രാജ്യത്തിന്റെ സമൃദ്ധിക്കായി കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്ന ആശയത്തിലൂന്നി കൃഷി ജാഗരൺ സംഘടിപ്പിക്കുന്ന പരിപാടിയാണ് MFOI സമൃദ്ധ് കിസാൻ ഉത്സവ് (MFOI Samridh Kisan Utsav). ഉത്തർപ്രദേശിലെ ലഖിപൂർ ഖേരിയിൽ ഫെബ്രുവരി 23ന് പരിപാടി നടക്കും. മഹേന്ദ്ര ട്രാക്ടേഴ്സ് (Mahindra Tractors) സ്പോൺസർ ചെയ്യുന്ന പരിപാടിയിൽ കേന്ദ്രആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ടെനി മുഖ്യാതിഥിയാകും. 500-ലധികം കർഷകരാകും സമൃദ്ധ് കിസാൻ ഉത്സവത്തിൽ പങ്കെടുക്കുക.
പരിപാടിയുടെ ഭാഗമായി റാബി വിളകളിലെ രോഗ-കീടനിയന്ത്രണം, ട്രാക്ടർ വ്യവസായത്തിലെ നവീകരണം, ട്രാക്ടർ മാനേജ്മെൻ്റ്, മില്ലറ്റ് കൃഷിയുടെ പ്രോത്സാഹനം, കാലാവസ്ഥ തുടങ്ങി നിരവധി വിഷയങ്ങളിൽ ചർച്ചകൾ സംഘടിപ്പിക്കും.
കൂടുതൽ വാർത്തകൾ: സാമ്പത്തിക പ്രതിസന്ധി! 13 സപ്ലൈകോ സബ്സിഡി സാധനങ്ങളുടെ വിലകൂട്ടി
കൂടാതെ, കർഷകരുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മുൻനിര കമ്പനികൾ കാർഷിക യന്ത്രങ്ങൾ ഉൾപ്പെടെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ, ഉൽപ്പന്നങ്ങൾ, മറ്റ് സേവനങ്ങൾ എന്നിവയുടെ പ്രദർശന സ്റ്റാളുകൾ ഉണ്ടായിരിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, CEAT, GSP ക്രോപ്പ് സയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് MFOI സമൃദ്ധ് കിസാൻ ഉത്സവ് സ്പോൺസർ ചെയ്യുന്നത്.