പത്തനംതിട്ട: കൂടുതല്‍ ആളുകള്‍ മത്സ്യക്കൃഷിയിലേക്ക് കടന്നു വരുന്നത് പഴകിയ മത്സ്യത്തിന്റെ വില്‍പന നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വൈസ് പ്രസിഡന്റ്. ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടത്തിലൂടെ ജില്ലയില്‍ വിവിധ മത്സ്യ ഉല്‍പാദന പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ജനങ്ങള്‍ക്ക് കൈതാങ്ങായ സംരംഭമായാണ് ഈ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: മൽസ്യകൃഷിയിൽ വിജയം കണ്ടെത്തിയ രണ്ടു വനിതകളെ സിഎംഎഫ്‌ആർഐ ഇന്ന് ആദരിക്കും.
പത്തനംതിട്ട മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സിന്ധു അനില്‍ അധ്യക്ഷത വഹിച്ചു. പഴകിയ മത്സ്യം വിപണി കയ്യടക്കുമ്പോള്‍ ശാസ്ത്രീയ മത്സ്യ കൃഷിയും അതിന്റെ പ്രധാനവും ചൂണ്ടിക്കാണിച്ച് ഫിഷറീസ് വകുപ്പിന്റെ സെമിനാര്‍ നടന്നു. ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച ശാസ്ത്രിയ മത്സ്യക്കൃഷിയും നൂതന സാങ്കേതിക വിദ്യയും എന്ന വിഷയത്തില്‍ മത്സ്യക്കൃഷിയുടെ ഗുണങ്ങളെക്കുറിച്ച് ഉപയോഗപ്രദമായ സെമിനാര്‍ അസിസ്റ്ററ്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജൂഡിന്‍ ജോണ്‍ ചാക്കോ നല്‍കി.
ബന്ധപ്പെട്ട വാർത്തകൾ:13.68 കോടി രൂപയുടെ പദ്ധതികള്‍; മത്സ്യത്തൊഴിലാളികള്‍ക്ക് കൈത്താങ്ങായി ഫിഷറീസ് വകുപ്പ്
മത്സ്യക്കൃഷിയിലെ വൈവിധ്യവത്ക്കരണത്തിലൂടെ തിലാപിയ, ചെമ്മിന്‍, ആല്‍ഗകള്‍ തുടങ്ങിയവയുടെ പുതിയ ഇനങ്ങള്‍ ഉത്പാദിപ്പിക്കുന്നു. മത്സ്യക്കൃഷിക്കൊപ്പം അലങ്കാര മത്സ്യവും വരുമാന സ്രോതസ് ആണെന്നും ജൂഡിന്‍ ജോണ്‍ ചാക്കോ പറഞ്ഞു. മത്സ്യകൃഷിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ജല പരിശോധന കിറ്റ്, കൃത്രിമ തീറ്റ ഉല്‍പാദനം തുടങ്ങി ശാസ്ത്രീയമായ വശങ്ങളും സെമിനാറില്‍ ചര്‍ച്ച ചെയ്തു.
ബന്ധപ്പെട്ട വാർത്തകൾ:അലങ്കാര മത്സ്യം വളര്‍ത്തല്‍
മികച്ച മത്സ്യകര്‍ഷകരേയും മികച്ച രീതിയില്‍ മത്സ്യകൃഷി പദ്ധതി നിര്‍വഹണം നടത്തിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളേയും പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ ആദരിച്ചു. എബ്രഹാം വര്‍ഗീസ്, ഫാ.ജോപ്പന്‍, കെ. സദാനന്ദന്‍, റ്റി.ലിജി, ജെബി.പി. മാര്‍ക്കോസ് എന്നിവര്‍ക്ക് മത്സ്യക്കൃഷി വികസനത്തിനും പെരിങ്ങര, സീതത്തോട്, വടശേരിക്കര പഞ്ചായത്തുകളെയും തിരുവല്ല മുന്‍സിപ്പാലിറ്റിയേയും സുഭിക്ഷ കേരളം പദ്ധതി മികവിനും ആദരിച്ചു. സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി.ടി. ഈശോ, വടശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍ ,ഫിഷറീസ് എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ വി.സിന്ധു, ജെ.ശ്രീകുമാര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.