Updated on: 5 July, 2023 11:44 AM IST
Monsoon intensifies in Kerala

കനത്ത മഴയിൽ പെൺകുട്ടി മരിച്ചതിനെ തുടർന്ന്‌ ജനങ്ങൾ ജാഗ്രത പാലിക്കാനും, നദികളുടെ സാമീപ്യവും മലയോര മേഖലകളിലേക്കുള്ള യാത്രയും ബീച്ച്‌ സന്ദർശനവും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട്‌ പറഞ്ഞു. കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഐഎംഡി റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ആറ് ജില്ലകളിലെ ജില്ലാ അധികാരികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുകയും ചെയ്‌തു. 

കേരളത്തിൽ ഇന്നലെ പെയ്ത കനത്ത മഴയിൽ മരങ്ങൾ കടപുഴകി വീഴുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും, ചിലയിടങ്ങളിൽ വീടുകളിൽ വെള്ളം കയറുകയും ചെയ്തു. ഇടുക്കി, കാസർകോട്, കണ്ണൂർ എന്നീ മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും ബാക്കി 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മുൻകരുതൽ നടപടിയുടെ ഭാഗമായി എറണാകുളം, കണ്ണൂർ, ഇടുക്കി, തൃശൂർ, കോട്ടയം, കാസർകോട് തുടങ്ങി ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ പീരുമേട്ടിൽ ചൊവ്വാഴ്ച 100 മില്ലിമീറ്റർ മഴയാണ് ഒറ്റദിവസം പെയ്തത് എന്ന് അധികൃതർ വ്യക്തമാക്കി.

കാസർകോട് ജില്ലാ കലക്ടർ സ്‌കൂളുകൾക്ക് മാത്രം അവധി പ്രഖ്യാപിച്ചു, പത്തനംതിട്ട ജില്ലയിലെ സ്‌കൂളുകൾ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള ദുരിതാശ്വാസ കേന്ദ്രങ്ങളാക്കി മാറ്റി. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന ജില്ലയിലെ സ്‌കൂളുകളും അടച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥർ യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. 

ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എന്നാൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. റവന്യൂ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കൃത്യമായ വിവരങ്ങൾ നൽകുന്നുണ്ടെന്നും, എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ താലൂക്കുകളിലും എമർജൻസി ഓപ്പറേഷൻ സെന്ററുകളും സ്ഥാപിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാനും വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ നേടാനും മന്ത്രി രാജൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. 

ബന്ധപ്പെട്ട വാർത്തകൾ: മൺസൂൺ ശക്തി പ്രാപിക്കുന്നു, കേരളത്തിൽ റെഡ് അലർട്ട്

Pic Courtesy: Pexels.com

English Summary: Monsoon intensifies in Kerala, CM request to caution in the rainy season
Published on: 05 July 2023, 11:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now