Updated on: 26 April, 2022 7:08 PM IST
കേരളത്തിന്റെ ആവശ്യം നിരസിച്ച കേന്ദ്ര നിലപാട് നിരാശാജനകമെന്ന് മന്ത്രി എ.കെ.ശശിന്ദ്രൻ

കാട്ടുപന്നികൾ ആവാസ വ്യവസ്ഥയിലെ അഭിവാജ്യഘടകമാണെന്നും അതിനാൽ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കഴിയില്ലെന്നും രേഖപ്പെടുത്തി കേരളത്തിന്റെ അപേക്ഷ നിരസിച്ച കേന്ദ്ര സർക്കാരിന്റെ തീരുമാനം നിരാശാജനകമാണെന്നും അംഗീകരിക്കാൻ കഴിയാത്തതാണെന്നും വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: കൃഷിയുടെ ഭാഗ്യചിഹ്നമായി ചില്ലു അണ്ണാനും...

കാട്ടുപന്നികൾ കടുവകൾക്കും പുലികൾക്കുമുള്ള ഇരകളാണെന്നും അവയെ നശിപ്പിച്ചാൽ ആവാസ വ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്നും കേന്ദ്ര വനം പരിസ്ഥിതി വകുപ്പുമന്ത്രിയുടെ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. നിരവധി തവണയായി കേരള സർക്കാർ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടി ഒരു നിശ്ചിതകാലത്തേക്ക് കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

നേരത്തെ ആവശ്യപ്പെട്ട പ്രകാരം ഹോട്ട് സ്പോട്ട് വില്ലേജുകളുടെ പട്ടികയും സംസ്ഥാന സർക്കാർ നൽകിയിരുന്നു. ഇതും തള്ളിയതോടെയാണ് 2022 മാർച്ചിൽ മന്ത്രി കേന്ദ്രമന്ത്രിക്ക് ഈ വിഷയത്തിൽ വ്യക്തിപരമായശ്രദ്ധ ആവശ്യപ്പെട്ട് കത്തയച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: കൃഷിയുടെ ഭാഗ്യചിഹ്നമായി ചില്ലു അണ്ണാനും...

ഇതിന് മറുപടിയായാണ് ഇപ്രകാരം അറിയിച്ചിട്ടുള്ളതും നേരത്തെ നിർദ്ദേശിച്ച പ്രകാരം, വകുപ്പ് 11(1) (ബി) പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പരിമിതമായ അധികാരം ഉപയോഗിക്കാൻ നിർദ്ദേശിച്ചിട്ടുള്ളതും. ഉത്തരാഖണ്ഡ്, ബീഹാർ സംസ്ഥാനങ്ങൾക്ക് 2016-ൽ ഒരു വർഷത്തേക്ക് നൽകിയതുപോലുള്ള അനുമതിയെങ്കിലും കേരളത്തിന് ലഭിച്ചാൽ ജനങ്ങൾക്ക് ആശ്വാസകരമായി തീരുമായിരുന്നു. എന്നാൽ തുടർച്ചയായി കേന്ദ്രം നിഷേധാത്മക നിലപാടാണ് ഇക്കാര്യത്തിൽ സ്വീകരിച്ചു വരുന്നത്.

ഈ വിഷയത്തിൽ നിയമം അനുവദിക്കുന്ന രീതിയിൽ സംസ്ഥാന സർക്കാരിന് ചെയ്യാവുന്ന പരമാവധി കാര്യങ്ങൾ ചെയ്യുമെന്നും കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിനുള്ള കാലാവധി മേയ് മുതൽ വീണ്ടും ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കുമെന്നും മന്ത്രി എ.കെ.ശശിന്ദ്രൻ അറിയിച്ചു.

ലൈസന്‍സുള്ള തോക്കുള്ള കര്‍ഷകര്‍ക്ക് മാത്രം കാട്ടുപന്നികളെ കൊല്ലാം

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. കാട്ടുപന്നികള്‍, കടുവകളുടെയും പുള്ളിപ്പുലികളുടെയും പ്രധാന ഇരയാകുന്നതിനാലാണ് ഈ തീരുമാനം. കേന്ദ്ര മന്ത്രാലയത്തിന്റെ നിര്‍ദേശം കണക്കിലെടുത്ത്, വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ വേട്ടയാടാന്‍ അനുവദിച്ച ഉത്തരവ് 2022 മെയ് 17 മുതല്‍ ഒരു വര്‍ഷത്തേക്ക് നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. റേഞ്ച് ഓഫീസര്‍മാര്‍ നിർദേശിക്കുന്ന ലൈസന്‍സുള്ള തോക്കുള്ള കര്‍ഷകര്‍ക്ക് മാത്രമേ, കാട്ടുപന്നികളെ കൊല്ലാന്‍ അനുവാദമുള്ളൂ എന്നും അറിയിപ്പുണ്ട്.

റേഞ്ച് ഓഫീസര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ലൈസന്‍സുള്ള തോക്കുള്ള കര്‍ഷകര്‍ക്ക് മാത്രമേ കാട്ടുപന്നികളെ കൊല്ലാന്‍ അനുവാദമുള്ളൂ. അതിനിടെ, വന്യജീവി സംരക്ഷണ നിയമ ഭേദഗതിയില്‍ നിന്ന് ക്ഷുദ്രജീവി വിഭാഗത്തെ ഒഴിവാക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായി കര്‍ഷകർ ആരോപിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: PM Kisan Latest: അക്ഷയയിൽ പോകേണ്ട, eKYC ഇനി മൊബൈലിൽ നിന്നും ലാപ്ടോപ്പിൽ നിന്നും ചെയ്യാം, എങ്ങനെ?

2022 മാര്‍ച്ച് ഏഴിന് കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ നിര്‍ദേശം കേന്ദ്രം തള്ളിയിരുന്നു. പിന്നീട് കര്‍ഷകരുടെ ദുരിതം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 16ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന് മന്ത്രി കത്തയച്ചിരുന്നു. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിലൂടെ മൃഗത്തെ വിവേചനരഹിതമായി കൊല്ലുകയും അതുവഴി ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ തകരുകയും ചെയ്യുമെന്ന് ഏപ്രില്‍ 12ന് മന്ത്രി ശശീന്ദ്രന് അയച്ച കത്തില്‍ കേന്ദ്രമന്തി പറഞ്ഞു.

English Summary: Minister AK Sasindran Response on Centre's Decision On Wild Boar Not As Vermin
Published on: 26 April 2022, 07:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now