Updated on: 11 April, 2023 12:21 AM IST
കന്നുകാലികളില്‍ മൈക്രോചിപ്പ് ഘടിപ്പിക്കല്‍

പത്തനംതിട്ട: മൈക്രോചിപ്പ് ഘടിപ്പിക്കലിന്റെ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോംസണ്‍ നിര്‍വഹിച്ചു. ജില്ലയിലെ മുഴുവന്‍ ക്ഷീരകര്‍ഷകരുടെയും അവരുടെ മൃഗങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഓരോ മൃഗത്തെയും തിരിച്ചറിയുന്നതിനായും ആര്‍.എഫ്.ഐ.ഡി (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍) അധിഷ്ഠിത ടാഗിംഗും ജി.ഐ.എസ് മാപ്പിംഗും ഉള്‍പ്പെടുത്തിയാണ് ഇ-സമൃദ്ധ പദ്ധതി ആവിഷ്‌കരിച്ചത്.

നിലവിലെ പ്ലാസ്റ്റിക് ടാഗിങ്ങിന് പകരമായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നടപ്പിലാക്കുന്നതാണ് മൈക്രോചിപ്പ് ടാഗിംഗ്. മൃഗങ്ങളുടെ വിശദാംശങ്ങള്‍ അടങ്ങിയ ബൃഹത്തായ ആനിമല്‍ ഡേറ്റാബേസ് സൃഷ്ടിക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും. ഈ ഡേറ്റാബേസ് ഉപയോഗിച്ച് കന്നുകാലികളുടെ ബ്രീഡിംഗ് മാനേജ്‌മെന്റ്, രോഗനിര്‍ണയം, ഇ-വെറ്ററിനറി സര്‍വീസ്, ഇന്‍ഷ്വറന്‍സ്, ഭാവി പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം എന്നിവയ്ക്ക് പ്രയോജനപ്പെടും.

ബന്ധപ്പെട്ട വാർത്തകൾ: ചാണകവും ഗോമൂത്രവും മാലിന്യമല്ല മാണിക്യമാണ്.Dung and cow urine

മൃഗസംരക്ഷണ വകുപ്പ് ജീവനക്കാര്‍ കര്‍ഷക ഭവനങ്ങള്‍ സന്ദര്‍ശിച്ച് കന്നുകാലികള്‍ക്ക് സൗജന്യമായി മൈക്രോചിപ്പ് ഘടിപ്പിക്കും. പഞ്ചായത്തംഗം റെജി ചാക്കോ, വെറ്ററിനറി സര്‍ജന്‍ ഡോ.വിനി ആന്‍ വര്‍ഗീസ് ,ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ സി.വി രവി,നിഷ ആര്‍ നായര്‍, അറ്റന്‍ഡര്‍ എം.ഐ അല്‍ഫോണ്‍സ്, വര്‍ഗീസ് രാമനോലിയ്ക്കല്‍, മോന്‍സി, നിബു മാമ്മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Pathanamthitta: Gram panchayat president Susan Thomson inaugurated the installation of microchips in Kallupara gram panchayat. The e-Samridh scheme was developed to collect data on the entire dairy farmers and their animals in the district and to identify each animal by incorporating RFID (Radio Frequency Identification) based tagging and GIS mapping.

Microchip tagging is implemented using modern technology to replace the current plastic tagging. With this project it is possible to create a huge animal database containing animal details. This database will be useful for cattle breeding management, diagnosis, e-veterinary service, insurance and planning of future operations.

Animal welfare department staff will visit farmers' homes and microchip the cattle free of charge. Panchayat member Regi Chacko, Veterinary Surgeon Dr.Vini Ann Varghese, Live Stock Inspectors CV Ravi, Nisha R Nair, Attendant MI Alphonse, Varghese Ramanolikal, Monsi, Nibu Mamman and others participated.

English Summary: Microchipping of cattle
Published on: 10 April 2023, 11:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now