ കലാശിച്ചു.അപ്പോഴാണ് എന്റെ സുഹൃത്ത് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ കര്‍ഷകരെ സഹായിക്കുന്ന ഒരു രീതി എന്നോട് പറഞ്ഞത്. അവിടെ ഗ്രാമങ്ങളില്‍ കളക്ഷന്‍ സെന്ററുകളുണ്ട്. ഉത്പ്പന്നങ്ങള്‍ അവിടെ എത്തിച്ചാല്‍ ന്യായമായ വില കണക്കാക്കി കര്‍ഷകന് നല്‍കും. ഇത് വിപണി വിലയേക്കാള്‍ കൂടുതലാകും. കര്‍ഷകന് വിപണിയില്‍ കൊടുത്താല്‍ നഷ്ടമുണ്ടാകും എന്ന മനസിലാക്കിയാണ് ഈ രീതി. ചന്തയില്‍ 35-40 രൂപയാണ് കായ കിലോയ്‌ക്കെങ്കില്‍ കര്‍ഷകരില്‍ നിന്നും സര്‍ക്കാര്‍ 50-55 രൂപ നല്‍കി വാങ്ങും. എന്നിട്ട് അതിലൊരു ഭാഗം സബ്‌സിഡിയോടെ ചന്തയില്‍ കൊടുക്കും.35-40 രൂപ നിരക്കില്‍. ബാക്കി മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളാക്കി ഈ നഷ്ടം നികത്തും. കരുതല്‍ ശേഖരം പോലെ ഉത്പ്പന്നങ്ങള്‍ സൂക്ഷിക്കുന്നതിനാല്‍ കമ്പോളത്തില്‍ ഷോര്‍ട്ടേജ് വന്നാല്‍ ഈ കരുതല്‍ പമ്പുചെയ്ത് ക്രൈസിസ് ഒഴിവാക്കാനും സര്‍ക്കാരിന് കഴിയും.

സബ്‌സിഡി തട്ടിപ്പ്/ Subsidy Scam

കേരളത്തില്‍ സബ്‌സിഡി ഉത്പ്പന്നത്തിനല്ല, കര്‍ഷകനാണ്. ഇത് പലപ്പോഴും യഥാര്‍ത്ഥ കര്‍ഷകനില്‍ എത്താറില്ല. കൃഷി ഓഫീസിലെ കടലാസിലുള്ള പേരുകളിലേക്ക് പോകും. കുറച്ചു കൃഷിക്കാര്‍ ഓഫീസ് ചുറ്റിപ്പറ്റി ജീവിക്കുന്നുണ്ടാകും, അവര്‍ക്കും കിട്ടും സബ്‌സിഡി. നമ്മള്‍ വെള്ളാനകളെ തീറ്റിപ്പോറ്റുകയാണ്. തമിഴ്‌നാട്ടില്‍ തിരിച്ചാണ് കാര്യങ്ങള്‍. ഇവിടെ വിഎഫ്പിസികെ വിപണികള്‍ വന്നു. തുടക്കത്തില്‍ മികവുറ്റ സംവിധാനമായിരുന്നു. എന്നാല്‍ ക്രമേണ ആ സത്യസന്ധത നഷ്ടമായി. ഇപ്പോള്‍ ലേലം കൊള്ളാന്‍ വരുന്നവരും ചന്തയുടെ നേതൃത്വത്തിലുള്ളവരും ഒത്തു ചേര്‍ന്ന് കര്‍ഷകരെ വെളളം കുടിപ്പിക്കയാണ്. നേതൃത്വത്തിലുള്ളവര്‍ തിന്നുകൊഴുക്കുന്നു. തമിഴ്‌നാട്ടിലെ പോലെ കൂടിയ വിലയ്ക്ക് കര്‍ഷകരില്‍ നിന്നും വാങ്ങി സബ്‌സിഡി നിരക്കില്‍ കമ്പോളത്തില്‍ ഉത്പ്പന്നമെത്തിക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്യേണ്ടത്.

കൃഷി ഓഫീസുകളില്‍ സോഷ്യല്‍ ആഡിറ്റ് വേണം/ Needs  social audit in agriculture offices

നമുക്ക് എല്ലാ പഞ്ചായത്തിലും കൃഷി ഓഫീസുണ്ട്. അവിടെ കൃഷി ഓഫീസറും അസിസ്റ്റന്റ് ഓഫീസറും 2-3 ക്ലറിക്കല്‍ ജീവനക്കാരും പ്യൂണും സ്വീപ്പറും കാണും. ഇതില്‍ എത്ര കൃഷി ഓഫീസുകള്‍ക്ക് പറയാന്‍ കഴിയും ഞങ്ങള്‍ ഈ പഞ്ചായത്തില്‍ ഇന്ന ഉത്പ്പന്നം പ്രൊമോട്ടു ചെയ്ത് കര്‍ഷകരെ സഹായിച്ചു എന്ന്. സംവിധാനം ഉപയോഗപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയണം. ഓരോ വാര്‍ഡിലും കളക്ഷന്‍ കേന്ദ്രങ്ങള്‍ വേണം. മന്ത്രി സുനില്‍ കുമാര്‍ കേരളം ഹരിത സമ്പന്നമാകണം എന്നൊക്കെ രാവും പകലും പറയുന്നു.ഹരിത സമ്പന്നമാകാന്‍ കുറുക്കുവഴിയൊന്നും ഇല്ല. കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് ഉണ്ടാക്കികൊടുത്താല്‍ മതി. ഇപ്പോള്‍,കൃഷി ചെയ്യുന്നതിലും വലിയ പരിശ്രമമാണ് അത് വില്‍ക്കാന്‍ വേണ്ടി വരുന്നത്.ശരിയായ ഗൈഡന്‍സും ആവശ്യമാണ്. ഈ വര്‍ഷം ഒരുത്പ്പന്നത്തിന് നല്ല വിലയുണ്ടായാല്‍ അടുത്ത വര്‍ഷം എല്ലാവരും അതുതന്നെ കൃഷി ചെയ്യും. അപ്പോള്‍ വില തീരെ താഴും. ഈ സമയം ന്യായമായ വില നല്‍കി കര്‍ഷകനെ സഹായിക്കുക എന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം.

eNAM Process

Photo-Courtesy- enam.gov.in

വാട്ടസ്ആപ്പ് കൂട്ടായ്മ/Whatsapp trade group

കോവിഡ് കാലത്ത് ചന്തകള്‍ തുറക്കാതിരുന്നപ്പോഴാണ് കച്ചവടക്കാരുടെയും കര്‍ഷകരുടെയും വാട്ടസ്ആപ്പ് കൂട്ടായ്മയുണ്ടാക്കിയത്. വീടിനടുത്തുളള കടയില്‍ കിട്ടുന്ന വിലയ്ക്ക് ഉത്പ്പന്നങ്ങല്‍ നല്‍കി നഷ്ടം സഹിക്കേണ്ടിവന്ന കര്‍ഷകരെ വലിയ അളവില്‍ സഹായിക്കാന്‍ ഇതിലൂടെ സാധിച്ചു. വാങ്ങുന്നവരും വില്‍ക്കുന്നവരും നേരിട്ട് ബന്ധപ്പെട്ടാണ് വ്യാപാരം. ഉത്പ്പന്നത്തിന്റെ വിലകൂടി വാട്ട്‌സ്ആപ്പില്‍ രേഖപ്പെടുത്തണം എന്ന് വാദിക്കുന്നവരുണ്ട്. എന്റെ അഭിപ്രായം മറിച്ചാണ്. വില രേഖപ്പെടുത്തുമ്പോള്‍ കൂടിയ വിലയാണെങ്കില്‍ ഗുണമേന്മ അന്വേഷിക്കാന്‍ പോലും തയ്യാറാകാതെ ആവശ്യക്കാര്‍ വിളിക്കാന്‍ മടിക്കും. കുറഞ്ഞ വിലയാണെങ്കില്‍ മോശം ഉത്പ്പന്നമാകും എന്ന നിലയിലും വിളിക്കാതിരിക്കാം. എന്നാല്‍ വില അറിയാനെങ്കിലും വിളിക്കുമ്പോള്‍ അതൊരു നല്ല ബന്ധമായി മാറും.

പോയകാലത്തെ ഓര്‍മ്മകള്‍/Memories of the past

തൃശൂര്‍ തുമ്പൂരിലെ കോമ്പോത്ത് ഡയസ് ഫ്രാന്‍സിസ് 2008 വരെ രണ്ട് പൂ നെല്‍കൃഷി ചെയ്തുവന്ന കര്‍ഷകനാണ്. ഓര്‍മ്മവച്ച കാലം മുതല്‍ വിരുപ്പ്,മുണ്ടകന്‍,പുഞ്ച കൃഷി ചെയ്തുവന്ന കുടുംബത്തിലെ അംഗം. ആ പ്രദേശത്ത് ആ കാലത്ത് 200 ഹെക്ടറോളം നെല്‍കൃഷിയുണ്ടായിരുന്നു. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും സ്ഥിരം ജോലിക്കാരായി ഉണ്ടായിരുന്നു. കൊയ്ത്തുകാലത്ത് കൂടുതല്‍ ആളുണ്ടാകും. വിഷുകൊയ്ത്ത് കഴിഞ്ഞ് പാടം ഉഴുന്ന കാലം ഉത്സവകാലമാണ്. വിരുപ്പ് കൊയ്യുമ്പോള്‍ മഴക്കാലമായിരിക്കും. അപ്പോള്‍ കൊയ്ത കറ്റകള്‍ വീട്ടുവരാന്തയിലും മെതിച്ച നെല്ല് വീട്ടിനുള്ളിലുമൊക്കെയാവും സൂക്ഷിക്കുക. നെല്ലിന് മുകളില്‍ കിടന്നുറങ്ങിയ ഓര്‍മ്മപോലുമുണ്ട്. മുണ്ടകന്‍ കൊയ്ത്തുകാലത്താകും പെരുന്നാളും ക്രിസ്മസുമൊക്കെ. പുല്‍ക്കൂടൊക്കെ ഉണ്ടാക്കുക ആ വയ്‌ക്കോലുകൊണ്ടാവും. പുഞ്ചകൃഷിക്ക് വെള്ളം തേവാന്‍ പോകുന്നതുമൊക്കെ നനുത്ത ഓര്‍മ്മകളാണ്. അന്നൊന്നും നെല്ലും അരിയും വില്‍പ്പനയില്ല. കൂലി നെല്ലിലാണ് കൊടുക്കുക, ബാക്കി വീട്ടാവശ്യത്തിനും ജോലിക്കാരുടെ ഭക്ഷണത്തിനുമാണ്. അന്നൊക്കെ വയലുകളോട് ചേര്‍ന്ന് തോടുകളും സമൃദ്ധമാണ്. തോടുകളിലൂടെ വലിയ മീനുകള്‍ വരും. അവയെ കൂടുകളില്‍ പിടിക്കും ,ചിലപ്പോള്‍ വെട്ടിയും പിടിക്കുമായിരുന്നു. രാത്രിയില്‍ വിളക്കുമായി പോയാണ് മീന്‍പിടുത്തം. അന്നത്തെ ഭക്ഷണവും ഇന്നത്തെ പോലെ ബര്‍ഗറും പിസയുമൊന്നുമല്ല. കഞ്ഞിയില്‍ മോരും ചമ്മന്തിയും ചക്ക അല്ലെങ്കില്‍ കൊള്ളിക്കറി അല്ലെങ്കില്‍ കടലക്കറി ഒക്കെ ചേര്‍ത്ത് സ്വാദോടെ കഴിച്ച കാലമാണ്.പച്ചക്കറിയും മരച്ചീനിയും വാഴയും പ്ലാവുമൊക്കെ എല്ലാ വീടുകളിലുമുണ്ടാകും.

കാളവണ്ടിക്കാലം/ Bullock cart period

ബുധന്‍,ശനി ദിവസങ്ങളിലാണ് ചന്ത. സ്ഥിരം പോകുന്ന കാളവണ്ടികളുണ്ട്.അതില്‍ അതിരാവിലെ തന്നെ ചരക്കുകള്‍ കയറ്റി അയയ്ക്കും. അപ്പച്ചന്‍ രാവിലെ 6.30നുളള ബസില്‍ പോകും. കാളവണ്ടിയിലെത്തുന്ന സാധനം വിറ്റ് 9.30 ആകുമ്പോള്‍ ബസില്‍ തിരികെ വീട്ടിലെത്തും. മുതിര്‍ന്നപ്പോള്‍ ഞാനും അപ്പച്ചനൊപ്പം പോയി കച്ചവടം കണ്ടറിഞ്ഞു പഠിച്ചു. ഒരു മോട്ടോര്‍ സൈക്കിള്‍ വാങ്ങി, നേരത്തെ ചന്തയില്‍ എത്തിത്തുടങ്ങി.നേരത്തെ എത്തിയാല്‍ കുറച്ചുകൂടി മികച്ച വിലയ്ക്ക് ഉത്പ്പന്നം വില്‍ക്കാം എന്ന് മനസിലാക്കി അത്തരത്തില്‍ വ്യാപാരത്തിന്റെ രഹസ്യങ്ങള്‍ അറിഞ്ഞു.

Fruits

Photo-Courtesy- en.wikipedia.in

പാടശേഖര സമിതി/ Padasekhara committee

ഞാന്‍ 10 വര്‍ഷം പാടശേഖര സമിതി പ്രസിഡന്റായിരുന്നു. അക്കാലത്ത് നെല്‍ വില്‍ക്കാന്‍ ഒറ്റയ്ക്കും കൂട്ടായമുളള പരിശ്രമങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ തുമ്പൂരില്‍ പാടങ്ങള്‍ ഇല്ലാതാക്കാന്‍ വലിയ ശ്രമം നടക്കുന്നുണ്ട്. നിലം നികത്തലിനെതിരെ ആദ്യം കേസിന് പോയൊരാള്‍ ഞാനാണ്. 1998 ല്‍. ഞങ്ങളുടെ പാടത്തിനോട് ചേര്‍ന്നുള്ള പാടം മൂന്ന് കൈമാറി കിട്ടിയ ആള്‍ നികത്താന്‍ ശ്രമിച്ചപ്പോഴായിരുന്നു അത് വേണ്ടിവന്നത്. കര്‍ഷകര്‍ക്ക് ഉത്പ്പന്നങ്ങള്‍ പാടത്തെത്തിക്കാനാണ് റോഡുണ്ടാക്കുക. വെളളം ലഭിക്കാന്‍ തോടും. തോടിന് മുകളിലൂടെ റോഡ് വന്നാലും തോട് നിലനിര്‍ത്തുകയാണ് ചെയ്യാറ്. നീരൊഴുക്കിന് തടസം വരാന്‍ പാടില്ല. റോഡ് അവസാനിക്കുന്നിടത്തെ പാടമാണ് ഭൂമാഫിയ ആദ്യം നോട്ടമിടുക. അവിടം വാങ്ങി നികത്തും. പിന്നെ തൊട്ടടുത്തുളളവ, എന്ന നിലയില്‍.

ജലം സംരക്ഷിക്കുന്നത് നെല്‍കൃഷിയാണ്/Paddy cultivation conserves  water

ഏറ്റവുമധികം ജലം വേണ്ടിവരുന്ന കൃഷിയാണ് നെല്ല് എന്ന തോന്നല്‍ പൊതുവെ ഉണ്ട്. അത് തെറ്റാണ്. മഴവെള്ളം കടലിലേക്ക് ഒഴുകിപോകാതെ തടഞ്ഞുനിര്‍ത്തുകയാണ് പാടങ്ങള്‍ ചെയ്യുന്നത്. രണ്ട് മീറ്റര്‍ താഴ്ചവരെ ജലം എത്തുന്നു. നെല്‍പ്പാടങ്ങളുടെ പരിസരത്തുള്ള കിണറുകളും കുളങ്ങളുമൊക്കെ മികച്ച നീരുറവകളാകുന്നത് ഇതുകൊണ്ടാണ്. എന്നാല്‍ പാടം നികത്തലോടെ കമ്മ്യൂണിറ്റി ചിറകള്‍ ഇല്ലാതായി. തുമ്പൂരിലെ ചിറനിന്നയിടത്തിപ്പോള്‍ ഹോളോബ്രിക് യൂണിറ്റുകളാണുള്ളത്. നാട്ടിലെ രാഷ്ട്രീയക്കാരും ഭൂമാഫിയയും ചേര്‍ന്ന് നെല്‍കര്‍ഷകരെ ചതിച്ചു കൊല്ലുകയാണ്. കടലയില്‍ മായം ചേര്‍ക്കുന്നവര്‍ കടലയ്ക്ക് സമാനമായ കല്ല് ഉപയോഗിക്കുന്നപോലെയാണ് പാടം നികത്തി കരഭൂമിയാക്കുന്നത്. മണ്ണില്‍ മായം ചേര്‍ക്കലാണിത്. ചെറുകിടവ്യവസായ പ്രമോഷന്‍ എന്ന പേരിലാണ് ഈ നികത്തല്‍. അതോടെ ആ നാടും നാട്ടിലെ നെല്‍കൃഷിയും നശിക്കുകയാണ്.

വിദ്യാഭ്യാസം കാതലായ മാറ്റം വേണം/Education needs to change at the core

15-20 വയസുള്ള കുട്ടിക്ക് പോലും എവിടുന്നാ അരി കിട്ടുക എന്ന് ചോദിച്ചാല്‍ അറിയില്ല. വിദ്യാഭ്യാസം ക്ലാസ് മുറിയില്‍ മാത്രം പോരാ അവരെ കൃഷി ഭൂമിയിലും ഫാക്ടറികളിലും കൊണ്ടുപോയി പ്രാക്ടിക്കല്‍ പരിശീലനം നല്‍കണം.ഇങ്ങിനെ പറയാന്‍ ഒരുപാടുണ്ട്. നമ്മുടെ ആശയങ്ങള്‍ സമൂഹത്തില്‍ മാറ്റം വരുത്തും എന്നു ചിന്തിക്കുന്നത് കക്കകൊണ്ട് സമുദ്രം വറ്റിക്കാന്‍ ശ്രമിക്കുന്ന ബാലിശ ചിന്താഗതിക്കാരനെ പോലെ ആണെങ്കിലും പറയണമല്ലോ, ഡയസ് ഫ്രാന്‍സിസ് പറഞ്ഞു.

#Farmers react

Listen to Diaz's words.

Tamil Nadu model

I had a reasonably good banana farming in 2008. When the banana came from high ranges,the demand for local banana slashed and I met with huge loss. That time my friend told me how TN govt helps farmers . There are collection centers in the villages. Once the produce is ready, farmers can give it to the centre and they provide a reasonable price. This will be higher than the market price. This practice is based on the understanding that the farmer will not meet suffer due to low price. If the market price is Rs 35-40 a kg, the government will buy it from farmers at Rs 50-55. Then a portion of it will be put on the market with a subsidy. This loss will be offset by making value added products from the remaining  products. While there is shortage of products in the market, the government will  pump out these reserves and avoid crises.

Subsidy scam

Kerala provides subsidy to the farmer,not to the product. This often does not reach the actual farmer. A part of the money goes to the farmers in paper only and the remaining to a few farmers who have regular contact with the office.In fact,we feed the white elephants.Things are different  in Tamil Nadu. This is where the VFPCK markets come in. In the beginning it was a system of excellence. But gradually, that integrity was lost. Now the bidders and the market leaders made a nexus and making the farmers to suffer. Like in Tamil Nadu, the Kerala government has to buy the produce at a higher price from the farmers and bring it to the market at subsidized rates

Krishi Bhavan

krishi bhavan

Needs social audit in agriculture offices

We have agriculture offices in every panchayat. There you will see an agriculture officer and an assistant officer, 2-3 clerical staff, a peon and a sweeper. How many agriculture offices can tell you how much we have promoted the produce of that panchayat and helped the farmers. The government should be able to utilize the system. There should be collection centers in each ward. Minister Sunil Kumar says day and night that Kerala should be green. There is no shortcut to becoming  green. The market for agricultural products needs to be created. Now,farmers have to take more pain to sell the product than cultivating. If a product has a good price this year, everyone will grow it next year. Then the price will go down. The responsibility of the government is to help the farmer by paying a fair price and procure the product.

Whatsapp trade group

The WhatsApp community of traders and farmers was formed when the marketplace was not open during Covid. This helped a large number of farmers who sold the produce on smaller price to local vendors. Whatsapp trade is directly related to buyers and sellers. There are those who argue that the price of a product should be recorded on WhatsApp. My opinion is the opposite. If the price is too high, the buyer will be reluctant to call in without even looking for quality. When the price is low,he may not call assuming the product is not of good quality. But when a persosn make an inquiry , a healthy relation will start.

Memories of the past

Kompoth Dias Francis of Thrissur, is a farmer who grew iruppu paddy till 2008. Viruppu, Mundakan, Puncha were done by the family for a long time. At that time, there were 200 hectares of paddy in the area. Three women and two men were in regular employment. There will be more people at harvest. The season after harvesting is festive. Sometimes,the harvested sheaves are then kept in the house . There is even the memory of lying on the paddy.Perunal  and Christmas are after the Mundakan harvest. We make "pulkkodu" with that straw.Then paddy sale was not there.  The wages are paid in paddy, the rest is for the household and for the food of the workers. That time the streams are plentiful alongside the fields. Large fish come through streams. They were caught in cages . Fishing was done  at night. The food at the time was not as burger and pizza as it is today.We enjoyed kanji with butter milk,chutney juices with  jackfruit or tapioca

Farmer

Photo-Courtesy- maddyo6.blogspot.com

Bullock cart period

The public market was on Wednesdays and Saturdays. The produce were carried to market in bullock cart, early in the morning. Appachan would go to the market by  bus at 6.30 am. By 9.30 pm he will be back home after selling the produce. Later, I also began to go  with father and learned the trade. I bought  a motorcycle and went to the market early.

Padasekhara committee

I was president of the Padashekhara Samiti for 10 years. At that time, individual and collective efforts to sell paddy have failed many times and we struggled. There is a great deal of effort being done to clear the fields at Thumpur. I was the first to file a case against land filling in 1998. The road to paddy field is to transport produce to field and back and canals to get to the water. Even if the road is over the canal, the stream is maintained. There should be no obstruction to the flow. The land mafia first looks at the land at the end of the road. And he will buy and fill it. And then the  nearest ones.

Paddy cultivation conserves water

There is generally the feeling that paddy is the crop that needs the most water. That is wrong. The paddy field conserve rain water  from flowing into the sea. Hence,water reaches to a depth of two meters. This is why the wells and ponds around the paddy fields have water all the time.Earlier, there were community water ponds to cater the field.Now, the area of community water pond in Thumpoor has two holobrick units . Local politicians and land mafia are cheating paddy farmers.They really contaminating  the soil and destroying the environment in the name of promoting small businesses.

Education needs to change at the core

Even 15-20 year olds don't know from where we are getting rice. Education is not just  the classroom study. Students  should be taken to farms and factories and given practical training. I just communicating my thoughts and I know a change in society is not that easy.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ആഘോഷങ്ങൾക്ക് ആരവമില്ല അഷ്ടിക്കു വക ' തേടാൻ പുതു പദ്ധതികളുമായൊരുങ്ങുന്ന കഞ്ഞിക്കുഴിയിലെ വനിതാ സെൽഫി


English Summary: Listen to Diaz's words

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine