Updated on: 9 March, 2021 11:00 AM IST
55% of Jandhan account holders are women

രാജ്യത്ത് പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ട് തുറന്നവരിൽ ഭൂരിഭാഗവും വനിതകൾ. 23.21 കോടി ഇന്ത്യൻ വനിതകളാണ് പ്രധാൻ മന്ത്രി ജന-ധൻ യോജന അക്കൗണ്ട് തുറന്നത്. മൊത്തം അക്കൗണ്ട് ഉടമകളുടെ 55 ശതമാനവും വനിതകളാണ്. കേന്ദ്ര ധനമന്ത്രാലയമാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സ്ത്രീ ശക്തീകരണത്തിനായി സ്റ്റാൻഡ് അപ്പ് ഇന്ത്യ, മുദ്ര യോജന തുടങ്ങി വിവിധ പദ്ധതികൾ സര്‍ക്കാര്‍ കമ്പനികൾ അവതരിപ്പിച്ചതായി ധന മന്ത്രാലയം വ്യക്തമാക്കി.

2015 ഓഗസ്റ്റ് 28 നാണ് PMJDY പദ്ധതി ആരംഭിച്ചത്, ഓരോ വീട്ടിലും കുറഞ്ഞത് ഒരു ബാങ്കിംഗ് അക്കൗണ്ട് ലക്ഷ്യമിട്ടായിരുന്നു പദ്ധതി. ആകെ 41.93 കോടി ഗുണഭോക്താക്കളാണ് പദ്ധതിക്ക് കീഴിലുള്ളത്. മൊത്തം ഗുണഭോക്താക്കളിൽ 55.3 ശതമാനം സ്ത്രീകളാണ്. കൊവിഡ് സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിൻെറ ആദ്യഘട്ടത്തിൽ വനിതകളുടെ ജൻധൻ അക്കൗണ്ടിൽ 500 രൂപ വീതം മൂന്ന് മാസം നിക്ഷേപിച്ചിരുന്നു.

സ്റ്റാൻഡ് അപ്പ് ഇന്ത്യ എന്ന പദ്ധതിയ്ക്ക് കീഴിൽ അക്കൗണ്ട് ഉടമകളിൽ 81 ശതമാനവും സ്ത്രീകളാണ്. 91,109 വനിതാ സംരംഭകർക്ക് സ്റ്റാൻഡ് അപ് ഇന്ത്യ പദ്ധതി പ്രകാരം 20,749 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.

പ്രധാന മന്ത്രി മുദ്ര യോജന പദ്ധതി പ്രകാരം 68 ശതമാനം പേര്‍ക്കാണ് ലോൺ അനുവദിച്ചത്.

9.04 കോടി അക്കൗണ്ടുകളിലായി 6.36 ലക്ഷം കോടി രൂപയുടെ വായ്പകളാണ് അനുവദിച്ചത്. 2021 ഫെബ്രുവരി 26 വരെയുളള കണക്കാണിത്. കോർപ്പറേറ്റ് ഇതര, കാർഷികേതര ചെറുകിട സംരംഭങ്ങൾക്ക് പദ്ധതിക്ക് കീഴിൽ 10 ലക്ഷം രൂപ വെര ലോൺ ലഭിക്കും.

English Summary: More than half of Jandhan account holders are women; This is the reason
Published on: 09 March 2021, 10:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now