രാജ്യത്ത് മൺസൂൺ കേരളത്തിൽ ആരംഭിക്കുന്നതിൽ പ്രാഥമിക കാലതാമസം അനുഭവപ്പെട്ടതിന് ശേഷം ഇപ്പോൾ മൺസൂൺ രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിലേക്കും, തെക്കൻ ഉപദ്വീപിലേക്കും മുന്നേറുമെന്ന് അറിയിപ്പ് നൽകിയിരിക്കുകയാണ്
കാലാവസ്ഥ കേന്ദ്രം. ബിപാർജോയ് ചുഴലിക്കാറ്റ് മൺസൂൺ പ്രവാഹത്തിൽ നിന്ന് പൂർണ്ണമായും വേർപെട്ടിരിക്കുകയാണെന്നും കാലാനുസൃതമായ മഴയുടെ പുരോഗതിയെ ബാധിക്കില്ലെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ഡയറക്ടർ അറിയിച്ചു.
ബിപാർജോയ് ചുഴലിക്കാറ്റ് വടക്ക്-പടിഞ്ഞാറ് ദിശയിൽ ഒമാനിലേക്ക് നീങ്ങിയിരുന്നെങ്കിൽ അത് മൺസൂണിനെ പൂർണമായും ബാധിക്കുമെന്ന് കാലാവസ്ഥ അധികൃതർ പറഞ്ഞു. ജൂൺ 18നും 21നും ഇടയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ, ദക്ഷിണ പെനിൻസുലയുടെയും കിഴക്കൻ ഇന്ത്യയുടെയും ചില ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലേക്കും മുന്നേറും. തെക്കുപടിഞ്ഞാറൻ മൺസൂൺ ജൂൺ 8 ന് ഇന്ത്യയിൽ എത്തി, സാധാരണ ജൂൺ 1 ന് ആരംഭിക്കേണ്ടതാണ്.
രാജ്യത്ത് എൽ നിനോ സാഹചര്യങ്ങൾ വികസിച്ചുകൊണ്ടിരിക്കുകയാണ്, തെക്കുപടിഞ്ഞാറൻ മൺസൂൺ സീസണിൽ ഇന്ത്യയിൽ സാധാരണ മഴ ലഭിക്കുമെന്ന് ഐഎംഡി അറിയിച്ചു. തെക്കേ അമേരിക്കയ്ക്ക് സമീപമുള്ള പസഫിക് സമുദ്രത്തിലെ ജലത്തിന്റെ ചൂടാകുന്ന എൽ നിനോ, സാധാരണയായി മൺസൂൺ കാറ്റിന്റെ ദുർബലതയുമായും ഇന്ത്യയിലെ വരണ്ട കാലാവസ്ഥയുമായും ബന്ധപ്പെട്ടിരിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: Heatwave: രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ ചൂട് ഇനിയും ഉയരുമെന്ന് അറിയിച്ച് കാലാവസ്ഥ കേന്ദ്രം
Pic Courtesy: Pexels.com