Updated on: 4 December, 2020 11:18 PM IST

സംസ്ഥാനത്ത് മില്‍മ പാലിന് വില വർധിക്കും . ലീറ്ററിന് നാലു രൂപ കൂട്ടാന്‍ തീരുമാനം. കൂട്ടുന്ന വിലയില്‍ 83.75 ശതമാനവും കര്‍ഷകന് ലഭിക്കും. ക്ഷീരവകുപ്പ് മന്ത്രി കെ രാജുവുമായി മില്‍മ അധികൃതര്‍ ചര്‍ച്ച നടത്തിയ ചർച്ചയിലാണ് തീരുമാനം. പാല്‍വില അവസാനമായി കൂട്ടിയത്.2017-ലാണ്. അഞ്ചുമുതല്‍ ഏഴുരൂപവരെ വര്‍ധിപ്പിക്കണമെന്നാണ് മില്‍മ ആവശ്യപ്പെട്ടത്‌. എന്നാല്‍ നാല് രൂപ വര്‍ധിപ്പിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ നിലപാട് എടുക്കുകയായിരുന്നു. കൂട്ടുന്ന വിലയില്‍ 83.75 ശതമാനവും കര്‍ഷകര്‍ക്ക് ലഭിക്കും. ഇതനുസരിച്ച് 3 രൂപ 35 പൈസ കര്‍ഷകര്‍ക്ക് അധികമായി കിട്ടും. കൂടിയ വിലയുടെ 80 ശതമാനം കര്‍ഷകര്‍ക്ക് നല്‍കാമെന്ന് മില്‍മ അറിയിച്ചെങ്കിലും അതിനേക്കാള്‍ കൂടുതല്‍ വേണമെന്ന സര്‍ക്കാരിന്റെ നിലപാടിനെ തുടര്‍ന്നാണ് 83.75 ശതമാനം നല്‍കാന്‍ തീരുമാനമായത്. മില്‍മയ്ക്ക് വില സ്വന്തമായി തീരുമാനിക്കാമെങ്കിലും സര്‍ക്കാരിന്റെ അനുമതിയോടെയേ വര്‍ധിപ്പിക്കാറുള്ളൂ. പ്രളയശേഷം ആഭ്യന്തര ഉത്പാദനത്തില്‍ ഒരു ലക്ഷത്തിലധികം ലിറ്റര്‍ പാലിന്റെ കുറവുണ്ടായി.കഴിഞ്ഞവര്‍ഷം ദിവസം 1.86 ലക്ഷം ലീറ്റര്‍ പാല്‍ മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വാങ്ങി. ഇപ്പോള്‍ .ഇത് 3.60 ലക്ഷം ലീറ്ററായി.

English Summary: Milma to increase milk price
Published on: 06 September 2019, 03:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now