Updated on: 16 June, 2023 5:28 PM IST
പോഷക സമൃദ്ധി പദ്ധതി കേരളത്തിൽ അനിവാര്യം: കൃഷിമന്ത്രി

കൊല്ലം: കേരളത്തിന്റെ കാർഷിക മേഖലയുടെ വളർച്ചയ്ക്ക് പോഷക സമൃദ്ധി പോലുള്ള പദ്ധതികള്‍ അനിവാര്യമാണെന്ന് കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. കാഷ്യൂ കോര്‍പ്പറേഷന്റെ പരിധിയില്‍ കൊട്ടിയത്ത് ആരംഭിച്ച പോഷക സമൃദ്ധിയുടെ മാതൃകാ പഴവര്‍ഗ-പച്ചക്കറി കൃഷിത്തോട്ടത്തിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.

കൂടുതൽ വാർത്തകൾ: ആശ്വാസം! ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി നീട്ടി

മന്ത്രിയുടെ വാക്കുകൾ..

കൊട്ടിയം ഫാക്ടറിയിലെ കൃഷിത്തോട്ടം മദര്‍ ഗാര്‍ഡനായി ഉയര്‍ത്തും. മുഖത്തലയിലെ പഞ്ചായത്തുകളിലെ കൃഷിക്കൂട്ടങ്ങളെ സാറ്റലൈറ്റ് യൂണിറ്റുകളായി ക്രമീകരിച്ച് കൃഷിയെ പ്രോത്സാഹിപ്പിക്കും. കൂടാതെ, കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങുന്നതിന് സഹായം നല്‍കും. ഉദ്യോഗസ്ഥര്‍ക്കല്ല മറിച്ച് കര്‍ഷകര്‍ക്കാണ് പരിശീലനത്തിലൂടെയും യാത്രകളിലൂടെയും കൃഷി അറിവ് പകര്‍ന്നു നല്‍കേണ്ടത്. എല്ലാം വിലകൊടുത്ത് വാങ്ങി ഉപയോഗിക്കാമെന്ന മലയാളികളുടെ മനോഭാവത്തില്‍ മാറ്റമുണ്ടാകണം. പകരം പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്ന തലത്തിലേക്ക് കേരളീയര്‍ മാറണമെന്നും മന്ത്രി പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി 13,59,486 രൂപയും, കാഷ്യൂ കോര്‍പ്പറേഷന്റെ ഗുണഭോകൃതൃ വിഹിതമായി 2,65,050 രൂപയും ഉള്‍പ്പെടെ 19,80,536 രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. കൃഷി വകുപ്പ്, കാഷ്യൂ കോര്‍പ്പറേഷൻ, മയ്യനാട് ഗ്രാമപഞ്ചായത്ത്, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്ത സംരംഭമാണ് പോഷക സമൃദ്ധി പദ്ധതി. ഇതുപ്രകാരം കൊട്ടിയം ഒന്നാം നമ്പര്‍ കാഷ്യൂ കോര്‍പ്പറേഷന്‍ ഫാക്ടറിയുടെ 6 ഏക്കര്‍ തരിശുനിലമാണ് കൃഷിക്ക് അനുയോജ്യമാക്കി മാറ്റിയത്. സംസ്ഥാനത്തെ ആദ്യ പോഷക സമൃദ്ധി പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി സഞ്ചാരികള്‍ക്ക് ഫാമില്‍ വിശ്രമിക്കുന്നതിന് ഏറുമാടങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങൾ ഫാം ടൂറിസത്തിന്റെ സാധ്യതയായി ഉപയോഗപ്പെടുത്തും.

പരിപാടിയിൽ എം നൗഷാദ് എം എല്‍ എ അധ്യക്ഷനായി. കാഷ്യൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, തൊഴിലുറപ്പ് പദ്ധതി ഡയറക്ടര്‍ എ നിസ്സാമുദ്ദീന്‍, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ഷാഹിദ, അഗ്രികള്‍ച്ചര്‍ അസി ഡയറക്ടര്‍ എല്‍ പ്രീത, കാപ്പെക്സ് ചെയര്‍മാന്‍ എം ശിവശങ്കരപിള്ള, കാഷ്യൂ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ സുഭഗന്‍, തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളായ എച്ച് ഹുസൈന്‍, സുശീല ടീച്ചര്‍, എം സജീവ്, ജിഷാ അനില്‍, സെല്‍വി, ജവാബ് റഹുമാന്‍, എസ് സുധീര്‍, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സി എസ് ലതിക, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എസ് ഗീത, കാഷ്യൂ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ രാജേഷ് രാമകൃഷ്ണന്‍, എം ആര്‍ ബിന്ദു, ബി സുജീന്ദ്രന്‍, ജി ബാബു, സജി ഡി ആനന്ദ്, ശൂരനാട് ശ്രീകുമാര്‍, സലില്‍ യൂജിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

English Summary: Model fruit and vegetable garden of nutrient abundance was opened in Kollam
Published on: 16 June 2023, 05:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now