Updated on: 22 December, 2023 9:51 PM IST
'മില്ലറ്റും മീനും' പ്രദർശന ഭക്ഷ്യമേളയിൽ പാചകമത്സരവും

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഡിസംബർ 28 മുതൽ 30 വരെ നടക്കുന്ന മില്ലറ്റും മീനും പ്രദർശന ഭക്ഷ്യമേളയുടെ ഭാഗമായി പാചക മത്സരവും. ചെറുധാന്യങ്ങളോടൊപ്പം മീനും ചേർത്തുള്ള വിഭവങ്ങളാണ് തയ്യാറാക്കേണ്ടത്. ചാമ, റാഗി, തിന, കമ്പ്, ചോളം, വരഗ്, പനിവരഗ്, കുതിരവാലി എന്നീ ചെറുധാന്യങ്ങളും പ്രാദേശികമായി ലഭ്യമാകുന്ന മീനുകളും പാചകമത്സരത്തിനായി ഉപയോഗിക്കാം.

കേരളത്തിൽ അധിവസിക്കുന്ന 15 വയസ്സിന് മുകളിൽ പ്രായമുള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാം. ഒന്നാം സ്ഥാനം നേടുന്നവർക്ക് 7500 രൂപ ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000 രൂപ, 2500 രൂപ ലഭിക്കും.

മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുളളവർ, തയ്യാറാക്കാനുദ്ദേശിക്കുന്ന ചെറുധാന്യ-മത്സ്യ രുചിക്കൂട്ടുകളുമായി ബന്ധപ്പെട്ട ആശയങ്ങൾ സമർപ്പിക്കണം. 250 വാക്കിൽ കവിയാത്ത ആശയങ്ങൾ ഈ മാസം 25ന് മുമ്പായി, ഗൂഗിൾ ഫോം (https://forms.gle/RL8zK6uzeYgzn3Sr7) വഴിയാണ് സമർപ്പിക്കേണ്ടത്. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് മേളയിൽ പാചകമത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ടാകുക. വെബ്സൈറ്റ്- www.kvkernakulam.icar.gov.in ഫോൺ 9746469404.

സിഎംഎഫ്ആർഐക്ക് കീഴിലുള്ള എറണാകുളം കൃഷി വിജ്ഞാന കേന്ദ്രമാണ് മില്ലറ്റും മീനും പ്രദർശന ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. ബയർ-സെല്ലർ സംഗമം, ചെറുധാന്യ-മത്സ്യ ഭക്ഷ്യമേള, കൃഷിചെയ്ത് വിളവെടുത്ത ജീവനുള്ള മീനുകളുടെ വിപണനം, ചെറുധാന്യങ്ങളുടെയും  മൂല്യവർധിതഉൽപന്നങ്ങളുടെയും വിപണനം, സാങ്കേതികവിദ്യാ പ്രദർശനം, വിവിധ ഉൽപന്നങ്ങളുടെ ലോഞ്ചിംഗ്, മില്ലറ്റ് കുക്കറി ഷോ, പോഷണ-ആരോഗ്യ ചർച്ചകൾ, സെമിനാറുകൾ എന്നിവ മേളയിലുണ്ടാകും.

ദേശീയ കാർഷിക ഗ്രാമവികസന ബേങ്ക് (നബാർഡ്), ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ച്, നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് (ഐഐഎസ്ആർ), സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്), കേരള ഭക്ഷ്യ സുരക്ഷ അതോറിറ്റി, നിഫാറ്റ് , സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവുമൺ (സാഫ്), ഫുഡ് ക്രാഫ്റ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് കളമശേരി, കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ, കേരള ബേക്കേഴ്സ് അസോസിയേഷൻ, ആകാശവാണി കൊച്ചി എഫ് എം തുടങ്ങിയവർ പരിപാടിയുടെ പങ്കാളികളാണ്.

English Summary: 'Millet and Fish' exhibition and cooking competition at the food fair
Published on: 22 December 2023, 09:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now