കാർഷിക വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കർഷകർക്ക് അർഹിച്ച അംഗീകാരം നൽകാനും എന്നും കൃഷിജാഗരൺ കർഷകരോടൊപ്പം. നൂതന കാർഷിക സാങ്കേതിക വിദ്യകൾ പിന്തുടർന്ന് കാർഷിക മേഖലയിൽ വിജയിച്ച കർഷകരെ ആദരിക്കുന്ന വേദിയാണ് 'മില്യണയർ ഫാർമർ ഓഫ് ഇന്ത്യ'.
കൂടുതൽ വാർത്തകൾ: ഭാരത് അരിയ്ക്കും ആട്ടയ്ക്കും പിന്നാലെ 'ഭാരത് പരിപ്പും' വിപണിയിലേക്ക്!!
ഉത്തർപ്രദേശിലെ ലഖിംപൂരിൽ സംഘടിപ്പിച്ച 'MFOI സമൃദ്ധ് കിസാൻ ഉത്സവ്' പരിപാടിയിൽ 500-ലധികം കർഷകർ പങ്കെടുത്തിരുന്നു. വരുമാനം വർധിപ്പിക്കുക, കീട-രോഗ ഭീഷണികളെ ചെറുക്കുക, ട്രാക്ടർ, സാങ്കേതികവിദ്യ, മില്ലറ്റ് കൃഷിയിൽ നൂതനാശയങ്ങൾ സ്വീകരിക്കുക എന്നീ വിഷയങ്ങളിലെ ചർച്ചകൾ കർഷകർക്ക് ഗുണകരമായി.
ഇതിന്റെ തുടർച്ചയായി മഹാരാഷ്ട്രയിലെ സോലാപൂരിലും MFOI സമൃദ്ധ് കിസാൻ ഉത്സവ് സംഘടിപ്പിക്കുന്നു. സോലാപൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 7ന് രാവിലെ 11 മണിയ്ക്ക് MFOI സമൃദ്ധ് കിസാൻ ഉത്സവ് ആരംഭിക്കും. പരിപാടിയുടെ ഭാഗമായി വർക്ഷോപ്പുകൾ, കാർഷിക രീതികൾ മെച്ചപ്പെടുത്തുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനുമുള്ള ചർച്ചകൾ, കൂടാതെ അത്യാധുനിക സാങ്കേതിക വിദ്യകൾ, മാർക്കറ്റിംഗ് രീതികൾ എന്നീ വിഷയങ്ങളെക്കുറിച്ച് വിദഗ്ധർ ക്ലാസുകളെടുക്കും.
എല്ലാ കർഷകരെയും MFOI സമൃദ്ധ് കിസാൻ ഉത്സവ് വേദിയിലേക്ക് കൃഷി ജാഗരൺ സ്വാഗതം ചെയ്യുന്നു. വേദിയുടെ ഭാഗമാകാൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ!!!