ആലപ്പുഴ: കിടപ്പ് രോഗികളായ വയോജനങ്ങൾക്കായി സാമൂഹ്യനീതി വകുപ്പ് നിർമിച്ച സാന്ത്വനതീരം സംരക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം മാർച്ച് 12 രാവിലെ ഒമ്പതിന് ആറാട്ടുപ്പുഴ കുറിയപ്പശ്ശേരിയിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും.
കിടപ്പുരോഗികളായ വയോജനങ്ങൾക്കായി സാമൂഹ്യനീതി വകുപ്പിനു കീഴിൽ സംസ്ഥാനത്ത് നിർമിക്കുന്ന ആദ്യ സംരക്ഷണ കേന്ദ്രമാണിത്. സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി ശയ്യാവലംബരായ 25 വയോജനങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്.
ചടങ്ങിൽ രമേശ് ചെന്നിത്തല എം.എൽ.എ. അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി. വിശിഷ്ടാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി മുഖ്യപ്രഭാഷണം നടത്തും. ജില്ല കളക്ടർ ജോൺ വി. സാമുവൽ, സാമൂഹ്യനീതി ഡയറക്ടർ എച്ച്. ദിനേശൻ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി ടീച്ചർ, ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവൻ,
ജില്ല പഞ്ചായത്ത് ഡിവിഷൻ അംഗം ജോൺ തോമസ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. സന്തോഷ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ ബിനു ജോൺ, ജില്ലാ മെഡിക്കൽ ഓഫീസർ ജമുന വർഗീസ്, ജില്ല സാമൂഹ്യ നീതി ഓഫീസർ എ.ഒ അബീൻ, സാന്ത്വന തീരം സൂപ്രണ്ട് ഇൻ ചാർജ് വിജി ജോർജ്, ജില്ലാ സപ്ലൈ ഓഫീസർ സി.വി മോഹൻകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജില്ലാതല വയോജന കൗൺസിൽ അംഗങ്ങൾ, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും