കൃഷിക്കാരൻറെ വേഷത്തില്‍ മോഹന്‍ലാല്‍. കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്നാണ് മോഹന്‍ലാലിൻറെ കൃഷി പരീക്ഷണങ്ങള്‍. ജൈവവളം മാത്രമിട്ടാണ് കൃഷി.
വിവിധതരം പച്ചക്കറി വിളകൾ ഇവിടെ കൃഷി ചെയ്യുന്നു.
പയർ, വഴുതനങ്ങ, തക്കാളി തുടങ്ങിയ വിളകളാണ് കൃഷി ചെയ്യുന്നത്. കൂടുതലും ഗ്രോബാഗിലും ചട്ടിയിലും ആയിട്ടാണ് കൃഷി ചെയ്യുന്നത്. ലാലേട്ടൻ തൻറെ പല സിനിമകളിലും കർഷകൻ ആയി അഭിനയിച്ചിട്ടുണ്ടെങ്കിലും ജീവിതത്തിൽ സ്വന്തമായി കൃഷി ചെയ്യുന്നത് ആദ്യമായിട്ടാണ് സാമൂഹ്യ മാധ്യമങ്ങൾക്ക് പങ്കുവയ്ക്കുന്നത്.
മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രം ദൃശ്യം രണ്ടിന്റെ ചിത്രീകരണം ആരംഭിച്ചു. ദൃശ്യം സംവിധാനം ചെയ്ത ജീത്തു ജോസഫ് തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജ നടന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിര്‍മിക്കുന്നത്.
സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കോവിഡ് പരിശോധനയും കഴിഞ്ഞ ശേഷമാണ് കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ആദ്യത്തെ പത്ത് ദിവസം ഇന്‍ഡോര്‍ രംഗങ്ങളാകും ചിത്രീകരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ 26ന് സിനിമ സംഘത്തിനൊപ്പം എത്തും. ഷൂട്ടിംഗ് തീരുന്നതുവരെ എല്ലാവരും നിശ്ചിത ഹോട്ടലില്‍ താമസിക്കണം. പുറത്തുള്ളവരെ ബന്ധപ്പെടാന്‍ കഴിയില്ല.